Announcements

രണ്ടാമത് ട്രിനിറ്റാ ഷോർട് ഫിലിം ആൻഡ് ഡോകുമെന്ററി ഫെസ്റ്റിവൽ

12-06-2021 10:42:23

ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ രണ്ടാമത്  ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ അയ്ക്കാം.മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലീം,ഷോര്‍ട്ട് ഡോക്യൂമെന്ററി, സംവിധായകന്‍ എന്നീ  വീഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്.മത്സരയോഗ്യമായ ചിത്രങ്ങള്‍ കെ.സി.ബി.സിയുടെ  ഐക്കണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം  ചെയ്യും,മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന  ചിത്രത്തിന്  പ്രത്യേക  പുരസ്‌കാരം  നല്‍കും.ജൂറി ചെയർമാൻ ശ്രീ കെ ജി ജോർജ്, ജൂറി കൺവീനർ ശ്രീ ജോൺ പോൾ. എന്‍ട്രികള്‍ ജൂലൈ 25  മുന്‍പ് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ പി.ഓ.സി,പാലാരിവട്ടം കൊച്ചി  എന്ന വിലാസത്തിലേക്കോ,kcbcshortfilm@gmail.com  എന്ന ഇ-മെയിലിലേക്കോ അയ്ക്കണം.വിശദവിവരങ്ങള്‍ക്ക് 828105456  എന്ന വാട്ടാസ് ആപ്പ് നമ്പരില്‍ ബന്ധപ്പെടണമെന്ന്  കെ.സി.ബി.സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഏബ്രഹാം  ഇരിമ്പിനിക്കല്‍  അറിയിച്ചു