Foto

ഇ പോസ് മെഷീൻ സെർവറിൻ്റെ തകരാർ: റേഷൻ വിതരണത്തിൽ തടസ്സം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടു. അടിക്കടി തടസ്സം നേരിടാൻ കാരണം ഇ പോസ് മെഷീൻ സെർവറിൻ്റെ തകരാറ് മൂലമാണെന്ന് വ്യാപാരികൾ ചൂണ്ടികാണിക്കുന്നു.
തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ അറിയിച്ചു. മുൻ മാസങ്ങളിൽ സെർവർ തകരാര്‍ മൂലം പല കാർഡുടമകൾക്കും യഥാസമയങ്ങളിൽ റേഷൻ സാധനങ്ങൾ വാങ്ങാൻ സാധിച്ചിരുന്നില്ല. ഭൂരിഭാഗം കടകളിലും ഇ പോസ് മെഷീൻ പ്രവർത്തനം സാവധാനത്തിലാവുന്നത് കാരണം വിതരണത്തിൽ തടസ്സം നേരിടുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply