ഡോ. കെ വി പീറ്റര്‍

    തൃശൂര്‍: കേരള കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും കൃഷിശാസ്ത്രജ്ഞനുമായ ഡോ. കെ വി പീറ്റര്‍ (74) അന്തരിച്ചു. നിരവധി ഗവേഷണ പ്രബന്ധങ്ങളും  മൂന്നു പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് മുന്‍ കേന്ദ്രമന്ത്രി പ്രൊഫ കെ വി തോമസിന്റെ ഇളയ സഹോദരനാണ്.
    സംസ്‌കാരം നാളെ (മെയ് 16 ) ഉച്ചയ്ക്കുശേഷം തൃശൂരിലെ സേക്രട്ട് ഹാര്‍ട്ട് പള്ളി സിമിത്തേരിയില്‍.കെ.സി.ബി.സി മീഡിയ കമ്മീഷന്റെ ഗുരുപൂജാ അവാര്‍ഡും ഡോ.കെ.വി പീറ്ററിന് ലഭിച്ചിട്ടുണ്ട്.ചെറിയകടവ് തൈക്കൂട്ടത്തില്‍ കുടുംബാംഗം വിമലയാണ് ഭാര്യ. മക്കള്‍ : അന്‍വര്‍ ( ഐ ടി വിദഗ്ദന്‍, ഓസ്ട്രിയ) അജയ് (ജനറല്‍ മാനേജര്‍ ഐഡിബിഐ)