Foto

അഫ്ഗാനിസ്ഥാൻ : കുഞ്ഞുങ്ങൾക്ക് നരകജീവിതമെന്ന് യൂനിസെഫ്

അഫ്ഗാനിസ്ഥാൻ : കുഞ്ഞുങ്ങൾക്ക് നരകജീവിതമെന്ന് യൂനിസെഫ്

വത്തിക്കാൻ സിറ്റി : താലിബാൻ ഭരണമേറ്റതോടെ, ഒരു കുഞ്ഞിന് ഈ ലോകത്തിൽ ജീവിക്കാനുള്ള ഏറ്റവും മോശപ്പെട്ട ഇടമായി അഫ്ഗാനിസ്ഥാൻ മാറിക്കഴിഞ്ഞുവെന്ന് യൂണിസെഫ്. ശിശുക്ഷേമത്തിനായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗമാണ് യൂണിസെഫ്. പല കുഞ്ഞുങ്ങളും ഭീകരമായ ഏറ്റുമുട്ടലുകൾക്ക് സാക്ഷികളായി മാറുന്നു. ചില പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നതും കുട്ടികളെ ബാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം 550 കുട്ടികൾ കൊല്ലപ്പെട്ടു. 1500 കുട്ടികൾക്ക് പരുക്കേറ്റു.
പോഷകാഹാരക്കുറവ് അഫ്ഗാനിലെ കുട്ടികളെ സാരമായി ബാധിച്ചുകഴിഞ്ഞു. ജലക്ഷാമമുള്ള പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകർ ജലവിതരണം തുടങ്ങിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്കായി ഹൈജീൻ കിറ്റുകളും നൽകിത്തുടങ്ങി. അടുത്ത മാസം സ്‌കൂൾ തുറക്കുകയാണ്. 3 ലക്ഷം കുട്ടികളാണ്  അഫ്ഗാനിൽ  സ്‌കൂൾ വിദ്യാർത്ഥികളായുള്ളത്. ഇവരിൽ പകുതിയും പെൺകുട്ടികളാണ്.

Video Courtesy: Radio Free Europe/ Radio Liberty

Foto

Comments

leave a reply

Related News