Foto

നഴ്‌സറി ടീച്ചർറാകാൻ നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സ് 

പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് എന്ന പേരിലറിയപെടുന്ന രണ്ടു വർഷ  നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സിനുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനത്തിന് വേണ്ട അടിസ്ഥാന  യോഗ്യതയുള്ളവർക്ക് ജൂലൈ 1വരെ അപേക്ഷ സമർപ്പിക്കാം. സ്ഥാപനങ്ങളുടെ പട്ടിക, വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യത

അപേക്ഷകർ 45%-ൽ കുറയാതെ മാർക്കോടെ ഹയർ സെക്കണ്ടറി/ തത്തുല്യ പരീക്ഷ പാസായിരിക്കണം. എന്നാൽ പട്ടികജാതി പട്ടികവർഗ്ഗക്കാർ യോഗ്യത പരീക്ഷ പാസായാൽ മതി. കൂടാതെ ഒ.ബി.സി വിഭാഗങ്ങൾക്ക് നിശ്ചിത മാർക്ക് ഇളവുണ്ട്. 

 

അപേക്ഷാ രീതി

സ്വാശ്രയ സ്ഥാപനങ്ങളിൽ അപേക്ഷിക്കുന്നവർ അതാത് സ്ഥാപനത്തിന്റെ മാനേജർമാരുടെ പേരിലെടുത്ത 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല.

അപേക്ഷകർ പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്ന സർക്കാർ/ അംഗീകൃത സ്ഥാപനത്തിൽ നേരിട്ടെത്തി നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷാ ഫോം പൂർണ്ണമായും പൂരിപ്പിക്കണം. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേണ്ടതാണ്. 

അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും

https://education.kerala.gov.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

 

Comments

leave a reply

Related News