Foto

അത്യാധുനികം തോറ്റിടത്ത് അറുപഴഞ്ചനായ അപായ മണി രക്ഷകനായി

അത്യാധുനികം തോറ്റിടത്ത് അറുപഴഞ്ചനായ അപായ മണി രക്ഷകനായി

ബെയൻ ബെർഗ് (ജർമ്മനി) : പ്രളയത്തെക്കുറിച്ച് ജനങ്ങൾക്ക് നൽകാൻ സ്ഥാപിച്ച അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മുന്നറിയിപ്പ് സൈറൻ  പ്രവർത്തനരഹിതമായപ്പോൾ, ജനങ്ങളുടെ തുണയ്‌ക്കെത്തിയത് മധ്യ നൂറ്റാണ്ടുകളിൽ നിർമ്മിച്ച അപായമണി. അപായമണി മുഴക്കി ജനങ്ങൾക്ക് പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതാകട്ടെ ഒരു സന്യാസിയും. മണിയൊച്ച കേട്ട്, നിരവധി കുടുംബങ്ങൾ വീടുവിട്ടിറങ്ങിയത്. നിരവധിപേരുടെ ജീവൻ രക്ഷിച്ചുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 14നാണ് സംഭവമുണ്ടായത്. സ്റ്റീൻഹൗസ് ആബെയിലെ ബ്രദർ കിർക്കാണ് ഈ വാർത്തയിലെ നായകൻ. കുരിശിന്റെ സന്യാസ സഭക്കാരുടേതാണ് ഈ ആശ്രമം.  കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രളയജലത്തിൽ മുങ്ങിത്താഴുകയാണ്  പശ്ചിമ ജർമ്മനിയിലെ പല പ്രദേശങ്ങളും. ഇതിനകം നൂറിലേറെപേർ മരിച്ചു കഴിഞ്ഞു.

Foto

Comments

leave a reply