Foto

പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ ?

2021 ലെ ധനകാര്യ ബിൽ പാസാക്കിയതോടുകൂടി (Income Tax Act 1961) ആദായ നികുതി നിയമത്തിൽ  234H എന്ന ഒരു വകുപ്പ് കൂടി കൂട്ടിച്ചേർത്തു. ഈ ഭേദഗതി തി പ്രകാരമാണ് ഇപ്പോൾ ഇത്തരത്തിൽ ലിങ്ക് ചെയ്യേണ്ട ആവശ്യകത വന്നിരിക്കുന്നത്. നിയമപ്രകാരം  ആദായ നികുതി റിട്ടേൺ നൽകുമ്പോൾ ആധാർ നമ്പർ ഉൾപ്പെടുത്തണമെന്നത് നിർബന്ധമാണ്. ഇക്കാര്യം സംബന്ധിച്ച് ആദായ നികുതി വകുപ്പിൽ വരുത്തിയ ഭേദഗതി [വകുപ്പ് 139AA(2)] സുപ്രീം കോടതി 2019 ഫെബ്രുവരിയിൽ ശരിവെച്ചതുമാണ്.

എന്താണ് പുതിയതായി കൂട്ടിച്ചേർത്ത വകുപ്പ് ?

ആദായ നികുതി നിയമത്തിൽ 234H എന്ന വകുപ്പാണ് കഴിഞ്ഞ ധനകാര്യ ബില്ലിലൂടെ കൂട്ടിച്ചേർത്തത്.
നിയമപ്രകാരം നികുതി റിട്ടേൺ നൽകുന്നതിന് ആധാർ നമ്പർ നൽകണമെന്ന വകുപ്പ് 139AA(2) നിബന്ധന ബാധകമാകുന്ന മുഴുവൻ വ്യക്തികളും നിശ്ചിത തീയതിക്കകം അപ്രകാരം ചെയ്തില്ലെങ്കിൽ പരമാവധി 1000 രൂപ വരെയുള്ള പിഴ ഒടുക്കേണ്ടിവരും. നിലവിലെ നിബന്ധന പ്രകാരം 31.3.2021 ആണ് അവസാന തീയതി. അതിനുശേഷം പാൻകാർഡ് പ്രവർത്തനരഹിതമാകും. അതോടുകൂടി മറ്റൊരു പിഴയ്ക്കുള്ള സാഹചര്യം കൂടി വരും. ആദായ നികുതി വകുപ്പ് 272B ബാധകമാകുന്നവർ  പാൻ കാർഡ് ഇല്ലാത്ത കുറ്റത്തിന് 10000 രൂപ പിഴ ഒടുക്കേണ്ടി വരും. പല ധന ഇടപാടുകൾക്കും പാൻ കാർഡ് ആവശ്യമാണ് എന്നതിനാൽ  അതുമൂലമുള്ള തടസ്സങ്ങളും നേരിടേണ്ടി വരും.

എല്ലാവരും ലിങ്ക് ചെയ്യണമോ

ആദായ നികുതി റിട്ടേൺ നൽകുന്നതിന് ആധാർ നമ്പർ നൽകണമെന്ന വകുപ്പ് 139AA(2) ലെ നിബന്ധന ബാധകമാകുന്ന  വ്യക്തികളാണ് നിർബന്ധമായും ആധാറും പാൻ നമ്പറും ലിങ്ക് ചെയ്യേണ്ടത്.

Foto

Comments

leave a reply