Foto

2023 സെപ്റ്റംബർ 30നുള്ളിൽ ബാങ്കുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: 2023 സെപ്റ്റംബർ 30നുള്ളിൽ ബാങ്കുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എസ്ബിഐ. 2000 രൂപ/യുടെ നോട്ടുകൾ പിൻവലിച്ച് ആർബിഐ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായതിനാലാണ് എസ്ബിഐയുടെ ഈ അറിയിപ്പ്
കള്ളപണവും കള്ളനോട്ടും തടയുക എന്ന ലക്ഷ്യത്തോടെയാണ് 2016ൽ അഞ്ഞൂറ്,ആയിരം രൂപ നോട്ടുകൾ നിരോധിച്ച്‌ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. അതിന് പിന്നാലെയാണ് രണ്ടായിരം രൂപ നോട്ടുകൾ അച്ചടിച്ചു തുടങ്ങിയത്. 500 രൂപാ നോട്ടിനു പകരം പുതിയ ഡിസൈനിലുള്ള 500ന്റെ നോട്ടുകളും പുറത്തിറക്കി. 2018ൽ 2000 രൂപ നോട്ട് അച്ചടിക്കുന്നത് ആർബിഐ നിർത്തിയിരുന്നു.2023 സെപ്റ്റംബർ 30നുള്ളിൽ ബാങ്കുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കണം,നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള മാർഗ്ഗമാണ് ഒരുക്കുക. മേയ് 23 മുതൽ മാറ്റിയെടുക്കാമെന്നും എസ്ബിഐ അറിയിച്ചു.

Comments

leave a reply

Related News