Foto

ആരുമാരും ഇനിയും കേട്ടിട്ടില്ലാത്ത നീതി നിഷേധത്തിന്റെ കഥകൾ എത്രയുണ്ടെന്നോ ജാർഖണ്ഡിൽ ?

ആരുമാരും ഇനിയും  കേട്ടിട്ടില്ലാത്ത  നീതി നിഷേധത്തിന്റെ കഥകൾ എത്രയുണ്ടെന്നോ  ജാർഖണ്ഡിൽ ?

ക്രിസ്തീയ വിശ്വാസികളോട് ക്രൂരമായി പെരുമാറുന്നതിലും, അവരെ നാനാവിധത്തിൽ ദ്രോഹിക്കുന്നതിലും എപ്പോഴും മുമ്പന്തിയിൽ നില്ക്കുന്ന ഒരു സംസ്ഥാനമാണ് ജാർഖൺഡ്. പേർ സൂചിപ്പിക്കുന്നതുപോലെ മൊത്തം ഭൂമിയുടെ എഴുപത്തിയഞ്ച് ശതമാനവും വനനിബിഡമായ പ്രദേശമാണ് ജാർഖണ്ഡ്. ജനങ്ങളിൽ ഭൂരിപക്ഷവും ആദിവാസി ദലിത് ഗോത്ര പിന്നാക്കവിഭാഗത്തിൽപ്പെട്ടവരാണ്. സാക്ഷരതയിൽ ഇന്ത്യയിലെ ഏറ്റവും പിന്നാക്കത്തിൽ നില്ക്കുന്ന ഈ സംസ്ഥാനത്തെ അടിസ്ഥാനവർഗ്ഗത്തിന് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ജന്മി മുതലാളി അധികാരിവർഗ്ഗത്തിന്റെ കൊടിയ ചൂഷണത്തിനു വിധേയമായി അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ട ആദിവാസികളിലെ പെൺകുട്ടികൾ ലൈംഗിക പീഡനത്തിനും ഇരയായിത്തീർന്നിരിക്കുന്നു. ഇത്തരത്തിൽ ചതിയിലും വഞ്ചനയിലും പെട്ട് കന്യാത്വം നഷ്ടപ്പെട്ട ആദിവാസി ദലിത് പെൺകുട്ടികളുടെ സംരക്ഷണം, അതുവഴി പുനർജീവിതവും ലക്ഷ്യമാക്കി വിശുദ്ധ തെരേസ ഓഫ് കൊൽക്കത്തായുടെ (മദർ തെരേസ  സന്ന്യാസിനി സഭ- മിഷണറീസ് ഓഫ് ചാരിറ്റി- ) ജാർഖണ്ഡിൽ പലയിടത്തും ആശ്വാസഭവനങ്ങൾ സ്ഥാപിച്ചു പ്രവർത്തിച്ചുവരുന്നു. ചതിയിൽ പെട്ട് ഗർഭിണികളായ അവിവാഹിതകളായ പെൺകുട്ടികളെ രണ്ടുകൈയും നീട്ടി സ്വീകരിച്ച്, അവർക്ക് പ്രസവശുശ്രൂഷ നല്കി കുഞ്ഞുങ്ങളെ സർക്കാർ ചൈൽഡ് വെൽഫെയർ സെന്ററിന്റെ ആസ്ഥാനത്തു നല്കിയശേഷം, അമ്മമാർക്ക് അവർക്ക് താൽപര്യമുള്ള കൈത്തൊഴിലുകളിൽ പ്രാവീണ്യം നല്കി, ഭാവിജീവിതം കരുപ്പിടിപ്പിക്കുന്ന പ്രവൃത്തിയാണ് മദർതെരേസയുടെ ശിഷ്യകൾ ചെയ്തുകൊണ്ടിരുന്നത്. 2015 മുതൽ 2017 വരെ കാലയളവിൽ അഞ്ഞൂറിൽപരം യുവതികളെ ഇത്തരത്തിൽ ഏറ്റെടുത്ത് പുനരധിവസിപ്പിച്ചു എന്നു കാണുമ്പോൾ, വിഷയത്തിന്റെ ഗൗരവം നമുക്ക് ഏറെക്കുറെ ഈഹിക്കുവാൻ കഴിയുന്നു. 2019 മാർച്ച് 19-ന് ഇത്തര ത്തിൽ മാതാപിതാക്കളോടൊപ്പം നിർമ്മൽ ഹൃദയ് ആശ്രമത്തിൽ എത്തിച്ചേർന്ന കരിഷ്മാടോപ്പോ എന്ന യുവതി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.  പ്രാഥമികമായ പ്രസവപരിരക്ഷയും ശുശ്രൂഷയും കഴിഞ്ഞതിനെ തുടർന്ന്, മുൻപതിവു പ്രകാരം, ആശ്രമത്തിലെ ഉദ്യോഗസ്ഥയായ അനിമാ ഇന്ദ്വാർ എന്ന സ്ത്രീയോടൊപ്പം സർക്കാരിന്റെ ചൈൽഡ് വെൽഫെയർ സെന്ററിൽ പോയ കരിഷ്മയും മാതാപിതാക്കളും കുഞ്ഞിനെ അവിടെ ഏല്പിക്കുന്നതിനുപകരം, മുൻകൂർ തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് കുഞ്ഞിനെ മക്കളില്ലാത്ത ദമ്പതികൾക്ക് കൈമാറി. ഈ വിവരം അനിമാ ഇന്ദ്വാറും, കരിഷ്മാ ടോപ്പോയും മാതാപിതാക്കളും നിർമ്മൽ ഹൃദയ ആശ്രമാധികാരികളിൽ നിന്നും മറച്ചുവച്ചു. നാളുകൾക്കു ശേഷം ഈ വിവരം അറിയുവാൻ ഇടവന്ന ആശ്രമാധികൃതർ പോലീസിൽ പരാതിപ്പെടുകയും കുഞ്ഞിനെ വീണ്ടെടുത്ത് ചൈൽഡ് വെൽഫെയർ സെന്ററിൽ ഏല്പിക്കുകയും ചെയ്തു.എന്നാൽ മാസങ്ങൾക്കു ശേഷം, ഏതോ ചില കുബുദ്ധികൾ വിഷയം ചികഞ്ഞെടുത്ത് കുഞ്ഞിനെ ആശ്രമാധികൃതർ വില്ക്കു കയായിരുന്നു എന്ന കുറ്റം ചുമത്തി നടപടികൾ സ്വീകരിച്ചു. കരിഷ്മാ ടോപ്പോ, മാതാപിതാക്കൾ, അനിമാ  ഇന്ദ്വാർ എന്നിവരെ അറസ്റ്റു ചെയ്തു. കൂട്ടത്തിൽ നിർമ്മൽ ഹൃദയ് ആശ്രമത്തിൽ നവജാത ശിശുക്കളുടെ ചുമതല വഹിച്ചിരുന്ന സിസ്റ്റർ കൊൺസീലിയ ബാക്‌സല എന്ന
സന്യസ്തയെയും അറസ്റ്റു ചെയ്തു ജയിലിലടച്ചു. കോടതി മുമ്പാകെ കുറ്റപത്രം  സമർപ്പിച്ചു വിചാരണ ചെയ്തു. കുഞ്ഞിനെ വീണ്ടെടുക്കുവാൻ കഴിഞ്ഞതിനാൽ, പ്രതികൾക്ക് മാസങ്ങൾ നീണ്ടു നിന്ന നടപടി(ക്രമത്തിനൊടുവിൽ ജാമ്യം ലഭിച്ചു. എന്നാൽ ഇന്ത്യയുടെ ഇത:പര്യന്തമുള്ള നീതി ന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തവിധം, നഗ്‌നമായ നീതിനിഷേധവും അരങ്ങേറി. പ്രസ്തുതവിഷയത്തിൽ നേരിട്ട് പങ്കെടുത്ത കരിഷ്മയും ബന്ധുക്കളും ഇവരെ അനുഗമിച്ച് ശിശുകടത്തിന് ഒത്താശ ചെയ്ത ബീഹാറി ഹിന്ദുവായ അനിമാ ഇന്ദ്വാറും, ജാമ്യം ലഭിച്ച് ജയിലിനു പുറത്തു വന്നു. ഇവർ സാധാരണ ജീവിതം നയിക്കുമ്പോൾ, ഇപ്പോഴും പ്രസ്തുത കുറ്റകൃത്യം നാളുകൾക്ക് ശേഷമെങ്കിലും കണ്ടുപിടിച്ച്, അധികാരികളെ തെര്യപ്പെടുത്തി നടപടികൾസ്ഥിരീകരിച്ച്, കുഞ്ഞിനെ വീണ്ടെടുക്കുന്നതിൽ നിർണ്ണായക
പങ്കു വഹിച്ച നിർമ്മൽ ഹൃദയ് ആശ്രമാധികൃതർ ഇപ്പോഴും പ്രതിപ്പട്ടികയിൽ നിയമത്തിന്റെ മുൾമുനയിൽ നില്ക്കു ന്നു. കടുത്ത പ്രമേഹവും, മാരകമായ വെരിക്കോസിൽ രോഗം മൂലം നിൽക്കുന്നതിനു പോലും കഴിയാതെ വിഷമിക്കുന്ന സി.കൊൺസീലിയ ബക്‌സലായെന്ന രണ്ടു സെറ്റ് ഉടുവസ്ത്രം മാത്രം സ്വകാര്യസമ്പാദ്യമുള്ള, ഉറ്റവരും ഉടയവരുമായുള്ള എല്ലാ സ്വന്തബന്ധങ്ങളും വിച്ഛേദിച്ച് അശരണന്റെയും ആലംബഹീനന്റെയും കണ്ണീരൊപ്പുന്നതിൽ സായൂജ്യം കണ്ടെത്തുന്ന നിഷ്‌കാമകർമ്മിയായ സന്യസ്ത, ഇപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ട ഇരുമ്പഴിയ്ക്കുള്ളിൽ ഏകാന്തവാസം അനുഭവിക്കുന്നു. ഉന്നതനീതിന്യായപീഠങ്ങൾ പോലും ഈ  ക്രൂരമായ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ചെറുവിരൽ പോലും ചലിപ്പിക്കാതെ അനങ്ങാപ്പാറനയം തുടരുന്നു. ഇന്ത്യയിൽ വർത്തമാനകാലത്ത് നീതിന്യായകോടതികളിൽ നിന്നും പുറത്തു വരുന്ന ചില വിധിന്യായങ്ങൾ കാണുമ്പോൾ ഒട്ടേറെ ആശങ്കകൾ ഉണ്ടാകുന്നു. 2006 സെപ്റ്റംബർ 8-ാം തീയതി മഹാരാഷ്ട്രയിൽ മലേഗാവ് സ്‌ഫോടനത്തിൽ ഒട്ടേറെ പേരുടെ ജീവൻ അപഹരിച്ച ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ച പ്രഗ്യാസിംഗ് ഠാക്കൂർ എന്ന യുവസന്യാസിനിക്ക് നിരപരാധി പട്ടം നല്കി വിട്ടയച്ച ഹൈക്കോടതി ജഡ്ജി  തൊട്ടടുത്ത ദിവസം ന്യായാധിപന്റെ ജോലി രാജി വച്ച് ബി.ജെ.പി.യിൽ അംഗത്വം എടുത്ത സംഭവം നമ്മുടെ ഓർമ്മയിൽ പച്ചപിടിച്ചുനില്ക്കുന്നു. മലേഗാവ് സ്‌ഫോടനകേസ് സ്തുത്യർഹമാം വിധം അന്വേഷിച്ച് യഥാർത്ഥ പ്രതികളായ സംഘപരിവാർ നേതാക്കളെ അറസ്റ്റു ചെയ്യുകയും നിരപരാധികളായ മതന്യുനപക്ഷത്തിൽപ്പെട്ട ചെറുപ്പക്കാരെ കുറ്റവിമുക്തരാ ക്കുകയും ചെയ്തത് ഹേമന്ദ് കർക്കാരെ എന്ന ഐ.പി.എസ്. ഓഫീസറായിരുന്നു. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറി മുംബൈ നഗരത്തെ വിറപ്പിച്ച് നൂറു കണക്കിന് ഇന്ത്യക്കാരെ വധിച്ച ഇസ്ലാമിക തീര്വവാദികളെ ധീരമായി നേരിട്ട് കൊന്നൊടുക്കിയത് ഇതേ ഹേമന്ദ് കർക്കാരെ ആയിരുന്നു. പോരാട്ടത്തിനിടയിൽ തീവ്രവാദികളുടെ വെടിയുണ്ടയേറ്റ് കർക്കാരെ വീരമൃത്യു  പ്രാപിച്ചു. ഹേമന്ദിന്റെ നിര്യാണം ഇന്ത്യയിലെ ജനങ്ങൾ ഞെട്ടലോടെ ശ്രവിച്ചപ്പോൾ പ്രഗ്യാസിംഗ് ഠാക്കൂർ ഉൾപ്പെടെയുള്ള സംഘപരിവാറുകാർ മധുരപലഹാരം വിതരണം ചെയ്ത് ആനന്ദനൃത്തം ചവിട്ടുകയായിരുന്നു. 2019 സെപ്റ്റംബർ ആദ്യവാരം ''സുപ്രീം കോടതി നമ്മുടേതായതിനാൽ രാമക്ഷേത്രം നിർമ്മിക്കുക തന്നെ ചെയ്യുമെന്ന് ഉത്തർപ്രദേശ് മ്രന്ത്രി മുകുന്ദ് ബീഹാരിയുടെ പ്രസ്താവന കൂടി ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ഇന്ത്യയുടെ പവിത്രമായ നീതിന്യായവ്യവസ്ഥയിൽ പുഴുക്കുത്തുകൾ വീണു തുടങ്ങിയിരിക്കുന്നു. മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ വിധിതീർപ്പ് ഏകപക്ഷീയമായി ഭവിക്കുന്നു. ഇന്ത്യയിലെ ഇനിയും വംശനാശം വരാത്ത ഒട്ടേറെ സുമനസ്സുകൾ ഈ വിഷയത്തിൽ ഖിന്നരാണ്. അവരുടെ പ്രതിഷേധം പോലും വനരോദനങ്ങളായി ഭവിച്ചുകൊണ്ടിരിക്കുന്ന പരിതാപകരമായ അവസ്ഥയാണ് നമുക്കു ചുറ്റും കാണാൻ കഴിയുന്നത്.
വർത്തമാനകാല ഇന്ത്യയിൽ ഇന്നും നടമാടിക്കൊണ്ടിരിക്കുന്ന ചില അവസ്ഥാ വിശേഷങ്ങളിലേക്ക് ചെറിയൊരു കൈത്തിരി നാളം
നീട്ടിക്കാണിക്കുവാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. ഒരു ചാൺ വയറിന്റെ വിശപ്പിന്റെ വിളി ശമിപ്പിക്കുന്നതിനായി കൊൽക്കത്ത റയിൽവേസ്റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്ന് ഹിന്ദി സിനിമാഗാനങ്ങൾ ആലപിക്കുന്ന തെരുവുഗായികയുടെ ചിത്രവും പാട്ടും ഈയിടെ വൈറൽ ആയത് ഓർക്കുന്നുണ്ടാകും. ഇപ്പോൾ ബോളിവുഡിലെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി മാറിയ റോണു മോണ്ടേൽ എന്ന മദ്ധ്യവയസ്‌കയായ കലാകാരിയുടെ അഭിമുഖം ഒട്ടെറെ അച്ചടിദൃശ്യമാധ്യമങ്ങളിൽ വന്നു കഴിഞ്ഞു. മുഷിഞ്ഞു കീറിയ വസ്ത്രം  ധരിച്ച് റോണു വിന്റെ ശോഷിച്ച ശരീരത്തിലെ മെലിഞ്ഞ കഴുത്തിൽ തെളിഞ്ഞു നില്ക്കുന്ന ഞരമ്പുകൾക്ക് അലങ്കാരമായി കിടക്കുന്ന ജപമാലയുടെ സാന്നിദ്ധ്യം മായിച്ചു കളയുവാൻ ജാഗ്രത കാണിച്ച ചുരുക്കം ചില ഉത്തരേന്ത്യൻ മാധ്യമങ്ങളുടെ വർത്തമാനകാലത്തെ ചെയ്തികൾ ചില പ്രത്യേക ശീലങ്ങളുടെ നേരറിവ് സമൂഹത്തിന് നൽകുന്നു. ഇത്തരത്തിൽ രേഖപ്പെടുത്താൻ നൂറുകണക്കിന് സംഭവങ്ങളാണ് അനുദിനം ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നീതിനിഷേധങ്ങൾക്ക് ഇരയായിത്തീരുന്നത് ആദിവാസി, ദലിത്, പിന്നാക്ക മതന്യൂനപക്ഷങ്ങളാണെന്നുള്ളത്  ഗൗരവമായി ശ്രദ്ധിക്കേണ്ട വിഷയമാണ്. ഒപ്പം സവർണ്ണ സമ്പന്ന വരേണ്യവർഗ്ഗം എല്ലാവിധ
സുഖസൗകര്യങ്ങളും ആസ്വദിച്ച് നിയമങ്ങളെയും ചട്ടങ്ങളെയും വരുതിയിലാക്കി അധീശാധികാരങ്ങൾ കയ്യാളി സമ്പൽസമൃദ്ധിയിൽ രമിച്ചു ജീവിക്കുന്നു.

മാർഷൽ ഫ്രാങ്ക്

 

 

Foto
Foto

Comments

  • Augustin Francis
    10-07-2021 04:31 PM

    Good

leave a reply

Related News