Foto

അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം

അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം

ഏപ്രിൽ മാസത്തെ പ്രാർത്ഥനാനിയോഗം 

1. ധൈര്യവും നിശ്ചയദാർഢ്യവും ആവശ്യപ്പെടുന്നതാണ് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സംരക്ഷണം.

2. ദാരിദ്ര്യത്തിനും അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും, ഭൂമിയും പാർപ്പിടവും ഇല്ലായ്മയ്ക്കും, സാമൂഹിക –തൊഴിൽ അവകാശങ്ങളുടെ നിരാസത്തിനും എതിരെ സജീവമായി പോരാടുന്നതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്.

3. പ്രായോഗിക തലത്തിൽ മിക്കപ്പോഴും അടിസ്ഥാന മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കുന്നില്ല.

4. അവിടെ ആളുകൾ ഒന്നാം കിടക്കാരും, രണ്ടാം കിടക്കാരും മൂന്നാം കിടക്കാരുമായി തരം തിരിക്കപ്പെടുന്നു. അതിനു പുറമെ വലിച്ചെറിയപ്പെടുന്നവരും....

5. ഇല്ല. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായിരിക്കണം.

6. ചിലയിടങ്ങളിൽ മനുഷ്യാന്തസ്സു സംരക്ഷിക്കാൻ ഇറങ്ങിയാൽ വിചാരണപോലും കൂടാതെ തടവിലാക്കപ്പെടാം. അല്ലെങ്കിൽ അപവാദ പ്രചാരണത്തിന് ഇരയാകാം.

7. എല്ലാ മനുഷ്യർക്കും പൂർണ്ണമായി വികസിക്കുവാനും വളരുവാനും അവകാശമുണ്ട്. ഈ അടിസ്ഥാന മനുഷ്യാവകാശത്തെ ഒരു രാജ്യത്തിനും നിഷേധിക്കുവാനാകില്ല.

8. സർവ്വാധിപത്യ ഭരണകൂടങ്ങൾക്കു കീഴിലും, പ്രതിസന്ധിയിലും, ജനാധിപത്യ രാജ്യങ്ങളിൽപ്പോലും അടിസ്ഥാന അവകാശങ്ങൾക്കായി പോരാടുമ്പോൾ ജീവൻപോലും പണയപ്പെടുത്തുന്നവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

9. അവരുടെ ത്യാഗത്തിനും പ്രവർത്തനങ്ങൾക്കും സമൃദ്ധമായ ഫലമുണ്ടാകണമേയെന്നും പ്രാർത്ഥിക്കാം.
ഈ പ്രാർത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.

Comments

leave a reply