Foto

പ്രകൃതിയുടെ ഇച്ഛ സ്വന്തം ഇച്ഛയാക്കി മാറ്റണം

പ്രകൃതിയുടെ ഇച്ഛ സ്വന്തം ഇച്ഛയാക്കി മാറ്റണം

''വിജയം ആരംഭിക്കുന്നത് ഒരാളുടെ ഇച്ഛാശക്തിയില്‍ നിന്നാണ്. ഇത് മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ജീവിതത്തിന്റെ യുദ്ധങ്ങളിലെല്ലാം വിജയിക്കുന്നത് ശക്തന്മാരോ വേഗതയേറിയവരോ അല്ല. പിന്നെയോ അത് തന്നെക്കൊണ്ട് കഴിയും എന്ന് ചിന്തിക്കുന്നവരാണ്!''
                                     - വാള്‍ട്ടര്‍.ഡി.വിന്‍ഡില്‍
    
വിജയം കൈവരിക്കുന്നതിന് ഇച്ഛാശക്തിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു ദൃഷ്ടാന്തമിതാ. നിങ്ങള്‍ക്ക് 70 കിലോ ഭാരമുണ്ടെന്നിരിക്കട്ടെ. അനായാസേന നിങ്ങള്‍ക്ക് എത്രി കീലോ ഭാരം ഉയര്‍ത്താന്‍ കഴിയും?
    
ഒരുപക്ഷേ പരമാവധി 30 കിലോ. എന്നാല്‍ ഉത്തോലകതത്വം പ്രയോഗിക്കുകയാണെങ്കില്‍ 1000 കിലോ ഭാരം പോലും നിഷ്പ്രയാസം ഉയര്‍ത്താന്‍ കഴിയും. വേണ്ടത്ര നീളമുള്ള ഒരു ഉത്തോലകം ഉപയോഗിച്ച് അനായാസേന നിങ്ങള്‍ക്ക് ഒരുലക്ഷം കിലോ ഭാരം പോലും ഉയര്‍ത്താന്‍ പറ്റും.
    
''ആവശ്യാനുസരണം നീളമുള്ള ഒരു ഉത്തോലകവും നില്‍ക്കാന്‍ ഒരിടവും തരൂ. ഈ ഭൂമി മൊത്തത്തില്‍ ഉയര്‍ത്താന്‍ എനിക്കുകഴിയും''. ഇതുപറഞ്ഞ മഹാനാണ് ആര്‍ക്കിമിഡിസ്. മിക്കവാറും അസാദ്ധ്യമെന്ന് കരുതുന്നതെന്തും നേടാന്‍ ഇച്ഛാശക്തി എന്ന ഉത്തോലകം നിങ്ങളെ സഹായിക്കും. വിജയത്തിനുള്ള സൂത്രവാക്യത്തിന്റെ പ്രാധാന ചേരുവയാണത്.
    
ഉറച്ച ഇച്ഛാശ്കതിയുള്ള ഒരാളിന് എളുപ്പം റിലാക്‌സ് ചെയ്യാന്‍ കഴിയും. അയാളിന് എന്തിലും ഏതിലും ഏകാഗ്രതപുലര്‍ത്താന്‍ എളുപ്പം സാധിക്കുന്നു. അങ്ങനെ ഏകാഗ്രതയും വിശ്രാന്തിയും മനസ്സിന്റെ രണ്ടുവിപരീത നിലകളാണെങ്കിലും ഇച്ഛാശക്തി ഉള്ള ആളിന് രണ്ടും എളുപ്പത്തില്‍ നേടാന്‍ കഴിയും. നിങ്ങള്‍ നിങ്ങളുടെ നിര്‍ദ്ദേശാനുസരണം വിശ്രാന്തി നേടാന്‍ പഠിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്  ഇച്ഛാശക്തിയും വികസിപ്പിച്ചെടുക്കാന്‍ കഴിയും. ഏകാഗ്രത കൈവരിക്കുവാന്‍ പഠിക്കുകയാണെങ്കില്‍ നിങ്ങള്‍ പല കാര്യങ്ങളിലും ഇച്ഛാശക്തി വികസിപ്പിക്കുവാന്‍ കഴിയും. നിങ്ങളുടെ ആവശ്യം നിങ്ങളുടെ മനസ്സിനെക്കൊണ്ട് ചെയ്യിക്കാന്‍ കഴിയും. ഏകാഗ്രതയും ഓര്‍മ്മശക്തിയും ഇച്ഛാശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
    
ഒരാളിന് ഇച്ഛാശക്തി ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ കണ്ടെത്താന്‍ കഴിയും? ഏതെങ്കിലുമൊരു വിഷയത്തിന്മേല്‍ ഗഹനമായി കുറച്ചുനേരം ഏകാഗ്രത പുലര്‍ത്താന്‍ കഴിവു വികസിപ്പിച്ചെടുത്ത ഏതൊരാളിനും ഇച്ഛാശക്തിയുണ്ട്.
    
അതിരാവിലെ പുറപ്പെടുന്ന ഒരു ട്രെയിനില്‍ ബിസിനസ്സ് ആവശ്യത്തിനോ അല്ലെങ്കില്‍ ഉല്ലാസയാത്രയ്‌ക്കോ നിങ്ങള്‍ക്ക് പുറപ്പെടണമെന്നിരിക്കട്ടെ. നിങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ പറയുകയാണ്.
    
''ഞാന്‍ നാളെ രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും''. എന്ന് അലാറം ക്ലോക്കോ, മൊബൈല്‍ ഫോണ്‍ സൗകര്യങ്ങളൊന്നും ഉപയോഗപ്പെടുത്താതെ തന്നെ അങ്ങിനെ എഴുന്നേല്‍ക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. അയാളിന് ഇച്ഛാശക്തിയുണ്ട്.
    
പഞ്ചപാണ്ഡവന്മാരില്‍ അര്‍ജുനനെ വേര്‍തിരിച്ചുനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ്. കാണേണ്ടത് കാണാന്‍ മനസ്സിനെ സജ്ജമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും ഇതേ ഇച്ഛാശക്തികൊണ്ടാണ്. ദ്രോണാചാര്യര്‍ തന്റെ ശിഷ്യരായ കൗരവന്മാര്‍ക്കും പാണ്ഡവന്മാര്‍ക്കും വേണ്ടി ആയുധവിദ്യയില്‍ ഒരു പരീക്ഷണം നടത്തി. ഒരു മരക്കൊമ്പില്‍ മരം കൊണ്ടുണ്ടാക്കിയ ഒരു പക്ഷിയെ തൂക്കിയിട്ടു. എന്നിട്ട് അമ്പും വില്ലും കൊടുത്തിട്ട് ഓരോ രാജകുമാരനോടും പക്ഷിയെ അമ്പ് എയ്യാന്‍ പറഞ്ഞു. അമ്പെയ്യും മുമ്പുതന്നെ ദ്രോണര്‍ ചോദിച്ചു. നിങ്ങള്‍ ഓരോരുത്തരും ഇപ്പോള്‍ എന്താണ് കാണുന്നത്?
    മറ്റു രാജകുമാരന്മാര്‍ വസ്തുക്കളുടേയും ആളുകളുടേയും നീണ്ടലിസ്റ്റ് തന്നെ പറഞ്ഞുകേള്‍പ്പിച്ചപ്പോള്‍
    അര്‍ജുനന്‍ പറഞ്ഞു:
    ''എനിക്ക് പക്ഷിയുടെ കണ്ണ് മാത്രമേ കാണാന്‍ കഴിയുന്നുള്ളു.''
    ദ്രോണര്‍ ചോദിച്ചു.
    ആ പക്ഷിയെ വര്‍ണ്ണിക്കാമോ?
    അര്‍ജുനന്‍ പറഞ്ഞു:'' ഞാന്‍ ആ പക്ഷിയുടെ പൂര്‍ണ്ണരൂപം കാണുന്നില്ല. അതിന്റെ കണ്ണുമാത്രമേ കാണാന്നുള്ളൂ.'' പാര്‍ത്ഥന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന അര്‍ജുനന്റെ ഏകാഗ്രതയുടെ ശക്തി ഒന്നുമാത്രമായിരുന്നു അയാളെ പ്രഗല്‍ഭനായ വില്ലാളിവീരനാക്കിതീര്‍ത്തത്.
    
നമ്മുടെ ഓരോ ശിലങ്ങളും പ്രവര്‍ത്തനശേഷിയും സംരക്ഷിക്കപ്പെടുന്നതുംവളരുന്നതും തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടുവരുന്ന പ്രവൃത്തികളിലൂടെയാണ്. ഓടുക എന്ന ശീലം നമ്മേ നല്ല ഓട്ടക്കാരനാക്കുന്നു. പതിവായി പലതരം ഉല്‍പ്പന്നങ്ങള്‍ പാചകം ചെയ്യുന്നത് നമ്മേ നല്ല പാചകക്കാരനാക്കുന്നു.
   
ആത്മാവുമായി ബന്ധപ്പെട്ട കാര്യത്തിലും ഇച്ഛാശക്തിയുടെ കാര്യത്തിലും ഇതുതന്നെയാണ്  സ്ഥിതി. അതുപോലെ നിങ്ങള്‍ കോപിക്കുകയാണെങ്കില്‍ നിങ്ങളുടെ കോപം കൂടുതല്‍ വര്‍ധിക്കുന്നു. അതായത് നിങ്ങളുടെ ആ ശീലം വര്‍ധിച്ചിരിക്കുകയാണ്. തീയിലേക്ക് എണ്ണ ഒഴിച്ചിരിക്കുകയാണെന്നു ചുരുക്കം.
 
കോപിക്കുന്ന സ്വഭാവം നിങ്ങള്‍ക്കുവേണ്ട എന്നുണ്ടെങ്കില്‍ ആ ശീലത്തെ വളര്‍ത്താതിരിക്കുക. അത് വര്ധിപ്പിക്കുന്നതിന് സഹായകരമായ സംഗതികളൊന്നും ചെയ്യാതിരിക്കുക. കാലം ചെല്ലുന്തോറും കോപിക്കുന്ന ശീലം ദുര്‍ബലമാകും. ഒ.#ുവില്‍ വിവേകപൂര്‍ണ്ണമായ പ്രതികരണങ്ങള്‍ ആ ശീലത്തെ കീഴടക്കുകതന്നെ ചെയ്യും.
   
ആദ്യം വേണ്ടത് പ്രകൃതിയുടെ ഇച്ഛയെന്തെന്ന് മനസിലാക്കുക. അത് നന്നായി പരിശീലിക്കുക. അതില്‍ ശ്രദ്ധ ചെലുത്തുക. എന്നിട്ട് അത് സ്വന്തം ഇച്ഛയാക്കി മാറ്റുക. എല്ലാ മനുഷ്യര്‍ക്കും പൊതുവേയുള്ള നിത്യജീവിതാനുഭവങ്ങളിലൂടെയാണ് പ്രകൃതിയുടെ ഇച്ച വെളിപ്പെടുന്നത്.
 
കൂടുതല്‍ വൈകാരികപ്രധാന്യമുള്ളതും നിത്യജീവിതത്തില്‍ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ  കാര്യങ്ങളിലും ഈ തിരിച്ചറിവ് നിലനിര്‍ത്തണം. മറ്റുള്ളവരെ ബാധിക്കുന്ന സംഗതികള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വികാരമെന്തായിരിക്കുമെന്ന് ഓര്‍ക്കുക. ഈ വികാരം സ്വന്തം അവസ്ഥയിലേക്കും കൈമാറുക. ഏതു സംഭവത്തേയും, അത് മരണമാണെങ്കില്‍ക്കൂടി ബുദ്ധിപൂര്‍വം സ്വീകരിക്കാന്‍ പരിശീലിക്കണം.

വിവേകപൂര്‍ണമായ ജീവിതത്തിലേക്കുള്ള ആദ്യത്തെ
 കാല്‍വെയ്പ് ദുരഭിമാനം കൈവെടിയലാണ്.
                                      -എപ്പിക് റ്റെറ്റസ്

 

സക്‌സസ് പിരമിഡ്   ജോഷി ജോര്‍ജ്

 

 

Foto

Comments

  • Professor M T Thomas
    08-09-2021 03:34 PM

    Where there is a will there is a way. When will and concentration combine expect a masterpiece. Joshy George sir has explained the idea in a vivid and convincing manner. Hearty congratulations.

leave a reply