Foto

കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി

ഇടുക്കി:കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് -19 തീവ്രമായി ബാധിച്ച ആളുകള്‍ക്ക് ഉപയോഗിക്കുന്നതിനായി ഓക്സിജന്‍ കോണ്‍സെന്റേറ്ററിന്റെ പ്രവര്‍ത്തനം സജ്ജമാക്കി. കോണ്‍സെന്റേറ്റര്‍ ജിഡിഎസ് ജീവകാരുണ്യ ആംബുലന്‍സില്‍ അടിയന്തിര സഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായിട്ടാണ് ഉപയോഗിക്കുന്നത്.കോണ്‍സെന്ററേറ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം തടിയന്‍പാട് ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ കോവിഡ് കെയര്‍ സെന്ററില്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ നിര്‍വഹിച്ചു. ചടങ്ങില്‍ ഇടുക്കി കോവിഡ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, കോട്ടയം അതിരൂപതയിലെ സമര്‍പ്പിത സമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ആരോഗ്യപ്രവര്‍ത്തകരായ സിസ്റ്റര്‍ ജിജി, സിസ്റ്റര്‍ മോളി എന്നിവര്‍ പങ്കെടുത്തു.
 

Foto

Comments

leave a reply

Related News