മെൽ ഗിബ്‌സൻ്റെ 2004-ലെ സൂപ്പർഹിറ്റ് ചിത്രം “ദ പാഷൻ ഓഫ് ദി ക്രൈസ്റ്റ്”-ൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം, “ദ റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്” ചിത്രീകരണം പൂർത്തിയാക്കി. ഇറ്റലിയിൽ നടന്ന ഏഴ് മാസത്തെ ചിത്രീകരണമാണ് പൂർത്തിയായത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതിൻ്റെ ആഘോഷങ്ങൾ അണിയറപ്രവർത്തകരും അഭിനേതാക്കളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഒന്നാം ഭാഗം, 2027 മാർച്ച് 26-നും (ദുഃഖവെള്ളി), രണ്ടാം ഭാഗം, 2027 മെയ് 6-നും (സ്വർഗ്ഗാരോപണ തിരുനാൾ ദിനം) പുറത്തിറങ്ങും.
ഈ തുടർഭാഗങ്ങളിൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്നത് ഫിന്നിഷ് നടനായ ജാക്കോ ഒഹ്തോണൻ ആണ്. ആദ്യ ഭാഗത്തിൽ ക്രിസ്തുവായി അഭിനയിച്ച ജിം കാവിസലിന് പകരമാണ് അദ്ദേഹം എത്തുന്നത്. 30 ദശലക്ഷം ഡോളർ ചിലവിൽ നിർമ്മിച്ച "ദ പാഷൻ ഓഫ് ദി ക്രൈസ്റ്റ്" ലോകമെമ്പാടുമായി 610 ദശലക്ഷം ഡോളറിലധികം വരുമാനം നേടിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, "റിസറക്ഷൻ" പരമ്പരയിലെ ഓരോ ചിത്രത്തിനും ഏകദേശം 100 ദശലക്ഷം മുതൽ 125 ദശലക്ഷം ഡോളർ വരെയാണ് ബജറ്റ് കണക്കാക്കുന്നത്.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്' സിനി...' at line 1
SELECT * FROM Comments where isActive = 2 AND heading = 'മെൽ ഗിബ്‌സൻ്റെ 'ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്' സിനിമയുടെ തുടർച്ചയായ 'ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്' ചിത്രീകരണം ഇറ്റലിയിൽ പൂർത്തിയായി' order by id desc;
Filename: views/News/view.php
Line Number: 96