Foto

വ്യോമസേനയിലെ കമ്മിഷൻഡ് ഓഫീസറാകാം; ഡിഗ്രി കഴിഞ്ഞവർക്ക് അവസരം 

വ്യോമസേനയിലെ കമ്മിഷൻഡ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന്, ഡിഗ്രി കഴിഞ്ഞവർക്ക് അവസരമൊരുക്കുന്ന എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റിന് (AFCAT) ഇപ്പോൾ അപേക്ഷിക്കാം. ആകെയുള്ള 304 ഒഴിവിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ 67 ഒഴിവ് വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 2025 ജൂലായ് മാസത്തില്‍ കോഴ്സ് ആരംഭിക്കും.

 

304 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതില്‍ 67 ഒഴിവ് വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 2025 ജൂലായ് മാസത്തില്‍ കോഴ്സ് ആരംഭിക്കും.  ടെക്നിക്കല്‍ (ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി) & 

നോൺടെക്നിക്കല്‍ (ഗ്രൗണ്ട് ഡ്യൂട്ടി) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്ളയിങ് ബ്രാഞ്ചിലേക്കുള്ള എൻ.സി.സി. സ്പെഷ്യല്‍ എൻട്രിയ്ക്കും ഇതോടൊപ്പം അപേക്ഷിക്കാം. ജൂണ്‍

30 വരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.550/- രൂപയും ജി.എസ്.ടി.യുമാണ്, അപേക്ഷാ ഫീസ്. എന്നാൽ എൻ.സി.സി.സ്പെഷ്യല്‍ എൻട്രിക്ക് അപേക്ഷിക്കുന്നവർക്ക് ഫീസ് ഇല്ല.

 

അടിസ്ഥാന യോഗ്യത

ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാനവസരം. വ്യത്യസ്ത തസ്തികകളിലേയ്ക്ക് ആവശ്യമായ കോഴ്സ്, മാർക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകർ അവിവാഹിതരും  നിർദിഷ്ട ശാരീരിക യോഗ്യതകൾ ഉള്ളവരുമായിരിയ്ക്കണം.

ഫ്ളയിങ് ബ്രാഞ്ചിലേക്ക്  അപേക്ഷിക്കുന്നവരുടെ പ്രായം, 2025 ജൂലായ് ഒന്നിന് 20-24വയസ് അധികരിക്കരുത്. എന്നാൽ  ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20-26 വയസ്സ് വരെയാകാം.

 

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമർപ്പണത്തിനും

https://careerindianairforce.cdac.inhttps://afcat.cdac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News