'ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ
നിയമ നിഷേധമുണ്ടായില്ല':
വിദേശകാര്യ മന്ത്രാലയം
അന്താരാഷ്ട്ര പ്രസ്ഥാനങ്ങളില്‍ നിന്നു പ്രതിഷേധം തീക്ഷ്ണമാകവേ
ന്യായീകരണത്തിനുള്ള വിഫല ശ്രമവുമായി വിദേശ മന്ത്രാലയം
ഭരണകൂട ഭീകരതയുടെ ഇരയായി ഫാ. സ്റ്റാന്‍ സ്വാമി മരണമടഞ്ഞതിനെതിരെ യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര പ്രസ്ഥാനങ്ങളില്‍ നിന്നു പ്രതിഷേധം തീക്ഷ്ണമാകവേ ന്യായീകരണത്തിനും പ്രതിരോധത്തിനുമുള്ള വിഫല ശ്രമവുമായി ഇന്ത്യന്‍ വിദേശ മന്ത്രാലയം. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ
നിയമ നിഷേധമുണ്ടായില്ലെന്ന പല്ലവിയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി ആവര്‍ത്തിച്ചത്.'പ്രത്യേക തരത്തിലുള്ള കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.അക്കാരണത്താലാണ് ജാമ്യം നിഷേധിച്ചത് '- വിശദീകരണം ഇങ്ങനെ.
ഇതിനിടെ, വിമര്‍ശനാത്മകമോ വിയോജിപ്പുള്ളതോ ആയ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ നിയമത്തിന്റെ പിന്‍ബലമില്ലാതെ തടവിലാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ (യു.എന്‍.എച്ച്.എസി.ആര്‍) ഇന്ത്യയോട് ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി, മൗലികാവകാശങ്ങള്‍ വിനിയോഗിച്ചതിന് ആരെയും തടങ്കലിലാക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യ തയ്യാറാകണം. തടവുകാരനായിരിക്കെ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ട സാചര്യത്തിലാണീ പ്രസ്താവന. കോവിഡ് സാഹചര്യത്തില്‍, നിയമപരമായ അടിസ്ഥാനമില്ലാതെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട ഓരോ വ്യക്തിയെയും വിട്ടയക്കേണ്ടത് അത്യാവശ്യമാണ്.
അറസ്റ്റ് ചെയ്തതു മുതല്‍ ഫാ. സ്റ്റാന്‍ ജാമ്യമില്ലാതെ തടവിലായിരുന്നു. 2018 മുതല്‍ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ദീര്‍ഘകാലമായി പൊതുവിഷയത്തില്‍ ഇടപെട്ടു വരികയായിരുന്നു അദ്ദേഹം. മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവുകയും കോവിഡ് ബാധിക്കുകയും ചെയ്തു. ജാമ്യത്തിനായുളള അദ്ദേഹത്തിന്റെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 1987 (യുഎപിഎ) മനുഷ്യാവകാശ സംരക്ഷകര്‍ക്കെതിരെ ഉപയോഗിക്കുന്നതില്‍ ഹൈക്കമ്മീഷണര്‍ ആശങ്ക ആവര്‍ത്തിച്ചു.
ബാബു കദളിക്കാട്

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ഫാ. സ്റ്റാന്‍ സ്വാമിക്കെതിര...' at line 1
SELECT * FROM Comments where isActive = 2 AND heading = ''ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ നിയമ നിഷേധമുണ്ടായില്ല': വിദേശകാര്യ മന്ത്രാലയം' order by id desc;
Filename: views/News/view.php
Line Number: 96