Foto

സുഡാനിൽ 6,10,000 കുട്ടികൾ പോഷകാഹാരക്കുറവുള്ളവർ :ലോകത്തിലെ ഏറ്റവും മോശം അവസ്ഥ

സുഡാനിൽ ജനസംഖ്യയുടെ പകുതിയിലധികം ജനങ്ങൾക്ക് മാനുഷിക സഹായം ആവശ്യമെന്ന് ഐക്യരാഷ്ട്രസഭ

സുഡാനിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംഘർഷങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കക്ഷികളോടു അന്തർദ്ദേശിയ മാനുഷിക നിയമങ്ങൾ മാനിക്കാൻ ദീനദയാ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ ആവശ്യപ്പെട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സഹായവും സംരക്ഷണവും ആവശ്യമുള്ളവരാണ് സുഡാനിലെ പകുതിയിലധികം പേരെന്നും ഖർത്തും ഭാഗത്ത്  ആകാശമാർഗ്ഗേയുള്ള അക്രമണങ്ങളിൽ നിന്നും പരസ്പരം അക്രമിച്ചുകൊണ്ടിരിക്കുന്ന സൈനിക സഖ്യങ്ങളുടെ അക്രണങ്ങളിൽ നിന്നും രക്ഷനേടാൻ പൊതു ജനം പരിശ്രമിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. രണ്ടു മാസത്തോളമായ അധികാരത്തിനു വേണ്ടിയുള്ള രൂക്ഷമായ പോരാട്ടം നടക്കുന്നതിനാൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടുവെന്നും, ഭക്ഷണവും കുടിവെള്ളവും കിട്ടാൻ ബുദ്ധിമുട്ടാണെന്നും അവിടത്തെ നിവാസികൾ പറയുന്നു. 3 ലക്ഷം കോടി ഡോളറിന്റെ സഹായ പദ്ധതിയുടെ അഭ്യർത്ഥന നടത്തിക്കൊണ്ട് സുഡാനിൽ ഇതുവരെ രേഖപ്പെടുത്താത്തത്ര വലിയ എണ്ണം ഏതാണ്ട് 25 ദശലക്ഷം പേർക്ക് സഹായമാവശ്യമുണ്ടെന്നും അതിൽ 15 ദശലക്ഷം പേർ സംഘർഷത്തിനു മുന്നേ  സഹായമാവശ്യമുള്ളവരായിരുന്നെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.

അന്തർദ്ദേശിയ നിയമങ്ങൾ മാനിക്കാൻ നിർദ്ദേശം

സേവ് ദ ചിൽഡ്രൺ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കഴിഞ്ഞയാഴ്ച ജെദ്ദയിൽ ഒപ്പുവച്ച അന്തർദ്ദേശിയ മാനുഷിക നിയമങ്ങൾ അനുസരിച്ചുള്ള  പ്രഖ്യാപനത്തിൽ എടുത്ത തീരുമാനങ്ങളോടു പ്രതിജ്ഞാബദ്ധരായിരിക്കാൻ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോടു  ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കാവശ്യമായ ആര്യോഗ്യാലയങ്ങൾ, വിദ്യാലയങ്ങൾ, മാനുഷിക പ്രവർത്തകർ, അവരുടെ വസ്തുക്കൾ എന്നിവ ആക്രമിക്കരുതെന്ന് പ്രഖ്യാപനത്തിൽ രേഖപ്പെടുത്തിയിരുന്നു. ഉടനെ അക്രമണങ്ങൾ അവസാനിപ്പിക്കുകയാണ് ഏറ്റം പ്രധാനമർഹിക്കുന്ന കാര്യമെന്ന്  രാജ്യത്തിലെ Save the Childrenന്റെ ഡയറക്ടർ ആരിഫ് നൂർ പറഞ്ഞു. കൂടാതെ അന്തർദ്ദേശിയ സമൂഹം മുന്നോട്ടു വന്ന് ഐക്യരാഷ്ട്രസഭ പുറത്തിയ മാനുഷിക പ്രതികരണ പദ്ധതിയോടു (UN Humanitarian Response ) സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമം തുടങ്ങിയതിനു ശേഷം മരിച്ചവർ 200 കുട്ടികൾ ഉൾപ്പെടെ 700 ആണെന്നും 5200 പേർക്ക് അക്രമണങ്ങളിൽ പരുക്കു പറ്റിയിട്ടുണ്ടെന്നും ഒരു ദശലക്ഷം പേർ വീടു വിടാൻ നിർബന്ധിതരായെന്നും സംഘടന അറിയിച്ചു.

വിപുലമായ പ്രതികരണത്തിനായുള്ള അഭ്യർത്ഥന

രാജ്യത്തെ ആരോഗ്യ സംരക്ഷണ രംഗം തകർച്ചയുടെ വക്കിലാണെന്നും ഖർത്തൂമിൽ 20 % ആരോഗ്യകേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അടിസ്ഥാനപരമായ മരുന്നുകൾ പോലും ലഭ്യമല്ലെന്നും Save the Children അറിയിച്ചു. ലോകത്തിലെ ഏറ്റം മോശമായ പോഷക നിരക്കാണ് സുഡാനിലെ കുട്ടികളുടേത്. 6,10,000 കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണ്. സുഡാനിലും അയൽ രാജ്യങ്ങളിലുമുള്ള  ഈ ഗുരുതരാവസ്ഥയിൽ അന്തർദ്ദേശിയ സമൂഹത്തോടു സാമ്പത്തികവും അല്ലാതെയുമുള്ള സഹായം നൽകാനും മുന്നോട്ട് വരുവാനും സേവ് ദ ചിൽഡ്രൺ അഭ്യർത്ഥിച്ചു.

Comments

leave a reply

Related News