Foto

കൊച്ചുഗ്രിഗറി പറയുന്നു : ഇതു താൻടാ ജനമൈത്രി പൊലീസ്

കൊച്ചുഗ്രിഗറി പറയുന്നു : ഇതു താൻടാ ജനമൈത്രി പൊലീസ്
                    
ബത്തേരി : കൊച്ചു ഗ്രിഗറി തന്റെ സൈക്കിളിലിരുന്ന് ചിരിച്ചുകൊണ്ട് പറയുന്നു : ഇതു താൻടാ,   ജനമൈത്രി പൊലീസ്.
    
ഇനി സംഭവം പറയാം : ബത്തേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ചെതലയം    ഗ്രാമത്തിൽ അമ്പലത്തുംകുഴി എൽദോയുടെ മകൻ ഗ്രിഗറിയുടെ സൈക്കിൾ കളവ് പോയി. ഗൂഗിളിൽ തപ്പി  ബത്തേരി പൊലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ കണ്ടെത്തി. സൈക്കിൾ മോഷണം പോയതായി പൊലീസിനെ അറിയിച്ചു. പരാതി നൽകാൻ ഗ്രിഗറി അമ്മൂമ്മയോടൊത്ത് സ്റ്റേഷനിലെത്തി.
    
പരാതി കിട്ടിയ ഉടനെ സ്റ്റേഷനിലെ സീനിയർ സിപിഒ പരാതി അന്വേഷിക്കാൻ സി. പി. ഒ. സണ്ണി ജോസഫ്  സുഹൈലിന് കൈമാറി. സുഹൈലിന് ഒരു വാട്‌സാപ്പ് കൂട്ടായ്മയുണ്ട്. പേര് ചെതലയം ഗ്രാമം. അങ്ങനെ സൈക്കിളിന്റെ ചിത്രം സുഹൈൽ വാട്‌സാപ്പിലിട്ടു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സൈക്കിൾ   ചെതലയം പള്ളിക്കൂ സമീപത്ത് ഉപേക്ഷിച്ച നിലയിൽ ഗ്രിഗറിയുടെ സൈക്കിൾ   വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ ഹനീഫ, രാജൻ, റസൽ എന്നിവർ ചേർന്ന് കണ്ടെത്തി. സൈക്കിൾ അവർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഗ്രിഗറിക്ക് സൈക്കിൾ കൈമാറുമ്പോൾ, ഒരു കൊച്ചു ബാലന്റെ സങ്കടം തീർത്തു നൽകിയതിന്റെ സന്തോഷം  പൊലീസിന് . ഒരർത്ഥത്തിൽ. ഇങ്ങനെയും പൊലീസുകാരുണ്ടെന്നറിയിക്കാനാണ് ഈ കൊച്ചു വാർത്ത ശകലം എഴുതുന്നത്. മാത്രമല്ല, നവമാധ്യമങ്ങളിലൂടെ നന്മപരത്താനുള്ള അവസരങ്ങൾ ഉണ്ടെന്ന്    പറയാനും ഈ സംഭവം പ്രയോജനപ്പെടും.

ഡോമിനിക് കാവുങ്കൽ

 

Video Courtesy: Kerala Police

Foto
Foto

Comments

leave a reply