A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

'പ്രണയം അതില്‍ത്തന്നെ തെറ്റല്ല'


ജോബി ബേബി,

പ്രണയത്തെപ്പറ്റി പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ സാഹിത്യരചനകളിലും സിനിമകളിലും ഉദ്ധരിച്ചിരിക്കുന്നത് സോളമന്റെ ഉത്തമഗീതത്തിലെ വാക്യങ്ങള്‍ തന്നെയാണ്.''ഉത്തമഗീതത്തിലെ പ്രണയവും സ്ത്രീ-പുരുഷ ശരീര വര്‍ണ്ണനയും വിശുദ്ധ ഗ്രന്ഥത്തിന് ചേര്‍ന്നതാണോ''?ഒരിക്കല്‍ ഒരു കുട്ടി മാര്‍ ജോസഫ് പാപ്ലാനി പിതാവിനോട് ചോദിച്ച ചോദ്യം ഇപ്രകാരമായിരുന്നു.അതിനുള്ള പിതാവിന്റെ മറുപടി ആധുനിക കാലത്തില്‍ പ്രണയിക്കുന്നവര്‍ക്കും ഏറെ ചര്‍ച്ച ചെയ്യുന്ന ഉത്തമഗീതപുസ്തകം ശരിയായി വ്യാഖ്യാനിക്കുന്നതിനും ഇടം നല്‍കുന്ന ഒന്നായിരുന്നു.''പ്രണയം അതില്‍ തന്നെ തിന്മയായ ഒരു കാര്യമല്ല.അത് സൃഷ്ടാവ് മനുഷ്യരില്‍ ഒളിപ്പിച്ച ജീവന രഹസ്യമാണ്.അത് പാപമല്ല.ഒരു നിശ്ചിത പ്രായം ആകുമ്പോള്‍ പുരുഷന് സ്ത്രീയോട് താത്പര്യം തോന്നുക,സ്ത്രീയ്ക്ക് പുരുഷനോട് താത്പര്യം തോന്നുന്നതും തികച്ചും സ്വാഭാഗികമാണ്.അത് മനുഷ്യകുലത്തിന്റെ നിലനിപ്പിനായി ദൈവം ഒരുക്കിയ രക്ഷാകരപദ്ധതിയുടെ ഭാഗം തന്നെയാണ് എന്ന് മനസ്സിലാക്കാം.അപ്രകാരം ഒരു താത്പര്യം തോന്നിയില്ലെങ്കില്‍ മനുഷ്യകുലം ഇല്ലാതെയാകും.പക്ഷേ പ്രണയം ചിലപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ?നാം നമ്മുടെ ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളും നിറവേറ്റുന്നതിന് പ്രണയം തടസ്സമാകുന്നുവെങ്കില്‍ അത് അബദ്ധമാണ്.ഉദാഹരണമായി പഠിക്കേണ്ട സമയത്തു പ്രണയചിന്തകള്‍ കടന്ന് കൂടിയത് മൂലം പഠനം പിന്നോട്ടാകുന്ന കാഴ്ച,പഠിക്കേണ്ട സമയം ശരിക്ക് പഠിക്കുന്നില്ല,പരീക്ഷ എഴുതുന്നില്ല.പ്രണയം അവസാനം കൊലപാതകത്തിലേക്ക് നീളുന്നത്.മറ്റൊരുദാഹരണമായി പറയുന്നത് പ്രണയം മാതാപിതാക്കളോട് തുറന്ന് പറയണം അഥവാ വീടുകളില്‍ ചര്‍ച്ച ചെയ്യപ്പെടണം എന്നുള്ളതാണ് .''പപ്പാ എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി,പപ്പയുടെ അഭിപ്രായം എന്താണ്?ആരോഗ്യകരമായ പ്രണയത്തിന് മാതാപിതാക്കളോട് കുട്ടികള്‍ പരസ്പരം ഉള്ളുതുറന്ന് പറയുമ്പോള്‍ ഒരു പരിഹാരം സാധ്യമാണ്.അതു പോലെ തന്നെ പ്രണയം തെറ്റായി മാറുന്നത് തിന്മയായ സംസാരങ്ങള്‍,പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുംമ്പോള്‍ അവരുടെ ജീവിതത്തില്‍,അവരുടെ ജീവിത വിശുദ്ധിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളിലേക്ക് പ്രണയം നീങ്ങുമ്പോള്‍ അതും അപകടകരമാണ് എന്ന് മനസ്സിലാക്കാം.

ആയതിനാല്‍ ദൈവവും തന്റെ ജനവും തമ്മിലുള്ള ബന്ധത്തെയാണ് ഉത്തമഗീതത്തില്‍ വ്യാഖ്യാനിക്കുന്നത്.മനുഷ്യാത്മാവും ദൈവാത്മാവും തമ്മിലുള്ള ഐക്യത്തെ ഇതുമായി ബന്ധിപ്പിക്കാം.സോളമന്‍ തന്റെ പ്രിയപ്പെട്ടവളായ രാഞ്ജിയുമായി നടത്തുന്ന ഒരു ദാമ്പത്യ സംഭാഷണമായി ഉത്തമഗീതത്തെ മനസ്സിലാക്കുന്നവരുമുണ്ട്.ക്രിസ്തുവും സഭയും തമ്മിലുള്ള ആത്മ ബന്ധത്തെ കുറിക്കുന്ന പുതിയനിയമ ചിന്താഗതിയും ഇതില്‍ കാണാം.ആയതിനാല്‍ തന്നെ പ്രേമം ഒരു മോശമായ കാര്യമായി ധരിക്കേണ്ടതില്ല.അതിനു വളരെ ആധ്യാത്മിക മാനങ്ങളും ദൈവശാസ്ത്രപരമായ അര്‍ത്ഥ തലങ്ങളുമുണ്ട്.ഇങ്ങനെ പല തരത്തിലും ഉത്തമഗീതത്തെ വ്യാഖ്യാനിക്കാന്‍ സാധ്യത ഉണ്ടെങ്കിലും പ്രത്യക്ഷത്തില്‍ അത് ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ കഥയായി തന്നെ മനസ്സിലാക്കുന്നതാണ് ശരിയായ അര്‍ത്ഥം.ആ പ്രണയത്തിലൂടെ മനുഷ്യ ജീവിതത്തില്‍ ദാമ്പത്യ സ്നേഹത്തിന്റെ അര്‍ത്ഥവും,ദാമ്പത്യ വിശ്വസ്തതയുടെ പ്രാധാന്യവും വെളിപ്പെടുത്തുന്നതാണ്.പ്രണയം സൃഷ്ടാവിന്റെ അനന്ത പദ്ധതിയാണ്''.

പ്രണയം എന്ന ചീത്ത സ്വഭാവം

കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ സ്വാഭാവികമായും എതിര്‍ലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണ്.ആണ്‍-പെണ്‍ ശാരീരിക വ്യത്യാസങ്ങളോട് തോന്നുന്ന കൗതുകം,ക്രമേണ പരസ്പരാകര്‍ഷണത്തിലേക്ക് വഴി മാറിയേക്കാം.ഈ സമയത്തു മുതിര്‍ന്ന കുട്ടികളില്‍ നിന്നോ,സഹപാഠികളില്‍ നിന്നോ ഒക്കെ ലഭിക്കുന്ന അറിവുകള്‍ ഇവര്‍ പ്രയോഗത്തില്‍ വരുത്തിയേക്കാം.മുതിര്‍ന്ന കുട്ടികളില്‍ നിന്നും ലഭിച്ച ''പ്രണയ ലേഖനം സമ്മാനിക്കല്‍''അടക്കമുള്ള സങ്കേതങ്ങള്‍ കുട്ടികള്‍ പ്രയോഗിച്ചേക്കാം.ഇത് കാണുന്ന മറ്റുള്ള കുട്ടികള്‍ക്കും ഇതേക്കുറിച്ചു കൗദുകം തോന്നിയേക്കാം.ഇവര്‍ ഇതേക്കുറിച്ചുള്ള സംശയങ്ങളും കൗദുകവുമൊക്കെ പങ്കുവയ്ക്കുന്നത് വീട്ടില്‍ വന്ന് മാതാപിതാക്കളോടായിരിക്കും.ഇവയ്ക്ക് മാതാപിതാക്കള്‍ നല്‍കുന്ന മറുപടി വളരെ പ്രധാനമാണ്.സമാധാനപരമായി,ഇവയുടെ ഗുണദോഷ വശങ്ങള്‍ വിവരിച്ചുകൊണ്ട് കാര്യങ്ങളില്‍ വ്യക്തത വരുത്തി നല്‍കുന്നതായിരിക്കും നല്ലത്.മറിച്ചു കുട്ടികളെ കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യ്താല്‍ അവരുടെ മനസ്സില്‍ ഇക്കാര്യങ്ങളെക്കുറിച്ചുള്ള ജിജ്ഞാസ കൂടുകയേയുള്ളൂ.ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ കുറ്റപ്പെടുത്തുന്ന മാതാപിതാക്കളോട് മനസ്സ് തുറക്കാന്‍ കുട്ടികള്‍ മടിക്കും.സ്വാഭാഭികമായും മറ്റ് സ്രോദസ്സുകളില്‍ നിന്ന് ഇവയെക്കുറിച്ചുള്ള അറിവ് സമ്പാദിക്കാന്‍ ഇവര്‍ ശ്രമിക്കും.പലപ്പോഴും അജ്ഞരായ സുഹൃത്തുക്കളോ അശാസ്ത്രീയ വിവരങ്ങള്‍ നിറഞ്ഞ ഗ്രന്ഥങ്ങളോ ആയിരിക്കും അവര്‍ക്ക് ആശ്രയമാവുക.പലപ്പോഴും ഇത്തരം വിവരങ്ങള്‍ അനാവശ്യ പരീക്ഷണ ശീലങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്.

പ്രണയവും ആകര്‍ഷണവും

കുട്ടികള്‍ പരസ്പരം സൗഹൃദം പുലര്‍ത്തുന്നത് സ്വാഭാവികമാണ്.കൗമാരത്തിന്റെ തുടക്കത്തില്‍ എതിര്‍ലിംഗത്തില്‍ പെടുന്നവരോട് തോന്നുന്ന ആകര്‍ഷണം ആരോഗ്യകരമായ തലങ്ങളിലേക്ക് വളരാതെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്.കൗമാരത്തില്‍ തോന്നുന്ന ഇത്തരം ആകര്‍ഷണങ്ങളെയാണ് പ്രണയമായി കുട്ടികള്‍ തെറ്റിദ്ധരിക്കുന്നത്.ഒരു വ്യക്തിയുടെ ബാഹ്യവും ഉപരിപ്ലവവുമയ സവിശേഷതകളോട് തോന്നുന്ന താത്കാലികമായ ഭ്രമത്തെയാണ് ആകര്‍ഷണം(crush)എന്ന് വിശേഷിപ്പിക്കുന്നത്.ഒരാളുടെ രൂപ സൗന്ദര്യം,നിറം,നടപ്പ്,സംസാര രീതി തുടങ്ങിയ ബാഹ്യമായ സംഗതികളോടുള്ള ആരാധനയാണിത്.പലപ്പോഴും മറ്റേ വ്യക്തിക്ക് സമാനമായ താത്പര്യം തിരിച്ചു ഉണ്ടാകണമെന്നില്ല.ചിലപ്പോഴെങ്കിലും ആ വ്യക്തി ഇതേക്കുറിച്ചു അറിഞ്ഞിട്ടുപോലുമുണ്ടാവില്ല.യുവാക്കള്‍ ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ലാത്ത സിനിമാ താരങ്ങളോടും സ്പോര്‍ട്സ് താരങ്ങളോടുമൊക്കെ ആകര്‍ഷണം തോന്നാം.സഹപാഠികളോടോ അദ്ധ്യാപകരോടോ വഴിയില്‍ വച്ചു കാണുന്ന വ്യക്തികളോടൊക്കെ ഇത്തരം ഇഷ്ടം ഇവര്‍ക്ക് തോന്നിയേക്കാം.പലപ്പോഴും ഈ ഇഷ്ടം താത്കാലികമായ പ്രതിഭാസമായിരിക്കാനാണ് സാധ്യത.

ആരോഗ്യകരമായ സൗഹൃദം കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍ കുട്ടികളും തമ്മില്‍ ഉണ്ടാകും.നമ്മുടെ സുഹൃത്തിനെ നമ്മുക്കിഷ്ടമാണ്,അയാള്‍ക്ക് തിരിച്ചും നമ്മള്‍ അയാളെ സഹിക്കാറുണ്ട്.അയാള്‍ തിരിച്ചും.എന്നാല്‍ സുഹൃത്തിന്റെ അസാന്നിദ്ധ്യം നമ്മെ വല്ലാതെയങ്ങു ബാധിക്കാറില്ല.ഉദാഹരണത്തിന്,നമ്മുടെ സുഹൃത്ത് ഒരു ദിവസം സ്‌കൂളില്‍ വന്നില്ലെന്നിരിക്കട്ടെ.'അവന്‍ /അവള്‍ എന്തുകൊണ്ട് വന്നില്ല?എന്ന് നാം ചിന്തിക്കാം.പക്ഷേ ഏതാനും നിമിഷം കഴിഞ്ഞാല്‍ ആ ചിന്ത മനസ്സില്‍ നിന്ന് മാറിപ്പോകും.നമ്മുക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും.എന്നാല്‍ സുഹൃത്ത് സ്‌കൂളില്‍ വരാത്ത ദിവസം നാം വല്ലതെ അസ്വസ്ഥനാവുകയോ,കഠിനമായ വിഷമം അനുഭവപ്പെടുകയോ ക്ലാസ്സില്‍ ശ്രദ്ധിക്കാനാവാതെ വരുകയോ ചെയ്യ്താല്‍ ആ ബന്ധം കേവലം സൗഹൃദത്തില്‍ നിന്നും രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കാം.നമ്മുടെ സുഹൃത്തു എതിര്‍ലിംഗത്തില്‍പ്പെട്ട ആരോടെങ്കിലും തുടര്‍ച്ചയായി കുറച്ചുനേരം സംസാരിക്കുന്നതും കണ്ടാലും നമുക്ക് കഠിനമായ അസ്വസ്ഥത തോന്നിയിരിക്കും.ഇത്തരത്തില്‍ നിരവധി സുഹൃത്തുക്കളില്‍ നിന്നും ഒരാള്‍ ഒരു സവിശേഷ സുഹൃത്താവുകയും അയാളെ കാണാതിരിക്കുന്ന അവസ്ഥയില്‍ കഠിനമായ മാനസ്സിക സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയെ കാല്പനിക പ്രേമം(Romance)എന്നു വിശേഷിപ്പിക്കാം.ഈ ബന്ധം എപ്പോള്‍ വേണമെങ്കിലും ഇല്ലാതെയായിപ്പോകാം എന്നോരു അരക്ഷിതബോധം ഈയൊരവസ്ഥയിലുടനീളം ഉണ്ടാകും.ഇത്തരത്തില്‍ അസൂയയും,അധീന മനോഭാവവും,അരക്ഷിത ബോധവും കലര്‍ന്ന ഒരു ബന്ധമാണ് കാല്പനിക പ്രണയം.

യഥാര്‍ത്ഥ പ്രണയം(love)കേവല കാല്പനിക പ്രണയത്തില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്.രണ്ട് വ്യക്തികള്‍ക്ക് പരസ്പരം തോന്നുന്ന ആത്മബന്ധത്തിലും പ്രതിബന്ധത്തിലുംമൂന്നിയ ഇഷ്ട്ടമാണ് പ്രണയം.വളരെ പാകമായ,പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ,പരസ്പരം ബഹുമാനിക്കാനും കരുതാനും താങ്ങായതുമുള്ള മാനസീകനിലയാണത്.പരസ്പരം പൂര്‍ണ്ണമായി മനസ്സിലാക്കി പങ്കാളിയെ അയാളുടെ എല്ലാ സ്വഭാവ സവിശേഷതകളോടും കൂടി സ്വീകരിച്ചു,സ്നേഹം പകര്‍ന്നു നല്‍കാനും സ്വീകരിക്കാനുമുള്ള കലയാണ് പ്രണയം.യഥാര്‍ത്ഥമായ പ്രണയത്തില്‍ പങ്കാളിയുടെ താത്പര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കും.
നിങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ പങ്കാളിയും.

വൈകാരിക അടിമത്വം ഒഴിവാക്കാം.

ഏതൊരു ബന്ധത്തിലും അത് സൗഹൃദമാകട്ടെ,പ്രണയമാകട്ടെ,വിവാഹ ബന്ധമാകട്ടെ-ഒരു ജനാധിപത്യ സ്വഭാവമുണ്ടാകണം.നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തി നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനും പരിഗണിക്കാനും തയ്യാറാകണം.എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ മറ്റെയാള്‍ തയ്യാറാകുന്നില്ലെങ്കില്‍ പോലും ആ ബന്ധം നഷ്ടപെടരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ വൈകാരിക അടിമത്വം(Emotional slavery)എന്ന അവസ്ഥയിലാണ്.സ്വന്തം അഭിപ്രായങ്ങളും സ്വാതന്ത്ര്യവും ബലികഴിച്ചു ഇഷ്ടപ്പെടുന്നയാളിന്റെ താത്പര്യം മാത്രം സംരക്ഷിക്കുന്ന ഈയവസ്ഥ തീര്‍ത്തും അനാരോഗ്യകരമാണ്.ഈ അവസ്ഥയിലേക്ക് ലൈംഗീക ചൂഷണങ്ങളും മറ്റ് അനാരോഗ്യ പ്രവണതകളും കടന്ന് വരുന്നത്.

തനിക്കിഷ്ടപ്പെടുന്ന വ്യക്തി തനിക്കിഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാനാവശ്യപ്പെട്ടാല്‍ സ്നേഹപൂര്‍വ്വം വിയോജിക്കാനുള്ള സ്വഭാവ ദൃഢത കുട്ടികളെയും യുവാക്കളെയും പരിശീലിപ്പിക്കണം.മറ്റേയാളുടെ ലൈംഗീക ചേഷ്ടകളോ ലൈംഗീക ചുവയുള്ള സംസാരങ്ങളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അക്കാര്യം തുറന്ന് പറയാം.നിര്‍ബന്ധിതമായ ലൈംഗീക പ്രവര്‍ത്തികളില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള ഉത്തരവാദിത്വവും സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ടെന്ന കാര്യം കൗമാരക്കാരെ ബോധ്യപ്പെടുത്താം.ഇക്കാര്യത്തില്‍ മറ്റെയാള്‍ നിര്‍ബന്ധം തുടര്‍ന്നാല്‍,ആ ബന്ധത്തില്‍ നിന്ന് പിന്മാറാനുള്ള അവകാശം നിങ്ങള്‍ക്കുണ്ടെന്ന കാര്യവും കുട്ടികളെ ധരിപ്പിക്കാം.

(തുടരും)

എന്റെ പ്രണയിനി എന്റേത് മാത്രം

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'പ്രണയം അതില്‍ത്തന്നെ തെറ്റല...' at line 1

    SELECT * FROM Comments where isActive = 2 AND heading = ''പ്രണയം അതില്‍ത്തന്നെ തെറ്റല്ല'' order by id desc;

    Filename: views/News/view.php

    Line Number: 96