ഐ എസ് ആക്രമണം ഭയന്ന് ഓടിപ്പോയ എല്ലാ ക്രൈസ്തവ
കുടുംബങ്ങളും തിരികെയെത്തണമെന്ന് ഇസ്ലാം നേതൃത്വം
കണ്ണീരിന്റേയും ദൈവാശ്രയത്വത്തിന്റെയും സമുദായ സാഹോദര്യത്തിന്റെയും നറു പുഷ്പങ്ങള്‍ വിടര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൊസൂള്‍ സന്ദര്‍ശനം.യുദ്ധത്തില്‍ തകര്‍ന്ന ഈ പൗരാണിക ഇറാക്കി നഗരത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ആക്രമണം ഭയന്ന് ഓടിപ്പോയ എല്ലാ ക്രൈസ്തവ കുടുംബങ്ങളും തികഞ്ഞ സുരക്ഷാ ബോധത്തോടെ തിരികെയെത്തണമെന്ന പ്രാദേശിക ഇസ്ലാം നേതൃത്വത്തിന്റെ ആഹ്വാനം മാര്‍പാപ്പയെ സമ്മിശ്ര വികാരത്തിലാഴ്ത്തി.
ഇറാക്കി സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ മൊസൂളിലെ ക്രിസ്ത്യന്‍, മുസ്ലീം നേതാക്കള്‍ ഊഷ്മളമായി സ്വാഗതം ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള വൈകാരികത മുറ്റിയ ചടങ്ങിനാണ് നഗരവും അവിടത്തെ ഇരു സമുദായങ്ങളും സാക്ഷ്യം വഹിച്ചത്. ഒരു നഗര സ്‌ക്വയറില്‍ ബോംബെറിഞ്ഞു തകര്‍ത്ത പള്ളികളുടെയും മറ്റ് കെട്ടിടങ്ങളുടെയും മധ്യത്തില്‍ സ്ഥാപിതമായിരുന്ന വേദിയില്‍ നിന്നുകൊണ്ടാണ് മാര്‍പ്പാപ്പ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നല്‍കിയത്.
ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരത്തിലെ ഏക ക്രൈസ്തവപുരോഹിതനായ റവ. റെയ്ഡ് കല്ലോ തന്റെ കദന കഥ മാര്‍പാപ്പയുടെയും ജനക്കൂട്ടത്തിന്റെയും മുന്നില്‍ പങ്കിട്ടു. 2014 ജൂണില്‍ മൊസൂള്‍ നഗരം ഐഎസ് കീഴടക്കിയപ്പോള്‍ 500 ക്രിസ്ത്യന്‍ കുടുംബങ്ങളുടെ സംഭവ ബഹുലമായ കൂട്ട പലായനത്തിന് അദ്ദേഹമായിരുന്നു നേതൃത്വം നല്‍കിയത്. എന്നാല്‍ മൂന്നുവര്‍ഷം മുമ്പ് തീവ്രവാദികളെ ഇറാക്കി, അന്താരാഷ്ട്ര സേനകള്‍ പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന് തങ്ങളില്‍ പലരും മടങ്ങിയെത്തി. പക്ഷേ, നഗരത്തിന്റെ ഭൂരിഭാഗവും നാശത്തിലായിക്കഴിഞ്ഞിരുന്നു.'നഗരം മോചിപ്പിച്ചതിനുശേഷം എന്റെ മുസ്ലീം സഹോദരന്മാര്‍ വളരെ ആതിഥ്യമര്യാദയോടെയും സ്‌നേഹത്തോടെയും ഞങ്ങളെ സ്വീകരിച്ചു.'
70 ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണ് ഇന്ന് മൊസൂളില്‍ താമസിക്കുന്നതെന്ന് റവ. റെയ്ഡ് കല്ലോ പറഞ്ഞു. ബാക്കിയുള്ളവര്‍ മടങ്ങിവരാന്‍ ഭയപ്പെടുന്നു. പലരും വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്.
മുസ്ലീം സമുദായത്തിലെ പ്രമുഖനും മൊസൂളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കായുള്ള സ്വതന്ത്ര സാമൂഹിക സാംസ്‌കാരിക സമിതിയുടെ തലവനുമായ ഗുതൈബ ആഗയും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്‌നേഹ സ്വാഗതമോതി അദ്ദേഹം പറഞ്ഞു: 'കൗണ്‍സിലിന്റെ പേരില്‍ ഞങ്ങളുടെ എല്ലാ ക്രിസ്ത്യന്‍ സഹോദരങ്ങളെയും ഇവിടേക്കും അവരുടെ സ്വന്തം നഗരത്തിലേക്കും സ്വത്തുക്കളിലേക്കും ബിസിനസ്സുകളിലേക്കും മടങ്ങാന്‍ ഞാന്‍ ക്ഷണിക്കുന്നു.'ഹര്‍ഷാരവങ്ങളോടെ സദസ് അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിച്ചു.
ബാബു കദളിക്കാട്

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'മാര്‍പാപ്പയ്ക്കും ക്രിസ്ത്...' at line 1
SELECT * FROM Comments where isActive = 2 AND heading = ''മാര്‍പാപ്പയ്ക്കും ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സ്‌നേഹ സ്വാഗത'മോതി മൊസൂളിലെ മുസ്ലീം സമൂഹക്കൂട്ടായ്മ' order by id desc;
Filename: views/News/view.php
Line Number: 96