ജോബി ബേബി,നഴ്‌സ്,കുവൈറ്റ്
ലഹരിമാഫിയകളും, ലഹരിപാര്‍ട്ടികളും ഇന്നത്തെ വാര്‍ത്തകളിലെ നിറകാഴ്ചകളാണ്.പേടിപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇന്ന് കടന്നു പോകുന്നത്.കൊറോണ എന്ന മഹാമാരി കേവലം ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല ഉണ്ടാക്കുന്നത്,അതു കുട്ടികളിലും ചെറുപ്പക്കാരിലും പലവിധ സ്വഭാവമാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.ഇന്നത്തെ പത്രത്താളുകളിൽ ലഹരിവസ്തുക്കളെ ചുറ്റിപറ്റിയുള്ള കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഒരൊറ്റ ദിവസം പോലും കടന്നുപോകുന്നില്ല.അതിന്റെ ദുരുപയോഗം ഡോക്ടർമാരുടെ അടക്കം പുതുതലമുറയിൽ വരെ വന്നെത്തിനിൽക്കുന്നു.ഈ അവസരത്തിൽ ചില വസ്തുതകൾ പറഞ്ഞെ മതിയാവൂ.
അടുത്ത കാലത്തായി കേരളത്തിലും വിദേശരാരാജ്യങ്ങളിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലഹരിമരുന്നു കേസുകളില്‍ കൂടുതലായും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് എംഡിഎംഎ എന്നത്.ഹാലൂസിനോജനായ മെസ്‌കാലിന്‍, മെത്താമെഫ്റ്റമിന്‍ എന്നിവയുടെ കെമിക്കല്‍ സ്ട്രക്ച്ചറിനോട് സാമ്യമുള്ള സിന്തറ്റിക്, സൈക്കോ ആക്ടീവ് ലഹരി മരുന്നാണ് എംഡിഎംഎ. എംഡിഎംഎ ഉപയോഗിച്ചാല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ സജീവമാകും.രണ്ട് ദിവസം വരെ ഇതിന്റെ സ്വാധീനം നിലനില്‍ക്കും.മോളി എന്നും അറിയപ്പെടുന്ന എംഡിഎംഎ,എക്സ്റ്റസി എന്നറിയപ്പെടുന്ന മറ്റൊരു ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മേമ്പൊടിയായാണ് പൊതുവേ ഉപയോഗിക്കാറുള്ളത്.തലച്ചോറിലെ നാഡികള്‍ തമ്മില്‍ വിവരം കൈമാറുന്ന രാസപദാര്‍ത്ഥങ്ങളായ സെറോടോണിന്‍, ഡോപോമിന്‍,നോര്‍എപ്പിനെഫ്രിന്‍ എന്നിവയിലാണ് നേരിട്ട് എംഎഡിഎംഎ സ്വാധീനം ചെലുത്തുക.ഉയര്‍ന്ന മാനസികാവസ്ഥ, സഹാനുഭൂതി, വൈകാരിക അടുപ്പം എന്നിവ ഉണ്ടാവാന്‍ കാരണമായ രാസപദാര്‍ത്ഥമാണ് സെറോടോണിന്‍.അതിനാല്‍, എംഡിഎംഎ ഉപയോഗിക്കുന്നതോടെ മൂഡിനേയും എനര്‍ജിയേയും വിശപ്പിനേയും ലൈംഗിക ഉത്തേജനത്തേയും ഉറക്കത്തേയും ഹൃദയത്തിന്റെ മിടിപ്പിനേയും രക്ത സമ്മര്‍ദ്ദത്തേയുമെല്ലാം ഇത് ബാധിക്കുന്നു.
ടാബ്ലെറ്റ്/ ക്യാപ്‌സൂള്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും പൊടിയായും എംഡിഎംഎ ലഭിക്കുന്നുണ്ട്. വെള്ളത്തില്‍ കലര്‍ത്തിയും കത്തിച്ച് വലിച്ചും മൂക്കിലൂടെ വലിച്ചും എംഡിഎംഎ ഉപയോഗിക്കാറുണ്ട്. അപൂര്‍വ്വം ചില ആളുകള്‍ കുത്തിവെയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎയുടെ ഗുണം, ഉപയോഗിക്കുന്ന വ്യക്തി, ഉപയോഗിക്കുന്ന സാഹചര്യവും അന്തരീക്ഷവും ഇതിന്റെ ഫലത്തെ സ്വീധീനിക്കുന്നു. ഉയര്‍ന്ന ആനന്ദം, ആത്മവിശ്വാസം, ഊര്‍ജ്ജം എന്നിവയാണ് ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്ന ഫലം.ആദ്യത്തെ ഉപയോഗത്തില്‍ വായയിലെ തൊലി അടര്‍ന്നുപോകുന്നുവെന്ന് ഉപയോഗിച്ചവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.എംഡിഎംഎ ഉപയോഗിക്കിച്ച് അതിന്റെ ഫലം പോവുന്നതോടെ ഉറക്കം കുറയുകയും കൂടുതലായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുകൊഴിയുന്നതായും കണ്ടെത്തുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാന്‍ വരെ കാരണമാവുന്നു.വല്ലപ്പോഴും ഉപയോഗിക്കുന്നത് പോലും അതിമാരകമായ അവസ്ഥയ്ക്ക് കാരണമാവുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഉപയോഗിച്ചു കഴിഞ്ഞാല്‍ മദ്യം പോലെയോ പുകവലി പോലെയോ മണമില്ല എന്നത് കൂടിയാണ് എംഡിഎംഎ യുവാക്കളില്‍ കൂടുതല്‍ സ്വീകാര്യത കിട്ടാന്‍ കാരണം. കേരളത്തില്‍ ഉപയോഗം കൂടിയതോടെ എംഡിഎംഎ കുക്കിംഗും വര്‍ധിച്ചതായി വിവരമുണ്ട്. മൊത്തമായി ശേഖരിക്കുന്ന എംഡിഎംഎയില്‍ നിരോധിതമായ ചില രാസപദാര്‍ഥങ്ങള്‍ കൂടി ചേര്‍ത്ത് ശക്തി വര്‍ധിപ്പിക്കുന്നതിനെയാണ് എംഡിഎംഎ കുക്കിംഗ് എന്ന് വിളിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപയോഗം നിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ അടിമകളാക്കാന്‍ ഈ കുക്കിംഗിലൂടെ സാധിക്കുന്നു.
മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന ഘടകങ്ങൾ:മികച്ച വ്യക്തിത്വവും ഉറച്ച ഇച്ഛാശക്തിയും.നല്ല കുടുംബ പിന്തുണയും നല്ല സുഹൃത്തുക്കളും.മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വ്യക്തമായ അറിവ്.ലഹരിവസ്തുക്കളുടെ ലഭ്യതക്കുറവ്.കലാകായിക പരിപാടികൾ,യോഗ, മെഡിറ്റേഷൻ,വായനാശീലം,യുവജനക്കൂട്ടായ്മ
ഇവയെല്ലാം മയക്കുമരുന്നിന്റെ ഉപയോഗത്തിൽ നിന്ന് ഒരു പരിധിവരെ കൗമാരപ്രായക്കാരെ പിന്തിരിപ്പിക്കുന്നു.ലഹരിവസ്തുക്കൾ ഉപയോഗിച്ച് ശീലമുള്ളവർകൂടി അതിൽനിന്നു മടങ്ങി വരുവാൻ ഒട്ടും വൈകിയിട്ടില്ല എന്ന സത്യം മനസിലാക്കുക.സഹായത്തിനായി കൈകൾ നീട്ടുവാനും നിങ്ങൾക്ക് വിശ്വസ്തരായ ആരെയെങ്കിലും സമീപിക്കാനും തയാറാകുക.നിങ്ങളുടെ വികാരങ്ങളും വിഷമങ്ങളും മാനസിക അവസ്ഥയും തുറന്നു സംസാരിക്കുക.ലഹരിവസ്തുക്കളോട് ഇല്ല എന്നുറച്ച് പറയുവാനും അതിൽ അഭിമാനം കൊള്ളുവാനും നമുക്ക് സാധിക്കണം.ചുരുക്കത്തിൽ ലഹരിവസ്തുക്കളിലേക്ക് നയിക്കുന്ന ഘടകങ്ങൾ മനസിലാക്കി, ആ പ്രേരണകൾ വിസ്മരിക്കാനും,അവയിൽ നിന്ന് മാറി നടക്കാനും പഠിക്കുക.പഠനത്തിലും കലാകായിക പരിപാടികളിലും ഏർപ്പെടുക.അങ്ങനെ പുകവലിക്കും മദ്യത്തിനും മയക്കുമരുന്നിനും എതിരെ കൈകൾ കോർത്തുപിടിച്ച്, ശബ്ദമുയർത്തി,ഒരു പുതുതലമുറയെ വാർത്തെടുത്ത്, രാഷ്ട്രനിർമാണത്തിൽ നമുക്കോരോരുത്തർക്കും പങ്കാളികളാകാം.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near ''നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ...' at line 1
SELECT * FROM Comments where isActive = 2 AND heading = 'നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്'' order by id desc;
Filename: views/News/view.php
Line Number: 96