ജോബി ബേബി,നഴ്‌സ്,കുവൈറ്റ്
വര്‍ഷം തോറും ഏപ്രില്‍ 7 ലോകത്താകമാനം 'ലോകാരോഗ്യദിന'മായി ആചരിച്ചു വരികയാണല്ലോ. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യസംഘടന അഥവാ 'WHO' യുടെ നേതൃത്വത്തിലാണ് ഇത് കൊണ്ടാടുന്നത്.1948-ല്‍ പ്രഥമ ആരോഗ്യസഭ വിളിച്ചു ചേര്‍ത്ത അന്നുമുതല്‍, വര്‍ഷംതോറും ഏപ്രില്‍ 7 ലോകാരോഗ്യദിനമായി ആചരിച്ചു വരുന്നു.ലോകാരോഗ്യസംഘടനയുടെ സ്ഥാപകദിനം ആചരിക്കുന്നതോടൊപ്പം, ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനും,ഈ ദിനാചരണം പ്രയോജനപ്പെടുന്നു.കൂടാതെ ഈ ദിനത്തില്‍ താഴെക്കിടയിലുള്ള ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ യാതനകളുടെ മൂലകാരണം കണ്ടുപിടിച്ച് അതിനൊരു പോംവഴി കണ്ടെത്തുക.രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസൂചികകള്‍- അതായത് വയസ്,വരുമാനം, വിദ്യാഭ്യാസം, ലിംഗഭേദം, വൈകല്യങ്ങള്‍, വാസസ്ഥലം എന്നിവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുക.ഇത് അതാത് സ്ഥലത്തെ വ്യത്യസ്തമായ പ്രശ്‌നങ്ങളെ കൃത്യതയോടെ കണ്ട് സത്വരനടപടികള്‍ കൈകൊള്ളുന്നതിന് സഹായിക്കും.ചുരുക്കിപ്പറഞ്ഞാല്‍ 'customize' ചെയ്യുക എന്നതു തന്നെ.ജനങ്ങള്‍ക്കിടയിലെ അസമത്വം കുറച്ചു കൊണ്ടുവരിക: അതായത് 'പ്രൈമറി ഹെല്‍ത്ത് കെയര്‍' സൗകര്യങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക.
ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുക വഴി പാവപ്പെട്ടവനും ഏതു സമയത്തും വൈദ്യസഹായം ഉറപ്പാക്കുക. അങ്ങനെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരാനാണ് WHO ലക്ഷ്യമിടുന്നത്.അതിരുകള്‍ കടന്നുള്ള സഹായവാഗ്ദാനങ്ങള്‍: കോവിഡു പോലുള്ള ഒരു മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ ഒരിക്കലും ഒരു തടസ്സമാകരുത്. അത്, ചികിത്സയായാലും, വാക്‌സിനേഷനായാലും, തുടര്‍പരീക്ഷണങ്ങളായാലും രാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണം. എന്നാല്‍ മാത്രമേ അതിനെ ഭൂമുഖത്തു നിന്നു തുടച്ചുമാറ്റാന്‍ സാധിക്കൂ.അല്ലാത്തിടത്തോളം കാലം അതിങ്ങനെ ഭൂഖണ്ഡങ്ങളില്‍ നിന്നു ഭൂഖണ്ഡങ്ങളിലേക്ക് പടര്‍ന്നു കൊണ്ടേയിരിക്കും.തുടങ്ങിയവയെല്ലാം ലോകാരോഗ്യദിനത്തിന്റെ ഭാഗമായി ലക്ഷ്യമിടുന്നു.
''Our planet, our health'എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിലെ മുദ്രാവാക്യം.ഈ വിഷയം തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു:ശ്വാസകോശ അര്‍ബുദം,ഹൃദ്രോഗം, പക്ഷാഘാതം,വായു മലിനീകരണം എന്നിവ മൂലം ഓരോ മിനിറ്റിലും 13 പേര്‍ മരിക്കുന്നു എന്നതാണ് കണക്ക്.ഓരോ പത്തില്‍ ഒമ്പത് പേരും മലിനമായ വായു ശ്വസിക്കുന്നു.എണ്ണ, കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വായു മലിനീകരണത്തിന് കരണമാകുന്നതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കുക.ലോകത്താകമാനം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
നൈട്രജന്‍ ഡയോക്‌സൈഡ് മലിനീകരണം ശ്വാസകോശ രോഗങ്ങള്‍, പ്രത്യേകിച്ച് ആസ്ത്മ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു ആയതിനാല്‍ സുരക്ഷിതമായ നടത്തവും സൈക്കിള്‍ സവാരിയും ഉള്‍പ്പെടെ നന്നായി ആസൂത്രണം ചെയ്ത പൊതുഗതാഗത സംവിധാനങ്ങള്‍ നാം ഉപയോഗിക്കേണ്ടതാണ്.ഇത് മൂലം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും അധിക ആരോഗ്യ നേട്ടങ്ങള്‍ നല്‍കാനും കഴിയും.പുകയില ഉപയോഗം ഓരോ വര്‍ഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു, അത് സമൂഹത്തില്‍ അത്യധികം ആശങ്ക ഉളവാക്കുന്നു. ക്യാന്‍സര്‍, ഹൃദയം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രധാന അപകട ഘടകമാണിത്. ഓരോ വര്‍ഷവും 600 ദശലക്ഷം മരങ്ങള്‍ മുറിച്ച് 6 ട്രില്യണ്‍ സിഗരറ്റുകള്‍ നിര്‍മ്മിക്കുന്നതായാണ് കണക്ക്.ഇത് നാം ശ്വസിക്കുന്ന ശുദ്ധവായു കുറയ്ക്കുന്നു.ആയതിനാല്‍ പുകയില പാടില്ല.
എത്രയും വേഗം ഈ കോവിഡ് മഹാമാരിക്കൊരു ശമനമുണ്ടാക്കുകയെന്നതാണ് ലോകാരോഗ്യ സംഘടനയുടെ മറ്റൊരു പ്രഖ്യാപിതലക്ഷ്യം.അതിന്,ഉച്ചനീചത്വങ്ങളില്ലാതെ, കോവിഡിന്റെ ടെസ്റ്റുകള്‍, ചികിത്സ, വാക്‌സിന്‍ എന്നിവ എത്രയും പെട്ടെന്ന് ലോകത്ത് എല്ലാവര്‍ക്കും ലഭ്യമാക്കണം.കോവിഡ് വരുത്തിവെച്ച സാമ്പത്തിക-സാമുദായിക അസമത്വങ്ങള്‍ ഇല്ലാതാക്കി എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പുവരുത്തണം.ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇനിയൊരു മഹാമാരി പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഫലപ്രദമായി കണ്ടെത്തി, മാനവരാശിയെ രക്ഷിക്കണം.ആരാധ്യനായ നമ്മുടെ മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം സാറിന്റെ ഒരു സന്ദേശം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം:
'ഓരോ വ്യക്തിയും നന്നായാല്‍ കുടുംബം നന്നാകും, കുടുംബം നന്നായാല്‍ സമൂഹം നന്നാകും, സമൂഹം നന്നായാല്‍ രാജ്യം നന്നാകും, രാജ്യങ്ങള്‍ നന്നായാല്‍ ഈ ലോകം നന്നാകും. അങ്ങനെ, വ്യക്തിനന്മയില്‍ നിന്നും ലോക നന്മയിലേക്ക്.അതുകൊണ്ട് നമുക്കെല്ലാവര്‍ക്കും പ്രകാശപൂരിതമായ,ആരോഗ്യപൂര്‍ണ്ണമായ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍,ലോകാരോഗ്യ സംഘടനയോടൊപ്പം അണിചേരാം.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'നമ്മുടെ ആരോഗ്യത്തിനായി ചില ...' at line 1
SELECT * FROM Comments where isActive = 2 AND heading = ' 'നമ്മുടെ ആരോഗ്യത്തിനായി ചില നല്ല ശീലങ്ങള്‍'' (ഇന്ന് ലോകാരോഗ്യദിനം)' order by id desc;
Filename: views/News/view.php
Line Number: 96