ജോബി ബേബി,
ജീവിത യാത്രയില്‍ പലതിനോടും ''നോ''പറയുവാനുള്ള കരുത്തു നാം ആര്‍ജ്ജിക്കണം.അങ്ങനെ പറയാനുള്ള കരുത്തു നേടണമെങ്കില്‍ നമ്മുടെ ചിന്താ ശക്തി കൃത്യമായി ഉണര്‍ത്തുകയും വേണം.പ്രലോഭകന്‍ ഏദന്‍ തോട്ടത്തില്‍ വന്നപ്പോള്‍ ''നോ''പറയാനുള്ള കരുത്തു ഹൗവയ്ക്ക് നഷ്ടപ്പെട്ട് പോയി.അതാണ് പാപത്തിന്റെ ശമ്പളം മരണമായി ലോകത്തു പിറക്കുന്നതിന് ഇടയായത്.ഈ അടുത്ത സമയത്തു ലഹരിയ്ക്ക് അടിമയായി ചികിത്സയിലൂടെ തിരിച്ചു വന്ന ഒരു ചെറുപ്പക്കാരനുമായി സംസാരിക്കാന്‍ ഇടയായി.സംസാരത്തിനടയില്‍ അദ്ദേഹം പറഞ്ഞു,''ആദ്യ ഉപയോഗത്തിനായി കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ശക്തമായി ''നോ''പറയാനുള്ള കഴിവു എനിക്ക് നഷ്ടപ്പെട്ടു.അതിന്റെ ഫലമായിട്ടാണ് ഞാന്‍ അതിന് അടിമപ്പെട്ടു പോയത്''.''നോ''പറയേണ്ട സമയത്തു ''നോ''പറയാന്‍ കഴിയാതെ കൂട്ടുകാരുടെയും മറ്റുള്ളവരുടെയും പ്രലോഭനത്തെത്തുടര്‍ന്ന് ലഹരിക്കടിമപ്പെട്ട് ധാരാളം യുവാക്കള്‍ നമുക്ക് നഷ്ട്ടപ്പെട്ട് പോകുന്നുണ്ട്.
കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ട ഒരു പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ സുഹൃത്തു പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.''വളരെ യാദൃച്ഛികമായിട്ടാണ് അവളുടെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നത്.അവള്‍ പ്രതികരിക്കേണ്ട അവശ്യം പോലുമില്ല.ആളാരെന്നുപോലും അവള്‍ക്കറിയില്ല.പക്ഷേ അതിനോട് ''നോ''പറയുവാനോ,അത് ബ്ലോക്ക് ചെയ്യുവാനോ,ആ വിവരം മാതാപിതാക്കളോട് പങ്കുവയ്ക്കുവാനോ അവള്‍ തയ്യാറായില്ല.പതുക്കെ പതുക്കെ പ്രതികരിച്ചു തുടങ്ങി.ആളിനെ അവള്‍ കണ്ടിട്ടേയില്ല.അവളുടെ ചാറ്റ് വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചു.അവസാനം ഒരു ദിവസം അവള്‍ ഇറങ്ങിച്ചെല്ലുവാന്‍ അവന്‍ ആവശ്യപ്പെടുകയാണ്.ചെന്നുകഴിഞ്ഞപ്പോഴാണ് മനസ്സിലായത് അവന്‍ 51വയസ്സുള്ള ഒരു വ്യക്തിയാണ്.വിവാഹം കഴിഞ്ഞു രണ്ട് മക്കളുണ്ട്.ഒരു പക്ഷേ ആ പെണ്‍കുട്ടിയോളം പ്രായമുള്ള കുട്ടി അയാള്‍ക്ക് ഉണ്ട്.അതിനെത്തുടര്‍ന്ന് മനസികാഘാതം പിടിപെട്ട ആ പെണ്‍കുട്ടി ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതേയുള്ളൂ''.
ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം,''നോ പറയുവാന്‍ നാം നമ്മുടെ കുഞ്ഞുങ്ങളെ,യുവാക്കളെ പഠിപ്പിക്കേണ്ടത് അല്ലെങ്കില്‍ നാം പഠിച്ചിരിക്കേണ്ടത് നമ്മുടെ ഭവനങ്ങളില്‍ നിന്നാണ്.ഒരു ബാഡ് ടച്ചിങ് നമ്മുടെ യുവാക്കളില്‍,കുഞ്ഞുങ്ങളില്‍ നേരിടേണ്ടി വന്നാല്‍ അതിനെതിരെ ശക്തമായി ''നോ''പറയുവാനും പ്രതികരിക്കുവാനും ഉള്ള ബലം നാം നല്‍കണം.ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അനുഭവങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുവാനുള്ള ശക്തി ലഭിക്കേണ്ടത് നമ്മുടെ വീടുകളില്‍ നിന്നാണ്.
സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന അരുതാത്ത സന്ദേശങ്ങളോട് കൃത്യമായി പ്രതികരിക്കുവാനും കൃത്യമായി ''നോ''പറയുവാനും പഠിക്കേണ്ട ശക്തി അവര്‍ക്ക് ലഭിക്കേണ്ടത് ഭവനങ്ങളില്‍ നിന്നാണ്.ഇത് കൊടുക്കേണ്ടത് പ്രധാനമായും മാതാപിതാക്കളും അദ്ധ്യാപകരും ഒക്കെയാണ്.ജീവിതത്തിനു അതിരുണ്ടെന്ന് ദൈവം മനുഷ്യനെ പഠിപ്പിച്ചത് ഏദന്‍തോട്ടത്തില്‍ നിന്നാണ്.നിയമങ്ങള്‍ മനുഷ്യന് നല്‍കി എന്തിനോടൊക്കെയവന്‍ ''നോ''പറയണമെന്ന് ദൈവം മനുഷ്യനെ പഠിപ്പിക്കുന്നു.ബില്‍ ക്രോഫോര്‍ഡ് പറയുന്നു,''One key to successful relationship is learning to say 'no'without guilt,so that you can say'yes'without resentment'.(വിവേകം ഉണര്‍ത്തി അരുതാത്തതിനോട് ''നോ''പറയുവാന്‍ നാം പഠിക്കുമ്പോള്‍ നിലപാടുള്ള മനുഷ്യനായി മാറുകയാണ്).ഒരു നല്ല വിദ്യാര്‍ത്ഥി രൂപപ്പെടണമെങ്കില്‍ പലതിനോടും ''നോ''പറയണം.ഒരു നല്ല പുരോഹിതന്‍ രൂപപ്പെടണമെങ്കില്‍ പലതിനോടും''നോ''പറയുവാനുള്ള കരുത്തു നേടണം.ഒരു നല്ല ഗൃഹനാഥനും നല്ല പങ്കാളിയുമൊക്കെ ആയി മാറണമെങ്കില്‍ നല്ല സുഹൃത്തായി തീരണമെങ്കില്‍ ചിലതിനോടൊക്കെ ''നോ''പറയുവാനുള്ള കരുത്തു നേടിയേ സാധിക്കുകയുള്ളൂ.
സത്യത്തോടും മൂല്യങ്ങളോടുമല്ല നമ്മള്‍ ''നോ''പറയേണ്ടത്.അനീതിയോടും തിന്മയോടും അതിന്റെ വിവിധ ഭാവങ്ങളോടുമായിരിക്കണം നമ്മുക്കു''നോ''പറയുവാന്‍ സാധിക്കേണ്ടത്.കാര്യസാധ്യത്തിനുവേണ്ടി അധികാരികളുടെ മുന്‍പില്‍ നിന്ന് സ്തുതി പാടി അവര്‍ പറയുന്ന,ചെയ്യുന്ന തെറ്റുകളൊക്കെ ശരിയാണെന്ന് തലകുലുക്കുന്ന നിലപാടില്ലാത്ത മനുഷ്യഭാവം ഇന്ന് നമ്മിലേറെ വളര്‍ന്ന് വരുന്നുണ്ട്.ആരോഗ്യമുള്ള ഒരു സമൂഹത്തിനു അത് ഭൂഷണമല്ല.നിശ്ചയമായും നമ്മുടെ കുഞ്ഞുങ്ങളെയും യുവാക്കളെയും നമ്മള്‍ പഠിപ്പിക്കണം പലതിനോടും ''നോ''പറയുവാന്‍.അതിനുള്ള കരുത്തു അവര്‍ക്ക് നല്‍കണം.അതിന്റെ പിന്‍ബലവും പ്രചോദനവും മാതാപിതാക്കളും,അദ്ധ്യാപകരും,ആത്മീയ സമൂഹവുമായിമാറണം.
ശദ്രക്കും,മേശക്കും,അബേദനഹോമും ശക്തമായ നിലപാടിന്റെ പ്രതീകമാണ്.അവര്‍ അനുഭവിച്ചറിഞ്ഞ സത്യമായിരുന്നു ദൈവം.അതിന് വിരുദ്ധമായൊരു നിലപാട് രാജാവ് അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചക്രവര്‍ത്തിയുടെ മുഖത്തു നോക്കി ''നോ''എന്ന് പറയുവാനുള്ള കരുത്തു അവര്‍ നേടിയെടുക്കുന്നു.അതൊരുപക്ഷേ അഗ്‌നിജ്വാലയിലേക്ക് അവരെ നയിച്ചു.എന്നാല്‍ അതിനെ അതിജീവിക്കാനുള്ള കരുത്തു കിട്ടിയതും അരുത് എന്ന് പറയുന്ന അത്തരം ഒരുനിലപാട് എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞതും ദൈവീക ശക്തി ഉള്ളത് കൊണ്ടാണ്.നിലപാടുകളെന്നാല്‍ അറിഞ്ഞ സത്യത്തോട്,മനസ്സിലാക്കിയ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുവാനുള്ള ഒരു കരുത്തു കൂടിയാണ്.വിശുദ്ധ മത്തായി എഴുതിയ സുവിശേഷം അഞ്ചാം അദ്ധ്യായം മുപ്പത്തിയേഴാം വാക്യത്തില്‍ ഇപ്രകാരം കാണുന്നു,''നിങ്ങളുടെ വാക്ക് ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ''.തിന്മകളോട് ''നോ''പറയുന്ന നിലപാടുള്ള നല്ല കുഞ്ഞുങ്ങള്‍,യുവാക്കള്‍ നമ്മുടെ കുടുംബത്തിന്റെ സമൂഹത്തിന്റെ പരിശുദ്ധ സഭയുടെ മുഖമുദ്രയായി വളര്‍ന്ന് വരട്ടെ.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ....

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'നോ'പറയുവാന്‍ പഠിക്കേണ്ട നോമ...' at line 1
SELECT * FROM Comments where isActive = 2 AND heading = ''നോ'പറയുവാന്‍ പഠിക്കേണ്ട നോമ്പ്...നോമ്പുകാല ചിന്തകള്‍ ( ദിവസം 9 ) ' order by id desc;
Filename: views/News/view.php
Line Number: 96