കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് പാറപ്പുറം ( 69 ) അന്തരിച്ചു. സംസ്കാരം 31 ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3 ന് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ . 1978 ഡിസംബർ രണ്ടി ന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. മഞ്ഞപ്ര, തൃപ്പൂണിത്തുറ, ഇടപ്പള്ളി പള്ളികളിൽ അസി. വികാരിയായും പ്രസന്നപുരം, പട്ടണം, നീണ്ടൂർ, കുന്നുംപുറം, ചമ്പന്നൂർ സൗത്ത്, മാടക്കൽ, ചേന്നമംഗലം, മാതാനഗർ, ചേരാനല്ലൂർ ഈസ്റ്റ്, ചെങ്ങമനാട്, ബസ്ലേഹം, തൈക്കാട്ടുശ്ശേരി ചമ്പന്നൂർ നോർത്ത്, ഇടവകകളിൽ വികാരിയായും സേവന മനുഷ്ഠിച്ചിട്ടുണ്ട്. ആമ്പല്ലൂർ പാറപ്പുറം പരേതരായ ഫ്രാൻസിസും ഏലിയാക്കുട്ടിയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: പൗലോസ്, തോമസ്, കുരിയാക്കോസ്, സിസ്റ്റർ ഗിൽബെർട്ട.മൃതദേഹം 30ന് ഉച്ചകഴിഞ്ഞ 3 മുതൽ 5.30 വരെ ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം ആമ്പല്ലൂരിലുള്ള വസതിയിൽ പൊതുദർശനം.