Foto

വസ്ത്രമെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി വീണ് വീൽ ചെയറിലായ ഷഹാനക്ക് , സിവിൽ സർവിസ് പരീക്ഷയിൽ 913ആം റാങ്ക്

ഡൽഹി: ടെറസിൽ നിന്ന് വസ്ത്രമെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി വീണ് വീൽ ചെയറിലായ ഷഹാന, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പെരിന്തൽമണ്ണ സ്വദേശിയാണ് ഷഹാന ഷെറിൻ. സിവിൽ സർവിസ് പരീക്ഷയിൽ 913ആം റാങ്കാണ് ഷഹാന കരസ്ഥമാക്കിയത്. 

പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നുവെങ്കിലും അതിനെയൊക്കെ അതിജീവിച്ചു പൊളിറ്റിക്കൽ സയൻസിൽ നെറ്റും, ജെ ആർ എഫും നേടിയ ഷെറിൻ രണ്ടു വർഷം മുൻപ് ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾ നേതൃ രംഗത്തേയ്ക്ക് വരണം എന്ന ലക്ഷ്യവുമായ്‌ ആരംഭിച്ച ഒരു ഐ എ എസ് അക്കാദമിയിൽ വിദ്യാർത്ഥികളെ ഒഴിവു സമയങ്ങളിൽ പഠിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു.

മുഴുവൻ പരീക്ഷയും മലയാളത്തിൽ എഴുതി, മലയാളത്തിൽ തന്നെ ഇന്റർവ്യൂ നേരിട്ടാണ് ഇന്ത്യൻ സിവിൽ സർവിസിലേക്ക് ഷെറിൻ എത്തുന്നത്  


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply

Related News