Foto

ജല്ലിക്കെട്ടിന് അനുമതി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവ്

ന്യൂഡൽഹി∙ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ജല്ലിക്കെട്ടിന് അനുമതി നൽകി ഉത്തരവ്.ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിൻ്റെ ഭാഗമാണെന്നും ആയതുകൊണ്ട് തമിഴ്‌നാട് സർക്കാരിൻ്റെ നിയമത്തിൽ ഇടപെടാനില്ലെന്നുമാണ് കോടതി വിലയിരുത്തിയത്. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് മാത്രമേ ജല്ലികെട്ട് നടത്താവുയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ മാട്ടുപൊങ്കൽ നാളിലാണ് ജല്ലിക്കെട്ട് പ്രധാനമായും അരങ്ങേറുന്നത്. മധുരയ്‌ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലങ്ങളിലൊന്ന് 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News