ബാബു കദളിക്കാട്
ഫാ. സ്റ്റാൻ സ്വാമി ജയിലിൽ അടയ്ക്കപ്പെട്ട് 100 ദിവസമായതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സർക്കാരിനു കടുത്ത വിമർശനം
ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ള മനുഷ്യാവകാശ പ്രവർത്തകരെ സംരക്ഷിക്കുന്നതിൽ ഇന്ത്യ പുലർത്തുന്ന വീഴ്ചയെ അപലപിച്ച് യുഎൻ പ്രതിനിധി. ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജെസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാൻ സ്വാമി ജയിലിൽ അടയ്ക്കപ്പെട്ട് 100 ദിവസം തികഞ്ഞതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സംസാരിക്കവേയാണ് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയായ മേരി ലോലർ ഇക്കാര്യം തുറന്നുപറഞ്ഞത്.
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ച് 'ആശങ്കകൾ ഉന്നയിച്ച്' നവംബറിൽ താൻ ഇന്ത്യൻ സർക്കാരിന് കത്തെഴുതിയിരുന്നുവെങ്കിലും ഇതുവരെ ഒരു പ്രതികരണവും ലഭിച്ചില്ലെന്നും, മനുഷ്യാവകാശ സംരക്ഷകരുടെ അവസ്ഥയെക്കുറിച്ചുള്ള നിരന്തര വിലയിരുത്തലിന് ഐക്യരാഷ്ട്രസഭ നിയോഗിച്ചിട്ടുള്ള മേരി ലോലർ പരിതപിച്ചു. 'മനുഷ്യാവകാശ സംരക്ഷകരെ ശരിയായി സംരക്ഷിക്കാത്ത ഒരു രാജ്യമാണ് ഇന്ത്യ. മനുഷ്യാവകാശ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ളവർ ഇവിടെ നേരിടുന്ന പീഡനങ്ങളിൽ ഞാൻ ആശ്ചര്യപ്പെടുന്നു, '-അവർ വിമർശിച്ചു.
'ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും കടുത്ത വെല്ലുവിളികൾ ഉണ്ടെന്ന വസ്തുത വ്യക്തമാണ്. രാജ്യത്തിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ തെറ്റുണ്ടായിക്കൂടാ. മനുഷ്യാവകാശ സംരക്ഷകരുടെ സംരക്ഷണച്ചുമതല രാജ്യത്തിനുണ്ട്, 'മേരി ലോലർ കൂട്ടിച്ചേർത്തു. 'തീവ്രവാദ പ്രവർത്തനത്തിന്റെ നിർവചനം കൃത്യമോ വ്യക്തമോ അല്ല ഇവിടെ. അക്കാരണത്താൽ മനുഷ്യാവകാശ സംരക്ഷകർക്കു നിയമപരമായ സംരക്ഷണം ലഭിക്കാതെ പോകുന്നു. മനുഷ്യാവകാശ വാദത്തെ തീവ്രവാദവുമായിണക്കി ആശയക്കുഴപ്പമുണ്ടാക്കുന്നതിന് നിയമം കാരണമായി മാറുന്നത് അപലപനീയമാണ്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് ഭീകരതയല്ല'- അവർ പറഞ്ഞു. '2020 നവംബറിലാണ് ഞാൻ ഇന്ത്യൻ സർക്കാരിന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് അയച്ചത്. മറുപടിക്ക് സർക്കാരുകൾ 60 ദിവസം വരെ കാലയളവ് എടുക്കാറുണ്ട്. എന്തായാലും എനിക്ക് ഇപ്പോഴും ഇന്ത്യൻ അധികാരികളിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല, '
ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് സെംഭവിച്ചത് 'വളരെ നിർഭാഗ്യകരവും അന്യായവും ' ആണെന്ന് ഫാ. സ്റ്റാൻ സ്വാമിയുമായി അടുത്ത് പ്രവർത്തിച്ചിരുന്ന ആദിവാസി അവകാശ പ്രവർത്തകൻ സേവ്യർ ഡയസ് പറഞ്ഞു.ചർച്ച നയിച്ച ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ അപൂർവാനന്ദ് പറഞ്ഞു: 'ഫാ. സ്റ്റാൻ സ്വാമിയുടെ ധൈര്യത്തിന്റെ ആഘോഷമായി ഈ അവസരത്തെ കാണരുത്, കാരണം അദ്ദേഹം പോരാടുകയായിരുന്നില്ല;ആരോപിക്കപ്പെടുന്നതു പോലെ ഭരണകൂടവുമായി യുദ്ധത്തിലേർപ്പെട്ടതുമില്ല '. 'ഫാ. സ്റ്റാൻ സ്വാമി രചനാത്മകമായി പ്രവർത്തിച്ച രാജ്യത്തിന്റെ ജയിലിൽ 100 ദിവസം അദ്ദേഹം ചെലവഴിക്കേണ്ടിവന്നത് ലജ്ജാകരമാണ്.ആദിവാസികളും ദലിതരും ന്യൂനപക്ഷങ്ങളും തുടങ്ങി ഏറ്റവും അടിച്ചമർത്തപ്പെട്ടവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനാണദ്ദേഹം തടവിലായിട്ടുള്ളത്'.
നർത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായ് മായ ആഞ്ചലോയുടെ 'സ്റ്റിൽ ഐ റൈസ്' എന്ന കവിത നൃത്തരൂപത്തിൽ അവതരിപ്പിച്ചു. ദരിദ്രർക്കും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി അസാധാരണമായ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഫാ. സ്റ്റാൻ സ്വാമി റാഞ്ചിയിൽ അറസ്റ്റിലായതെന്ന് അവർ പറഞ്ഞു. മുംബൈയിൽ ഫാ. സ്റ്റാൻ സ്വാമിയുടെ കേസുമായി പോരാടുന്ന അഭിഭാഷകൻ മിഹിർ ദേശായി ചടങ്ങിൽ സംസാരിച്ചു. 'നാം കൂടുതൽ കൂടുതൽ വെബിനാറുകൾ സംഘടിപ്പിക്കണം, പക്ഷേ ആത്യന്തികമായി വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഡൽഹിയിലെ കർഷക പോരാട്ടങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം,'- അദ്ദേഹം പറഞ്ഞു.'റിലീസ്ഫാദർസ്റ്റാൻ' എന്ന ഹാഷ്ടാഗ് പുറത്തിറക്കി.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'മനുഷ്യാവകാശ പ്രവർത്തകരെ സംര...' at line 1
SELECT * FROM Comments where isActive = 2 AND heading = ' 'മനുഷ്യാവകാശ പ്രവർത്തകരെ സംരക്ഷിക്കുന്നില്ല'; ഇന്ത്യയെ വിമർശിച്ച് യുഎൻ പ്രതിനിധി' order by id desc;
Filename: views/News/view.php
Line Number: 96