സ്പോർട്സ് വീക്ക്
ആഹാ ... ! അജാസിന്റെ
കിടുക്കാച്ചി സ്പിൻ !
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ജനിച്ച മണ്ണിൽ തന്റെ സ്പിൻ ഇന്ദ്രജാലം കൊണ്ട് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്തിയ അജാസ് പട്ടേൽ തന്നെയാണ് പോയ വാരത്തിലെ താരം. ഒരു നൂറ്റാണ്ടിലധികം പിന്നിട്ട ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അജാസിന് മുൻപ് കേവലം രണ്ടേ രണ്ട് ബൗളർമാർക്ക് മാത്രമാണ് 'പെർഫെക്ട് ടെൻ' ക്രിക്കറ്റിൽ നേടാൻ കഴിഞ്ഞിട്ടുള്ളത്. അവർ രണ്ട് പേരും അതാതു രാജ്യങ്ങളിലെ കിടയറ്റ ബൗളർമാരുമായിരുന്നു. 1956 ൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലീഷ്‌കാരനായ ജിം മേക്കറാണ് 53 റൺസിന് 10 വിക്കറ്റുകൾ വീഴ്ത്തി ചരിത്രത്തിന്റെ താളുകളിൽ പുതിയ ഇടം കണ്ടെത്തിയത്. ആദ്യ ഇന്നിങ്സ് 37 റൺസിന് 9 ഓസിസ് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടാണ് ഈ വലം കൈയ്യൻ ഓഫ്‌ബ്രേക്ക് ബൗളർ ഒരു ടെസ്റ്റിൽ 19 വിക്കറ്റുകളുമായി നാളിതുവരെ മറ്റൊരാൾക്കും തകർക്കുവാൻ പറ്റാത്ത റിക്കാർഡ് ഉയർത്തിയത്. 1999-ൽ ഡൽഹിയിലെ ഫിറോഷ് ഷാ കോടല ഗ്രൗണ്ടിൽ 74 റൺസ് വഴങ്ങി പാക്കിസ്ഥാന്റെ അനിൽ കുംബ്ലെ 10 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ലേക്കറും, കുംബ്ലെയും സ്വന്തം നാടുകളിൽ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചപ്പോൾ അജാസ് താൻ പിറന്ന മണ്ണിലായിരുന്നു എന്നു മാത്രം. ആദ്യ ഇന്നിംഗ്‌സിൽ തന്നെ 10 വിക്കറ്റും പിഴുതതിന്റെ ക്രെഡിറ്റ് അജാസിന് സ്വന്തം.
കഴിഞ്ഞ ഇംഗ്ലീഷ് സീസണിൽ കെയിൻ വില്യം ഡണിന്റെ ന്യൂസിലാന്റിനോട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെട്ടതിന്റെ നാണക്കേട് മുംബൈയിൽ തീർത്തു. വില്യംസൺ കളിക്കാത്ത ടെസ്റ്റിൽ 372 റൺസിന്റെ ആധികാരിക വിജയത്തോടെ നാട്ടിൽ തുടർച്ചയായി 14-ാം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയത്. പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിന് ട്വന്റി 20, ടെസ്റ്റ് പരമ്പരകളിലെ ആദ്യ വിജയങ്ങൾ അഭിമാനം പകരുന്നതായിരുന്നു. ന്യൂസിലാന്റിനെതിരെ കാൺപൂർ ടെസ്റ്റിൽ ആതിഥേയർക്കെതിരെ, അതിഥികളുടെ ചെറുത്തുനില്പും, ടെസ്റ്റ് സമനിലയും മറക്കാനാവില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീം വൈകാതെ ടെസ്റ്റ് ഏകദിന പരമ്പരകൾക്കായി ദക്ഷിണാഫ്രിക്കയ്‌ക്ക് യാത്ര തുടങ്ങുകയാണ്. യുവ താരങ്ങളുടെ മികച്ച പ്രകടനവും, പ്രതിഭാസമ്പന്നരായ ടീമിലേക്ക് വിളി കാത്തിരിക്കുന്നവരുടെ ബാഹുല്യവും
സെലക്ഷൻ കമ്മിറ്റിക്ക് നല്ലൊരു ബ്രെയിൻ സ്റ്റോമിങ്ങ് സെഷൻ നൽകുമെന്നുറപ്പാണ്.
കലാശക്കളിയിൽ കലമുടച്ചു ...
ദക്ഷിണാഫ്രിക്കയെപ്പറ്റി പറയുമ്പോൾ, ലോകത്തിലെ മികച്ച കളിക്കാർ എക്കാലത്തും ടീമിലുണ്ടായിട്ടും രാജ്യാന്തര കിരീടങ്ങൾ അവർക്കെന്നും കിട്ടാക്കനിയാണ്. നന്നായി കളിച്ച് നിർണായക ഘട്ടങ്ങളിൽ തകർന്നടിയുന്ന കാഴ്ച ക്രിക്കറ്റ് പ്രേമികൾക്ക് ദക്ഷിണാഫ്രിക്കൻ ടീമിനോട് അനുകമ്പയുണ്ടാക്കുന്നു. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് നമ്മുടെ ലോക ചാമ്പ്യൻ പി.വി. സിന്ധുവിന്റെ കാര്യവും. ബാലിയിൽ, ബിഡബ്ലുഎഫ് (ആണഎ) ലോക ടൂർ ഫൈനൽസിൽ സെമിയിൽ ജപ്പാന്റെ അകാന യമഗുച്ചിയെ കടുത്തപോരാട്ടത്തിൽ തോൽപിച്ച സിന്ധു ഞായറാഴ്ച ഫൈനലിൽ നല്ലൊരു പോരാട്ടത്തിന് കഴിയാതെ അടിയറവു പറഞ്ഞു. ലോക ആറാം നമ്പർ കളിക്കാരിയായ കൊറിയയുടെ ടീനേജർ ആൻ സിയുങ്ങിനോട് ഒപ്പത്തിനൊപ്പം പൊരുതുവാൻ സിന്ധുവിന് കഴിഞ്ഞില്ല. വർഷാവസാനം നടക്കുന്ന ഈ ടൂർണമെന്റിൽ മൂന്നാം തവണയാണ് സിന്ധു കലാശക്കളിയിൽ പരാജയപ്പെടുന്നത്. 2018-ൽ ഒരിക്കൽ മാത്രമാണ് ലോക ടൂർ ഫൈനൽസിന്റെ അവസാന മൽസരത്തിൽ ലോക ജേതാവാകുവാൻ സിന്ധുവിന് കഴിഞ്ഞിട്ടുള്ളത്. ഇന്ത്യോനേഷ്യ മാസ്‌റ്റേഴ്‌സിലും, ഓപ്പണിലും കിരീടനേട്ടങ്ങളുമായി സിന്ധുവിനെതിരെ ഡെൻമാർക്ക് ഓപ്പണിന്റെ ക്വാർട്ടർ ഫൈനൽസിൽ വിജയവുമായാണ് കൊറിയക്കാരി സീയങ്ങ് ഫൈനലിൽ എത്തിയിരുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിനു ശേഷം മികച്ച ഫോമിൽ കളിച്ചിരുന്ന സിന്ധു ഫ്രഞ്ച് ഓപ്പൺ, ഇന്തോനേഷ്യൻ ഓപ്പൺ, ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് എന്നീ ടൂർണമെന്റുകളിൽ സെമിഫൈനലിസ്റ്റായിരുന്നു.മാർച്ചിൽ സ്വിസ് ഓപ്പണിൽ റണ്ണർഅപ്പും.
ലോക ചെസ്സ് ചാമ്പ്യൻ ഷിപ്പ്
ദുബായിൽ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ, എട്ടു ഗെയിമുകൾ കഴിഞ്ഞപ്പോൾ നിലവിലെ ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസൻ രണ്ടാം ജയത്തോടെ 5-3 ലീഡുയർത്തിയിരിക്കുകയാണ്. ആറാമത്തെയും എട്ടാമത്തേയും ഗെയിമുകളിലാണ് കാൾസൻ നിർണ്ണായക വിജയങ്ങളോടെ ലോക കിരീടത്തിൽ പിടി മുറുക്കിയിട്ടുള്ളത് മൽസരങ്ങൾ പകുതി പിന്നിട്ടിരിക്കേ എതിരാളി റഷ്യയുടെ ഇയാൻ നീപോം നിഷിക്ക് തന്റെ മാനസിക നില ഉയർത്തുവാനും, ആക്രമിക്കുവാനുള്ള ശക്തി നിലനിറുത്തുവാനും കഴിയേണ്ടിയിരിക്കുന്നു. ഇയാന്റെ തുടക്കത്തിൽ കണ്ട തികഞ്ഞ ആത്മവിശ്വാസം എട്ടാം ഗെയിം കളിക്കുമ്പോൾ കാണുന്നില്ല. ഈ ഘട്ടത്തിൽ നല്ലൊരു തിരിച്ചുവരവ് നടത്തുവാൻ കഴിഞ്ഞാൽ മാത്രമേ കാൾസനെ കീഴടക്കുവാൻ ഇയാനു കഴിയൂ.
കേരളമേ കേൾക്കൂ , നേടൂ ...
2018 ൽ അവസാനമായി സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് ഞായറാഴ്ച പുതുശ്ശേരിക്കെതിരെ 4-1 വിജയത്തോടെ കടക്കുവാൻ കഴിഞ്ഞത് വരുന്ന മാസം കോഴിക്കോടും മഞ്ചേരിയിലുമായി നടക്കാനിരിക്കുന്ന ഫൈനൽ റൗണ്ടിൽ പ്രതീക്ഷകൾ ഉണർത്തുന്നു. ആറു വട്ടം ദേശീയ ചാമ്പ്യന്മാരായിട്ടുള്ള കേരളം ഇക്കുറി സന്തോഷ് ട്രോഫി നാട്ടിൽ വച്ച് നേടുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യ നാലാം സ്ഥാനത്ത്
ഒറീസയിലെ കട്ടക്കിലെ കലിംഗ സ്റ്റേഡിയത്തിൽ ജൂനിയർ ഹോക്കി ലോക കപ്പിൽ മികച്ച നിലവാരത്തിൽ കളിച്ച അർജന്റീനയുടെ ചുണക്കുട്ടികൾ ആറുവട്ടം ചാമ്പ്യന്മാരായ ജർമനിയെ 4-2ന് തകർത്ത് ഫൈനലിൽ വിജയം നേടി ഒളിംപിക് സ്വർണ്ണമെഡലിസ്റ്റായ ലുക്കാസ് റേ പരിശീലിപ്പിച്ച അർജന്റീന നീണ്ട 16 വർഷങ്ങൾക്കു ശേഷമാണ് ജൂനിയർ ലോക കിരീടം നേടുന്നത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ട ഇന്ത്യയ്ക്കു നാലാം സ്ഥാനമാണ്.
15 വർഷങ്ങൾക്ക് ശേഷം റഷ്യയ്ക്ക് ഡേവിസ്
കപ്പ്
യു.എസ്. ഓപ്പൺ ചാമ്പ്യൻ ഡാനിൽ മെഡ്‌വേദിന്റെ നേതൃത്വത്തിൽ മാഡ്രിഡിൽ നടന്ന ഡേവിസ് കപ്പ് ടെന്നീസ് കിരീടത്തിനായുള്ള പോരാട്ടത്തിൽ റഷ്യയ്ക്കു ക്രൊയേഷ്യക്കെതിരെ ഉജ്ജ്വല വിജയം. 15 നീണ്ട വർഷങ്ങൾക്കുശേഷമാണ് റഷ്യ ലോക ടെന്നീസ് മേധാവിത്വത്തിന്റെ ഡേവിസ് കപ്പ് മോസ്‌കോവിൽ എത്തിക്കുന്നത്. മാരൻ ക്ലിലിക്കിന്റെ നേതൃത്വത്തിൽ 2018 വിജയം ആവർത്തിക്കുകയായിരുന്നു ക്രൊയേഷ്യയുടെ ലക്ഷ്യം. മഹാമാരി മൂലം കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പ് ഒരു വർഷത്തേക്ക്
നീട്ടിവയ്ക്കുകയായിരുന്നു
എൻ. എസ്. വിജയകുമാർ
video courtesy : DAVIS CUP


Comments