Foto

പൊലീസ് സഭ്യമായി പെരുമാറണം, ഡിജിപിയുടെ സര്‍ക്കുലര്‍, ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി

പൊലീസ് സഭ്യമായി പെരുമാറണം, ഡിജിപിയുടെ സര്‍ക്കുലര്‍, ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി

പൊലീസ് ജനങ്ങളോട് സഭ്യമായി പെരുമാറണം എന്ന നിര്‍ദേശവുമായി ഡിജിപിയുടെ സര്‍ക്കുലര്‍. ജനങ്ങളോട് മാന്യമായും ശ്രദ്ധയോടെയും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപി അനില്‍കാന്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. സഭ്യമല്ലാത്ത വാക്കുകള്‍ പൊലീസുകാര്‍ ജനങ്ങളോട് ഉപയോഗിക്കരുത് എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍.
നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കര്‍ശന നടപടിയെടുക്കും.
പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോടു പെരുമാറുന്ന രീതികള്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. മാധ്യമങ്ങള്‍ വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണം നടത്തി യൂണിറ്റ് മേധാവി നടപടിയെടുക്കണം. സേനയുടെ സല്‍പേര് കളങ്കപ്പെടാതെ മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.

സലേഷ് മെറിൻ

Comments

leave a reply

Related News