Foto

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം

തൃശ്ശൂര്‍: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. വയോധികനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിൻ്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് ഇവിടത്തെ ഒരു ചായ പീടികയിൽ ഇരിക്കുമ്പോൾ പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെന്നാണ് ഏലിയാസ് പറയുന്നത്. സംഭവത്തിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

മൂന്നാഴ്ച മുമ്പ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തൃശൂര്‍ തിരുവില്വാമലയില്‍ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ എട്ട് വയസുകാരി മരിച്ചിരുന്നു.ഈ സംഭവത്തിന് ഏകദേശം തൊട്ടടുത്ത ദിവസം പാന്റിന്റെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനും പരിക്കേറ്റിരുന്നു.

എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിക്കുന്നത് എന്ന കാര്യത്തില്‍ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply