Foto

 പാചകവാതകത്തിന് പൊന്നും വില

 പാചകവാതകത്തിന് പൊന്നും വില

ഐപ്പ് ഗീവര്‍ഗ്ഗീസ്

കൊച്ചി: കോവിഡ് കാലത്ത്  ജോലിയും നഷ്ടപ്പെട്ട് വരുമാനം  ഇല്ലാതിരിക്കുന്നവര്‍ക്ക്  സമ്മാനമായി  ലഭിച്ചത്  ഇന്ധന വിലയായിരുന്നു.ഒരു ലിറ്റര്‍ പെട്രോളിന്  നൂറ് രൂപ  ഈ  സമ്മാനം ജനങ്ങള്‍ക്ക്  പോരെയെന്ന് തോന്നിയിട്ടാകും ദാ  ഇപ്പോള്‍  മറ്റൊരു സമ്മാനം  കൂടി  നല്‍കിയിരിക്കുകയാണ്.
തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചകവാതകത്തിനും കുത്തനെ വിലകൂട്ടി.അത് കൊണ്ട്  തന്നെ  ഗ്യാസ് ഉപേക്ഷിച്ച് വിറക് അടുപ്പ് എല്ലാരും  ഉപയോഗിക്കട്ടേയെന്ന നിലപാടിലാണ് സര്‍ക്കാരുകള്‍.ഗാര്‍ഹിക  വാണിജ്യ വാതക സിലിണ്ടറുകള്‍ക്ക് ഒരുപോലെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപയും കൂട്ടി. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു സിലിണ്ടറിന് 841.50 രൂപയായി.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1550 രൂപയുമായി. വ്യാഴാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് സാധാരണക്കാരന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.അതേസമയം ഇനിമുതല്‍ പാചക, വാണിജ്യ വാതകങ്ങളുടെ വില എല്ലാ മാസവും ഒന്നാം തിയതി തീരുമാനിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലയെന്നത് ശ്രദ്ധേയമാണ്.ഇന്ധനവില നിയന്ത്രണം എണ്ണകമ്പനികള്‍ക്ക് നല്കിയതിന്റെ ഇരുട്ടടി മാറും മുമ്പ് തന്നെ അടുത്തത് എത്തികഴിഞ്ഞുവെന്ന് വേണം  പറയാന്‍.ഇന്ധന വില കൂടിയിട്ട്  പോലും  ഇതിന് എതിരെ വലിയ പ്രതിഷേധങ്ങളൊന്നും നടക്കുന്നില്ലെന്നതാണ് വാസ്തവം,പാചകവാതക സിലണ്ടറിന്റെ സ്ബസിഡി ഇപ്പോള്‍ ലഭിക്കുന്നില്ല ഇത് മാറ്റിയിട്ട് തന്നെ മാസങ്ങളായി,തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് പാചക വാതക വിലയും ഇന്ധനവിലയും വര്‍ധിപ്പിക്കില്ല കാരണം ജനങ്ങളുടെ വോട്ടിന്  പൊന്നും വിലയാണുളളത്.കോവിഡിന്റെ കാലത്ത് പൊതുജനങ്ങള്‍  നട്ടം  തിരിയുമ്പോള്‍  അവരെ കൊള്ളയടിക്കുന്ന സമീപനങ്ങള്‍ സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നാ ആവശ്യം ശക്തമാണ്.


 

Comments

leave a reply