Foto

ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ശമ്പളം കൂട്ടും: മന്ത്രി ആന്റണി രാജു

ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ശമ്പളം കൂട്ടും:
മന്ത്രി ആന്റണി രാജു
കൊച്ചി : കെ. എസ് . ആർ. ടി. സി. ജീവനക്കാരുടെ ശമ്പളം കഴിയുന്നത്ര വേഗം പരിഷ്‌കരിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. കെ. സി. ബി. സി. മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലായ ഐക്കൺ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
 പത്തുവർഷം മുമ്പാണ് കെ.എസ്. ആർ.സി. ജീവനക്കാരുടെ ശമ്പളം അവസാനമായി   പുതുക്കിയത്. ഈ വർഷം തന്നെ, തൊഴിലാളി യൂണിയനുകൾ സഹകരിച്ചാൽ ശമ്പളംക്കരാർ     നടപ്പാക്കാൻ കഴിയും. ഇതുമൂലം 20 കോടി രൂപയായിരിക്കും കെ.എസ്.ആർ.ടി.സിക്ക്                            അധികച്ചെലവുണ്ടാകുക- മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് മേഖലയും പ്രതിസന്ധിയിലാണ്. ഈ മേഖലയ്ക്ക് ആശ്വാസം നൽകിക്കൊണ്ട്, സാധാരണക്കാരുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ നടപടിയുണ്ടാകും.-മന്ത്രി അറിയിച്ചു.

 

Foto

Comments

leave a reply

Related News