Foto

വീര്യം കുറഞ്ഞ മദ്യോത്പാദന പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

പിണറായി സർക്കാർ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോത്പാദന പദ്ധതി നടപ്പാക്കാനുള്ള നീക്കം യുഡിഎഫ് സർക്കാർ ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ഈ നീക്കം ജെൻ സിക്കുവേണ്ടിയാണോയെന്നു വ്യക്തമാക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

സർക്കാർ നയം മദ്യപരെ സൃഷ്ട‌ിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെൻസിക്കും സ്ത്രീശക്തീകരണത്തിനും ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഇവരെ മറ്റൊരു വഴിയേ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ലഹരി ആസക്തിയിൽപ്പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്‌തു സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.

Comments

leave a reply

Related News