Foto

ഇന്നും കൊള്ളയടി പെട്രോള്‍ വില സെഞ്ചൂറി നോട്ട് ഔട്ട്


ഇന്നും കൊള്ളയടി പെട്രോള്‍ വില സെഞ്ചുറി
നോട്ട് ഔട്ട്


കൊച്ചി: ചരിത്രം വഴി മാറും ചിലര്‍ വരുമ്പോള്‍ എന്ന് പരസ്യവാചകത്തിന്റെ അര്‍ത്ഥം ഇപ്പോഴായിരിക്കും എല്ലാര്‍ക്കും മനസിലായിരിക്കുന്നത്,പെട്രോളിന്റെ വിലയും ചരിത്രത്തിലിടം നേടുകയാണ്  നൂറ് രൂപയും കഴിഞ്ഞ് പെട്രോള്‍ വില വര്‍ധിച്ചിട്ടും സര്‍ക്കാരുകള്‍ ഒന്നും മിട്ടുന്നില്ല കാണുന്നില്ല,കൊള്ള നികുതി ജനങ്ങളുടെ മുകളില്‍ ചാര്‍ത്തി കൊടുത്ത്  നികുതി കേന്ദ്രം കുറയ്ക്കണ്ടയെന്ന് സംസ്ഥാനവും,സംസ്ഥാനം കുറയ്ക്കട്ടേയെന്ന് കേന്ദ്രവും പറഞ്ഞ് നാട്ടുകാരെ പറ്റിക്കാന്‍ തുടക്കിയിട്ട് നാളുകളെറെയായി,ഇതിന്  ഒരു അവസാനമില്ലെയെന്നാണ്  എല്ലാരും  നോക്കുന്നത് മാസം തുച്ഛമായ ശബളം വാങ്ങുന്ന കുടുബനാഥന്‍മാരുടെ അവസ്ഥ സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കരുത്,ഇന്ധന വില വര്‍ധിക്കുമ്പോള്‍ നിത്യയോപക സാധാനങ്ങളുടെ വില വര്‍ധിക്കുന്നു,പച്ചക്കറി കിറ്റിന്  150 രൂപയുടെ സ്ഥാനത്ത് 200 രൂപ മുതല്‍ 230 രൂപ വരെ,മീന്‍ പണ്ട് നൂറ്  രൂപയക്ക്  കിട്ടിയ മത്തി ഇപ്പോള്‍ 330 രൂപ നല്‍കണം അങ്ങനെ  മനുഷ്യന് ആവശ്യമായ  എല്ലാ സാധാനങ്ങള്‍ക്കും വില കൂട്ടുന്നു.ഇതൊന്നും പക്ഷേ സര്‍ക്കാരുകള്‍ കാണുന്നില്ല.സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി 100 കടന്നു. തിരുവനന്തപുരത്താണ് വില 100 കടന്നത്. തിരുവനന്തപുരത്ത് പാറശാലയില്‍ പ്രെട്രോളിന്റെ വില 100.04 രൂപയായി.പെട്രോള്‍ വില 26 പൈസ കൂടി വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് പെട്രാള്‍ വില സെഞ്ച്വറി അടിച്ചത്. മൂന്ന് മാസം മുന്‍പ് 90 രൂപയായിരുന്ന പെട്രോള്‍ വില മൂന്ന് മാസത്തിനുള്ളിലാണ് 100 കടന്നത്.സംസ്ഥാനത്ത് നേരത്തെ തന്നെ പ്രീമിയം പെട്രോളിന്റെ വില 100 കടന്നിരുന്നു. 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധനവില കൂടുന്നത്. തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പെട്രോളിന് വില 99.80 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.86 രൂപയായി ഉയര്‍ന്നു.
ഡീസലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 8 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിലെ 94.79യുമാണ് വില.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വര്‍ധിപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വീണ്ടും ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് ക്രൂഡ് ഓയിലിനു വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്തു രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്തു കുറയുകയും വേണം.പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണു ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ റീട്ടെയ്ല്‍ വില. ഇങ്ങനെ കൊള്ളയടിച്ച് കൊള്ളയടിച്ച് ജനത്തെ പെരുവഴിയിലാക്കുകയാണ്  സര്‍ക്കാരുകള്‍


 

Comments

leave a reply