Foto

ജാമ്യം വേണ്ട എന്ന് പറഞ്ഞാൽ എന്താകും? ജയിലിൽ പോകാം; ഞങ്ങളതിനു തയ്യാറാണ് !

ജാമ്യം വേണ്ട എന്ന് പറഞ്ഞാൽ എന്താകും? ജയിലിൽ പോകാം;  ഞങ്ങളതിനു തയ്യാറാണ് !

ചെല്ലാനത്ത് പ്രദേശവാസികളുടെ ജീവിതം സുരക്ഷിതമാക്കാൻ കടൽഭിത്തി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ദശാബ്ദങ്ങളായി നടക്കുന്ന സമരം എറണാകുളം കേന്ദ്രീകരിച്ചുള്ള സാമൂഹ്യപ്രവർത്തകർക്കൊക്കെയും അതിനപ്പുറത്തുളളവർക്കും അറിവുള്ളതാണ്. ഒന്നിലധികം സമരസമിതികളും അവിടെയുണ്ട്. ആലപ്പുഴ - കൊച്ചി രൂപതകളുടെ നേതൃത്വത്തിൽ ഉള്ള പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി ഈ വിഷയത്തിൽ മുൻകൈയെടുത്ത് പ്രവർത്തിച്ചിരുന്ന പ്രസ്ഥാനമാണ്.

ഇന്നുവരെ പൊതുമുതൽ നശിപ്പിക്കുന്നതൊ,
അക്രമപരമായതോ ആയ സമരങ്ങൾ ഒന്നും അവർ നടത്തിയിട്ടില്ല എന്ന് നേരിട്ട് അറിവുള്ളതാണ്. അത്തരത്തിൽ നടന്ന പ്രതിഷേധങ്ങളിലൊന്നിൻറെ ഭാഗമായി വൈദികരും സ്ത്രീകളും ഉൾപ്പെടെ 25ഓളം വരുന്ന ആളുകൾക്കെതിരെ കണ്ണമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഈ വരുന്ന ഏപ്രിൽ 16ന് കൊച്ചി കോടതിയിൽ  ഹാജരാകാൻ അവർക്ക് നിർദ്ദേശം ലഭിച്ചിരിക്കുകയാണ്. സമരത്തിനിറങ്ങിയാൽ കേസുകൾ സ്വാഭാവികം എന്ന് പറയുന്നവർ ഉണ്ടാകും, ശരിയാണ്.

നിലനിൽപ്പിനുവേണ്ടി സമാധാനപരമായി നടത്തിയ സമരത്തിൽ കേസിൽ ഉൾപ്പെടുത്തിയതിന് അവരിലൊരാൾ നിസ്സംഗനായി ചോദിച്ചു - ജാമ്യം വേണ്ട എന്ന് പറഞ്ഞാൽ എന്താകും? വരും വരായ്കകൾ പറഞ്ഞു കൊടുത്തപ്പോൾ മറുപടി ഇങ്ങനെയായിരുന്നു :  കോടതി സ്വന്തം ജാമ്യത്തിൽ വിടാം എന്ന് പറഞ്ഞാലും ജാമ്യം വേണ്ട.  ജയിലിൽ പോകാം;  ഞങ്ങളതിനു തയ്യാറാണ് !

Foto
Foto

Comments

leave a reply

Related News