ഫാ ഷീൻ പാലക്കുഴി
സൗദി വെള്ളക്കയിൽ മനസ്സിലുടക്കിയ ഒരു കഥാപാത്രമാണ് ബ്രിട്ടോ. അയൽവീട്ടിലെ അയിഷാ റാവുത്തറെന്ന വൃദ്ധയായ ഉമ്മയെ അന്നു സന്ധ്യയ്ക്ക് പോലീസ് കൊണ്ടുപോയി എന്നറിയുമ്പോൾ മുതൽ അയാൾ സ്ക്രീനിൽ നിന്നിറങ്ങി നമ്മുടെ ഹൃദയം കവരാൻ തുടങ്ങും. കയ്യിൽ കിട്ടിയ ഒരു ഷർട്ടെടുത്തിട്ട് 'അമ്മച്ചിയെ മുള്ളിച്ചേച്ചു കൊണ്ടുപോയി കിടത്തൂ, റീത്താ' എന്നു ഭാര്യയോടു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി ഉമ്മയുടെ മകനൊപ്പം അപ്പോൾത്തന്നെ പോലീസ് സ്റ്റേഷനിലേക്കു പായുന്ന ബ്രിട്ടോ വല്ലാതെ ശ്വാസംമുട്ടിക്കുന്നുണ്ട്. ഉള്ളിലെവിടെയൊക്കെയോ ശരവേഗത്തിൽ വന്നു കൊള്ളുന്നുണ്ട് അയാൾ.
ആ രാത്രി അയാൾ കാൽവരി കയറിയ രാത്രിയായിരുന്നു. കുരിശുമായി മുന്നോട്ടല്ലാതെ ഒരിഞ്ചുപോലും അയാൾ പിന്നോട്ടാഞ്ഞിട്ടില്ല. പോലീസ് സ്റ്റേഷനിൽ, വക്കീലിനെ വിളിക്കാൻ, മജിസ്ട്രേട്ടു കോടതിയിൽ, കരമടച്ച രസീതെടുക്കാൻ, അതിന്റെ പകർപ്പടുക്കാൻ... അങ്ങനെ അന്നു രാത്രി അയാൾ ഓടാത്ത വഴികളില്ല. അതിനിടയിൽ കൂടം കണക്കെ ഭാരിച്ച വാക്കുകൾ കൊണ്ട് ആരൊക്കെയോ അയാളുടെ മുഖത്തടിക്കുന്നുണ്ട്. അവഗണനയുടെ ചാട്ടയും അവജ്ഞയുടെ തുപ്പലുമേൽക്കുന്നുണ്ട്. ഒരൊറ്റ രാത്രി കൊണ്ട് കയറിത്തീർക്കേണ്ട ഇരുളടഞ്ഞ മലയിടുക്കുകളിൽ ചിലപ്പോഴൊക്കെ നിശ്ചേഷ്ടനായി അയാൾക്കു നിൽക്കേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ അയിഷുമ്മായുടെ സ്വന്തം വീട്ടിലെ കുടുസ്സു മുറിയിൽ അന്നുരാത്രി അവർ തിരിച്ചെത്തിച്ചേരുംവരെ അയാൾ അവരിലേക്കു തന്നെ കരം വിരിച്ചു നിന്നു.
നിവർത്തികേടു കൊണ്ടാണെങ്കിലും കുറച്ചു നേരത്തേക്ക് സ്വന്തം ഉമ്മയെ ഭാരമായി കരുതിയ മകന്റെ ചെവിയിൽ കയ്പുള്ളൊരു തെറിയും പറഞ്ഞ് ജോലി സ്ഥലത്തേക്ക് വിമാനം കയറുമ്പോഴും അയാളുടെ മനസ്സ് അവിടെയൊക്കെത്തന്നെ നിന്നു. വർഷങ്ങൾക്കു ശേഷം മടങ്ങി വരുമ്പോഴും അയാളാദ്യം പോകുന്നത് അയിഷുമ്മായെ തേടിയാണ്. അബദ്ധത്തിൽ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ വർഷങ്ങളായി അവർ പേറുന്ന മുൾക്കിരീടമഴിക്കാൻ അയാൾ ഓടാത്ത ഓട്ടങ്ങളില്ല. ഒടുവിൽ വാദി തന്നെ പ്രതിയെ സ്നേഹിച്ചു തുടങ്ങുന്നിടത്ത് 'ഇത്രയുമുണ്ടെടോ മനുഷ്യൻ' എന്ന പ്രതീക്ഷാനിർഭരമായ ആ അവസാന വാചകം പറയാൻ അയാളെക്കാൾ യോഗ്യനായി ആ സിനിമയിൽ മറ്റാരുണ്ട്!
ചുറ്റുമുള്ളവരുടെ പ്രതിസന്ധികളിൽ കൂടെ നിന്നു ബലപ്പെടുത്തേണ്ട സമയത്ത് മറ്റെല്ലാം മറന്നു ചാടിപ്പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്ന ഒരു ബ്രിട്ടോ മുന്നിൽ നിന്നു വെല്ലുവിളിക്കുകയാണ്.
വീണ്ടും വീണ്ടും അയാൾ കുത്തുന്നത് ചങ്കിലാണ്!
'സൗദി വെള്ളക്ക' എന്റെ കണ്ണും മനസ്സും നിറച്ചു കളഞ്ഞു! അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ!

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ഇത്രേയുള്ളൂ മനുഷ്യൻ' എന്ന ഒര...' at line 1
SELECT * FROM Comments where isActive = 2 AND heading = ''ഇത്രേയുള്ളൂ മനുഷ്യൻ' എന്ന ഒരിഭിപ്രായത്തെ 'ഇത്രയുമുണ്ട് മനുഷ്യൻ' എന്നു തിരുത്തുന്ന സിനിമയാണ് 'സൗദി വെള്ളക്കാ.' ' order by id desc;
Filename: views/News/view.php
Line Number: 96