Foto

അന്തർദ്ദേശീയ തലത്തിലുള്ള കുടുംബസമ്മേളനത്തോടൊപ്പം പ്രാദേശികമായ വിലയിരുത്തലും നടപടികളും വേണം: പാപ്പ

അന്തർദ്ദേശീയ
തലത്തിലുള്ള കുടുംബസമ്മേളനത്തോടൊപ്പം
പ്രാദേശികമായ വിലയിരുത്തലും
നടപടികളും വേണം: പാപ്പ

വത്തിക്കാൻ : കാനായിലെ കല്യാണ വിരുന്നിന്റെ ചിത്രീകരണമാണ് പത്താമത്തെ കുടുംബങ്ങളെക്കുറിച്ചുള്ള അന്തർദ്ദേശീയ സമ്മേളനത്തിന്റെ ലോഗോ. കോവിഡ് മൂലം മാറ്റിവച്ച സമ്മേളനത്തിന്റെ പുതിയ തീയിതി 2022 ജൂൺ 22 -26
    
''ക്രിസ്തുവും സഭയുമായുള്ള അവിഭാജ്യ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള കൗദാശിക  സ്‌നേഹത്തിന്റെ പ്രതിഫലനം -യേശു അവൾക്കു വേണ്ടി രക്തം ചൊരിഞ്ഞു'' ഈ വാക്യാർത്ഥമായിട്ടാണ് ഔദ്യോഗിക ലോഗോ തയ്യാറാക്കിയിതെന്ന്. ഇതിന്റെ ചിത്രീകരണം നിർവഹിച്ച ഫാ. മാർക്കോ ഇവാൻ രുപ്നിക് പറഞ്ഞു. ഇതൊരു വലിയ രഹസ്യമാണ്. (എഫേ. 5:32) എന്നാണ് ലോഗോയുടെ ദൃശ്യനാമം.
    
കാനായിലെ വധൂവരന്മാർ ഒരു ആവരണത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്നു. ഇടതുവശത്തായി യേശുവും  മേരിയും ഒന്നിച്ചുനിൽക്കുന്നു- ചിത്ര നിമിഷങ്ങൾക്കുള്ള വിവരണമാണിത്.    ''അവർക്ക് വീഞ്ഞില്ല'' എന്ന മറിയത്തിന്റെ വാക്കുകളുടെ പശ്ചാത്തലത്തിൽ വിശുദ്ധ പൗലോസ്, ഈ അദ്ഭുതത്തിന്റെ സാരംശം വിവരിക്കുന്നു: ഇതൊരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാനിതു പറയുന്നത്. അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള തിരുസംഘമാണ് ഈ സമ്മേളനത്തിന്റെ സംഘാടകർ.
    
ആഗോളതല സമ്മേളനമാണെങ്കിലും ഓരോ രൂപതയും, അവരുടെ കുടുംബങ്ങളെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള പ്രത്യേക സമ്മേളനങ്ങൾ അന്നേ ദിവസങ്ങളിൽ സംഘടിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്.
    
 കുടുംബ സ്‌നേഹം : ഒരു വിളിയും വിശുദ്ധിയിലേക്കുള്ള വഴിയും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ രൂപതകളിലെ ക്രൈസ്തവ സമൂഹം ആസൂത്രണം ചെയ്യുണമെന്ന് ഫ്രാൻസിസ് പാപ്പ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

 

Comments

leave a reply

Related News