Foto

മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ തുറമുഖത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ടു പേരുടെ സംഘത്തിൻ്റെ ഉല്ലാസയാത്ര

മലപ്പുറം: താനൂർ ബോട്ട് അപകടത്തെ തുടര്‍ന്നുള്ള ജാഗ്രതയും അന്വേക്ഷണങ്ങളും നടക്കുന്ന പശ്‌ചാത്തലത്തിലാണ് പൊന്നാനി തുറമുഖത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ടു പേരുടെ സംഘം മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. താനൂർ ബോട്ടപകടത്തിൻ്റെ മുൻകരുതലിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തിയിരുന്നു. 

മത്സ്യബന്ധനത്തിന്  മാത്രമുപയോഗിക്കേണ്ട തരം ചെറുവഞ്ചിയിൽ യാത്രക്കാരുമായി ഉല്ലാസയാത്ര സംഘടിപ്പിച്ചത്.ഈ ചെറുവഞ്ചിയുടെ തൊഴിലാളികളോടും ഉടമയോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 

Comments

leave a reply

Related News