Foto

രോഗിയുമായ് പോയ ആംബുലന്‍സിനു മുന്നിൽ വഴി തടസപ്പെടുത്തി കാര്‍ ഉടമയുടെ അഭ്യാസം

കോഴിക്കോട്:കിലോമീറ്ററുകളോളം വഴി തടസപ്പെടുത്തിയാണ് കാര്‍ ഉടമ പരാക്രമം കാണിച്ചത്.ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രക്ത സമ്മർദ്ദം കുറഞ്ഞ രോഗിയുമായ് പോകുന്നതിനിടെയാണ്  ആംബുലൻസിനു മുന്നിൽ ഏറെനേരം കാർ മാർഗതടസമുണ്ടാക്കിയത്.കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്തിനടുത്താണ് സംഭംവം അരങ്ങേറിയത്.  രോഗിയുടെ ബന്ധുക്കള്‍ പൊലീസിലും ആര്‍ടിഒയ്ക്കും പരാതി നല്‍കിയിരുന്നു.ക്യാമറയിൽ കാറുകാരൻ്റെ വഴി തടസപ്പെടുത്തിയുള്ള  ഡ്രൈവിങ്ങിൻ്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു  
റോഡിന് വീതിയും സൗകര്യമുള്ള ഭാഗത്താണ് കാര്‍ ഓടിച്ചിരുന്നയാള്‍ ഏറെദൂരം വഴി തടസ്സപെടുത്തിയെന്നാണ് വിവരം. വാഹന നമ്പർ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വാഹനം ഓടിച്ചയാൾക്കെതിരെ നിയമ നടപടിയിലേക്ക് ഉടൻ കടക്കുമെന്ന് മോട്ടോേർ വാഹന വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു  

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News