Foto

വാക്‌സിന്‍ ക്യാമ്പില്‍ ദുഃഖവെള്ളി സന്ദേശം പങ്കുവച്ച് മാര്‍പാപ്പ

സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
വളരെക്കുറച്ചു വിശ്വാസികള്‍ മാത്രമുള്ള പീഡാനുഭവ ശുശ്രൂഷ


സൗജന്യമായി കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പു നല്‍കുന്ന പാവങ്ങളെ സന്ദര്‍ശിച്ച് അവര്‍ക്കു ദുഃഖവെള്ളിയുടെ സാന്ത്വന സന്ദേശമേകി ഫ്രാന്‍സിസ് മാര്‍പാപ്പ. പോള്‍ ആറാമന്‍ പാപ്പയുടെ നാമധേയത്തിലുള്ള ഹാളിന്റെ  നടുമുറ്റത്തൊരുക്കിയ പ്രതിരോധ കുത്തിവയ്പ്പു ക്യാമ്പിലെ സന്നദ്ധ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പാപ്പ ആശീര്‍വദിച്ചു. മുന്നറിയിപ്പില്ലാതെയാണ് പാപ്പ ക്യമ്പിലെത്തിയത്.

ഭവനരഹിതരും പ്രത്യേക സഹായം ആവശ്യമുള്ളവരുമായ 1200 പേര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിച്ച പ്രകാരം വത്തിക്കാന്‍  കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. റോമിലെ ചാരിറ്റബിള്‍ സംഘടനകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ക്യാമ്പിന്റെ ചുമതല ഏറ്റെടുത്തു നടത്തുന്നു.വാക്‌സിന്‍ ഡോസുകള്‍ തയ്യാറാക്കുന്ന പ്രക്രിയ മാര്‍പാപ്പ നിരീക്ഷിച്ചു. 800 പേര്‍ക്ക് ഈ ആഴ്ച തന്നെ വാക്‌സിന്‍ നല്‍കും.ഭവനരഹിത സമൂഹത്തിനായി ക്ലിനിക്, ശൗചാലയം, ബാര്‍ബര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ പരിപാടികള്‍ നടപ്പാക്കി വരുന്നുണ്ട്.

സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെക്കുറച്ചു വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായുള്ള പീഡാനുഭവ ശുശ്രൂഷ നടന്നത്. മാര്‍പാപ്പ പ്രത്യേക തല്‍പ്പര്യമെടുത്ത് സ്വന്തം ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ധ്യാന പ്രാര്‍ത്ഥനകള്‍ കുരിശിന്റെ വഴിയില്‍ ഉള്‍പ്പെട്ടു. അവര്‍ വരച്ച ചിത്രങ്ങളും 14 സ്ഥലങ്ങളെ സജീവമാക്കി.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News