A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പട്ടിണി മരണം ദശ കോടികള്‍; ഭക്ഷ്യ ഉല്‍പാദനത്തിന്റെ 17 % 'വേസ്റ്റ്' ബാസ്‌കറ്റുകളില്‍

ആഗോള ഭക്ഷ്യ ഉല്‍പാദനത്തിന്റെ 17 ശതമാനം
പാഴാകുന്നതായി ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്  


അസഹ്യമായ പട്ടിണിയാല്‍ സഹജീവികള്‍ ഭൂമിയില്‍ തന്നെ നരക ജീവിതം നയിക്കുന്നതു ഗൗനിക്കാതെ ആഹാരം പാഴാക്കുന്നതില്‍ ആനന്ദിക്കുന്നു നല്ലൊരു ശതമാനം പേരുമെന്ന നിഗമനവുമായി പ്രസിദ്ധീകൃതമായ യുഎന്‍ റിപ്പോര്‍ട്ട് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നു. മൊത്തം ആഗോള ഭക്ഷ്യ ഉല്‍പാദനത്തിന്റെ 17 ശതമാനം പാഴാകുകയാണെന്നാണ് ക്രൈസ്തവ സമൂഹം നോമ്പെടുക്കുന്ന സമയത്ത് പുറത്തു വന്നിട്ടുള്ള ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്  വ്യക്തമാക്കുന്നത്. 2019 ല്‍ ലോകവ്യാപകമായി 931 ദശലക്ഷം ടണ്‍ ഭക്ഷണം 'വേസ്റ്റ്' ആയി; ഭൂമധ്യ രേഖയിലൂടെ ഏഴു തവണ വിതറാന്‍ മതിയായത്ര വരുമിതെന്ന നിരീക്ഷണവുമുണ്ട്.

യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഗാര്‍ഹിക ഭക്ഷ്യ മാലിന്യങ്ങള്‍ പ്രതിവര്‍ഷം 68.7 ദശലക്ഷം ടണ്‍ വരും. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയിലെ (യുഎന്‍ഇപി) പങ്കാളി സംഘടനയായ ഡബ്ല്യുആര്‍പിയില്‍ നിന്നുള്ള ഭക്ഷ്യ മാലിന്യ സൂചിക റിപ്പോര്‍ട്ട് 2021 പറയുന്നതാണ് ഇക്കാര്യങ്ങള്‍. മാലിന്യമായിപ്പോയ ആകെ വരുന്ന 931 ദശലക്ഷം ടണ്‍ ഭക്ഷണത്തിന്റെ അറുപത്തിയൊന്ന് ശതമാനം വീടുകളില്‍ നിന്നാണ്. 26 ശതമാനം ഭക്ഷ്യ സേവന രംഗത്തും  13 ശതമാനം ചില്ലറ വില്‍പ്പന ശൃംഖലയിലുമാണ്  'വേസ്റ്റ്' ആയി മാറിയത്.

ആഗോള തലത്തില്‍ മാലിന്യമായിപ്പോയിപ്പോയ ഒരു വര്‍ഷത്തെ ഭക്ഷണം സാങ്കല്പ്പികമായി ഭൂമധ്യ രേഖയില്‍ വിതരണമായിരുന്നെങ്കില്‍   പൂര്‍ണമായി ലോഡു ചെയ്ത 23 ദശലക്ഷം വരുന്ന 40 ടണ്‍ ട്രക്കുകള്‍ക്ക് ഭൂമിയെ ഏഴു പ്രാവശ്യം ചുറ്റേണ്ടിവരുമായിരുന്നുവെന്നും യുഎന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഗാര്‍ഹിക ഭക്ഷ്യ മാലിന്യത്തിന്റെ പ്രതിശീര്‍ഷ ഓഹരി  50 കിലോഗ്രാം വരുമെന്ന കണക്കും റിപ്പോര്‍ട്ടിലുണ്ട്.
യുഎസിലെ പ്രതിശീര്‍ഷ ഗാര്‍ഹിക ഭക്ഷ്യ മാലിന്യ തോത്് വാര്‍ഷികാടിസ്ഥാനത്തില്‍ 59 കിലോഗ്രാം ആണ്. മൊത്തില്‍ 19,359,951 ടണ്‍. ചൈനയെ സംബന്ധിച്ചിടത്തോളം ഈ കണക്ക് പ്രതിവര്‍ഷം 64 കിലോഗ്രാം, 91,646,213 ടണ്‍ എന്നിങ്ങനെയും.

ചില്ലറ വില്‍പ്പന ശാലകള്‍, റെസ്റ്റോറന്റുകള്‍, വീടുകള്‍ എന്നിവയില്‍  ഭക്ഷണം മാലിന്യങ്ങളായി മാറുന്നതു വിലയിരുത്തി ഇന്നുവരെ തയ്യാറാക്കപ്പെട്ട ഏറ്റവും സമഗ്രമായ ഈ റിപ്പോര്‍ട്ടിന് ആധാരമായുള്ള വിവര ശേഖരണം, വിശകലനം, മോഡലിംഗ് എന്നിവ ഏറെക്കുറെ അന്യൂനമാണെന്ന അഭിപ്രായമാണ് ലോകവ്യാപകമായി വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. വരുമാന നിലവാരത്തിനതീതമായി മിക്കവാറും എല്ലാ രാജ്യങ്ങളിലും  ആഹാരം പാഴാകുന്നുവെന്ന കണ്ടെത്തലുമുണ്ട് ഭക്ഷ്യ മാലിന്യ സൂചിക റിപ്പോര്‍ട്ട് 2021 ല്‍.

'കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ നഷ്ടവും, മലിനീകരണവും, മാലിന്യ പ്രശ്‌നവുമെല്ലാം ഗൗരവമായി കൈകാര്യം ചെയ്യുന്നതിന്, ലോകമെമ്പാടുമുള്ള ബിസിനസ്സുകളും സര്‍ക്കാരുകളും പൗരന്മാരും ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കുന്നതില്‍ കൃത്യമായ പങ്ക് വഹിക്കേണ്ടതുണ്ട്,'
ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ (യുഎന്‍ഇപി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇംഗര്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഭക്ഷ്യ മാലിന്യങ്ങള്‍ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായി വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികള്‍ ഇപ്പോഴും പിന്നിലായിരിക്കവേ, ആഗോള ഹരിതഗൃഹ വാതക ഉദ്ഗമനത്തിന്റെ 8-10 ശതമാനം ഉപഭോഗം ചെയ്യാത്ത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കണക്ക് അതീവ ഉത്ക്കണ്ഠയുണര്‍ത്തുന്നു.
.
ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കുന്നത് ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുമെന്ന കാര്യം ശ്രദ്ധിക്കണമെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
ഭക്ഷണ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെ പട്ടിണി കുറയും; ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് പണം ലാഭിക്കാനുമാകും. 2019 ല്‍ 690 ദശലക്ഷം ആളുകള്‍ പട്ടിണിയിലായിരുന്നെന്നാണ് കണക്ക്. കോവിഡ് -19  മൂലം ഈ സംഖ്യ കുത്തനെ ഉയരുമെന്നും മൂന്ന് ബില്യണ്‍ ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നും ഏകദേശ അനുമാനവുമുണ്ട്. ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കാനുള്ള നിബന്ധനകള്‍ പാരിസ് കരാറിന്റെ ഭാഗമാക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.

ദാരിദ്ര്യം ഭയന്ന് ലോക രാജ്യങ്ങള്‍ സന്താന നിയന്ത്രണം നടപ്പാക്കുന്നു; ഒന്നോ രണ്ടോ കുട്ടികളില്‍ കൂടുതല്‍ വേണ്ടെന്ന് നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ ജീവനും ആവശ്യമുള്ളത്ര ഭക്ഷണം പ്രകൃതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ വലിയൊരു ഭാഗം പാഴാക്കുകയാണെന്ന് മാത്രം. ഭക്ഷണം പാകം ചെയ്യുന്നതില്‍ മിതത്വം പാലിക്കുകയും ഭക്ഷ്യോത്പന്നങ്ങള്‍ കേടുവരാതെ സൂക്ഷിച്ചു വെക്കാനാവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കുകയും ചെയ്താല്‍ സന്താന നിയന്ത്രണത്തിന്റെ ആവശ്യമേ വരില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട് ഒട്ടേറെ വിദഗ്ധര്‍.
 
നഗരങ്ങളാണ് ഗ്രാമങ്ങളേക്കാള്‍ ഭക്ഷണം പാഴാക്കുന്നതില്‍ മുമ്പന്തിയില്‍. ബെംഗളൂരു കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന കെ നാരായണ ഗൗഡയുടെ നേതൃത്വത്തില്‍ പത്ത് വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ ബെംഗളൂരു നഗരത്തിലെ വിവാഹപാര്‍ട്ടികളില്‍ മാത്രം പഴാക്കുന്നത് ഒരു വര്‍ഷം 339 കോടി രൂപയുടെ ഭക്ഷണമാണെന്ന് വ്യക്തമായിരുന്നു. മുംബൈയിലെ വിവാഹ ചടങ്ങുകളില്‍ പാഴാക്കുന്ന ഭക്ഷണം നഗരത്തിലെ ചേരി നിവാസികളുടെ വിശപ്പകറ്റാന്‍ മതിയാകുമെന്നും പഠനത്തില്‍ തെളിഞ്ഞു. അമേരിക്കയിലെ വന്‍കിട ഹോട്ടലുകളില്‍ പാഴാക്കുന്ന ഒരു ദിവസത്തെ ഭക്ഷണം കൊണ്ട് സോമാലിയ പോലുള്ള ദരിദ്ര രാഷ്ട്രങ്ങളിലെ ഒരു ദിവസത്തെ ഭക്ഷണാവശ്യം നിറവേറ്റാനാകുമെന്ന് കണക്കുമുണ്ട്.

പാചകം ചെയ്ത ഭക്ഷണം മാത്രമല്ല പാഴാകുന്നത്, മതിയായ സംഭരണ ശേഷിയില്ലാത്തതിനാലും ശീതീകരിണികള്‍ ഘടിപ്പിച്ചിട്ടില്ലാത്ത ട്രക്കുകളില്‍ കടത്തുന്നത് കാരണവും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വന്‍തോതില്‍ നശിക്കുന്നുണ്ട്. ഒന്നിച്ചു വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ വ്യാവസായികമായി സംസ്‌കരിച്ചു സൂക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയില്‍ കുറവാണ്.

ഇന്ത്യയില്‍ കേരളീയരാണ് ഭക്ഷണം പാഴാക്കുന്നതില്‍ മുമ്പന്തിയില്‍. ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കി പാഴാക്കിക്കളയുന്ന ഒരു സംസ്‌കാരം മലയാളികളില്‍ വളര്‍ന്നു വന്നിരിക്കുന്നതു വ്യക്തം. മുന്‍കാലങ്ങളില്‍ കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന ഘട്ടത്തില്‍ വീടുകളില്‍ ആളുകള്‍ കൂടുതലും ഭക്ഷണം കുറവുമായിരുന്നു. ഇന്ന് ആളുകള്‍ കുറവും ഭക്ഷണം കൂടുതലുമാണ്. കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ ഭക്ഷണമാണ് മിക്ക വീടുകളിലും പാകം ചെയ്യുന്നത്. അപൂര്‍വം ചിലര്‍ ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ വെച്ചോ ചൂടാക്കിയോ അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുമെങ്കിലും ബഹുഭൂരിപക്ഷവും പഴയ ഭക്ഷണം ഇഷ്ടപ്പെടാതെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുകയാണ് പതിവ്.

വിരുന്നുകളില്‍ ഭക്ഷണം പാഴാക്കല്‍ പ്രവണത കൂടൂതലാണിവിടെ. കോവിഡ് എത്തുന്നതിനു മുമ്പത്തെ അനുഭവ പ്രകാരം  ആയിരം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങുകളില്‍ 1,200 പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തിരുന്നു. മിക്കപ്പോഴും എത്തിപ്പെടുന്നത് എണ്ണൂറോ തൊള്ളായിരമോ പേരായിരിക്കും. ബാക്കി പഴായിപ്പോകുന്നു. മിക്കയിടത്തും ആയിരം  പേര്‍ക്കുള്ള കല്യാണ സദ്യ കഴിഞ്ഞാല്‍ ചുരുങ്ങിയത് ഒന്നര ക്വിന്റല്‍ വരും ആളുകള്‍ കഴിക്കാതെ ബാക്കിവെക്കുന്ന ഭക്ഷണത്തിന്റെ അളവെന്ന് കാറ്ററിംഗ് ഏജന്‍സികള്‍ പറയുന്നു. ചടങ്ങിനെത്തിയവര്‍ തന്നെ ആവശ്യത്തിലധികം ഭക്ഷണം പാത്രത്തില്‍ നിറച്ച് അതില്‍ നിന്ന് കുറച്ചുഭാഗം ചിക്കിപ്പെറുക്കി കഴിച്ച ശേഷം ബാക്കി മാലിന്യക്കൊട്ടയില്‍ തട്ടുകയാണ്. ഇപ്പോള്‍ മിക്ക ചടങ്ങുകളിലും ഭക്ഷണ വിതരണത്തിന് ബുഫെ സമ്പ്രദായമാണ്. ഇത്തരം ചടങ്ങുകളില്‍ ഒരിക്കല്‍ പോയി ഭക്ഷണം വാങ്ങിയാല്‍ രണ്ടാമത് പിന്നെയും വാങ്ങിക്കാന്‍ മടിക്കുന്നവരാണ് മിക്കവരും. അവര്‍ ആദ്യമേ തന്നെ പ്ലേറ്റ് നിറയെ ഭക്ഷണം എടുക്കും. പകുതി കഴിച്ചു ബാക്കി കളയുന്നു.

ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്യുന്നത് സാമ്പത്തിക നഷ്ടം മാത്രമല്ല, മലിനീകരണം പോലുള്ള സാമൂഹിക, ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. ഭക്ഷണം പാഴാക്കുന്ന പ്രവണത അവസാനിപ്പിക്കാനായാല്‍ 14 ശതമാനം വരെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡിനെക്കാള്‍ 23 മടങ്ങ് താപമാണ് ഭക്ഷ്യവസ്തുക്കള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന മീഥൈല്‍ വാതകം അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുന്നതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഭക്ഷണം പാഴാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ശുദ്ധജലമുള്‍പ്പെടെ അതുണ്ടാക്കാന്‍ ആവശ്യമായ പ്രകൃതി വിഭവങ്ങള്‍ കൂടിയാണെന്നത് മറ്റൊരു കാര്യം.

ബാബു കദളിക്കാട്

Foto

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'വേസ്റ്റ്' ബാസ്‌കറ്റുകളില്‍' o...' at line 1

    SELECT * FROM Comments where isActive = 2 AND heading = 'പട്ടിണി മരണം ദശ കോടികള്‍; ഭക്ഷ്യ ഉല്‍പാദനത്തിന്റെ 17 % 'വേസ്റ്റ്' ബാസ്‌കറ്റുകളില്‍' order by id desc;

    Filename: views/News/view.php

    Line Number: 96