Foto

കിറ്റിലും, പെൻഷനിലും ജനത്തെ ചുരുട്ടിക്കെട്ടാൻ ഇതെന്താ വെള്ളരിക്കാപട്ടണമോ ?

ഏതു സർക്കാർ മനസ്സുവെച്ചാലും നൽകാവുന്ന കിറ്റും പെൻഷനും അത്രമേൽ ജനമനസ്സുകളെ സ്വാധീനിക്കുകയും മറ്റു പല അടിസ്ഥാനവിഷയങ്ങളും, മൂല്യങ്ങളും ഇപ്പോൾ ദുരന്തം വന്നതുകൊണ്ട് ലഭിക്കുന്ന കിറ്റിലും, പെൻഷനും താഴെയാണ് എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ചിന്തിച്ചാൽ ഈ ജനം അത് അർഹിക്കുന്നു എന്നേ പറയാനുള്ളൂ !
കേരളത്തിൽ  തെരഞ്ഞെടുപ്പു രംഗം ചൂടു പിടിക്കുന്നതിനും മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികകൾ വരുന്നതിനുമെല്ലാം മുമ്പ്  24 ന്യൂസ്‌ ഒരു അഭിപ്രായ സർവ്വേ ഫലം പുറത്ത് വിട്ടിരുന്നു.
ആ സർവ്വേയിൽ ഉയർന്ന ചോദ്യങ്ങൾ ഇവയായിരുന്നു -
 "ശബരിമല വിഷയം ചർച്ചയായാൽ നേട്ടം ആർക്ക് ?",
 "സ്വർണ്ണക്കടത്ത് വിഷയം ചർച്ചയായാൽ നേട്ടം ആർക്ക് ?",
 "അഴിമതികൾ ചർച്ചയായാൽ നേട്ടം ആർക്ക് ?",
"PSC സമരങ്ങൾ ചർച്ചയായാൽ നേട്ടം ആർക്ക് ?",
എന്നിങ്ങനെ ഒരു ഭാഗം ചോദ്യങ്ങൾ; അടുത്തഭാഗം ചോദ്യങ്ങളിങ്ങനെ -
 "പാലാരിവട്ടം പാലം ചർച്ചയായാൽ നേട്ടം ആർക്ക് ?",
"ഭക്ഷ്യക്കിറ്റ് ചർച്ചയായാൽ നേട്ടം ആർക്ക് ?",
 "ക്ഷേമപെൻഷനുകൾ ചർച്ചയായാൽ നേട്ടം ആർക്ക് ?",
ആദ്യത്തെ ഭാഗം ചോദ്യങ്ങൾക്ക് ഭൂരിപക്ഷം സർവ്വേ ഉത്തരങ്ങളും അഭിപ്രായപ്പെടുന്നത് യു.ഡി.എഫിന് നേട്ടമാകുമെന്ന്. രണ്ടാമത്തെ ഭാഗം  ചോദ്യങ്ങൾക്ക് വലിയൊരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത് എൽ.ഡി.എഫിനു തുണയാകുമെന്ന്. തുടർന്നങ്ങോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ലീഡ് കുറയുമെങ്കിലും എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരുമെന്ന് പറഞ്ഞു വെക്കുന്നു ഈ സർവ്വേ.
അർത്ഥം വ്യക്തം - സർക്കാരിനെതിരായ പ്രധാന ആരോപണങ്ങൾ, അഴിമതികൾ, സ്വജന പക്ഷപാതം ഒക്കെ ചർച്ചയായാൽ എൽ.ഡി.എഫിന് അധികാരം നഷ്ടമാകുമെന്നും, അധികാരത്തിൽ തുടരണമെങ്കിൽ ആ വിഷയങ്ങൾ ചർച്ചയാവാതിരിക്കണമെന്നും  അവർക്കനുകൂലമായ സർവ്വേ തന്നെ പറയുന്നു.
ഏതുതരത്തിലുള്ള ചർച്ചകൾ തങ്ങളെ സ്വാധീനിക്കണമെന്ന് കേരളത്തിലെ ജനം ഏപ്രിൽ ആറിന് തീരുമാനിക്കും. അതെന്തായാലും ജനവിധി  എല്ലാവരും അംഗീകരിക്കും.
കേരളത്തിലെ 15 നിയോജകമണ്ഡലങ്ങളിൽ വോട്ടിരട്ടിപ്പ്‌ നടന്നതിന്റെ കൃത്യമായ തെളിവുകൾ -ഒരു മണ്ഡലത്തിൽ 4000 മുതൽ 6000 വരെ കള്ള വോട്ടുകൾ കണ്ടെത്തുക എന്ന് പ്രതിപക്ഷനേതാവ് പറയുന്നത് മൊത്തത്തിലുള്ള തെരഞ്ഞെടുപ്പ് ഫലത്തെ പോലും ഗുരുതരമായി ബാധിക്കുന്ന അങ്ങേയറ്റം ഗൗരവമായൊരു വെളിപ്പെടുത്തലാണ്.
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ കാസർകോട്ടെ ഉദുമ മണ്ഡലത്തിലെ തന്റെ പേരിൽ അഞ്ചു വോട്ടർ ഐഡി കാർഡ് ഉള്ള കുമാരി എന്ന വോട്ടർ, സത്യത്തിൽ കോൺഗ്രസ് അനുഭാവി ആണ് എന്നും, അതു കൊണ്ട് പ്രതിപക്ഷ നേതാവിന്റെ ആരോപണം "പൊളിഞ്ഞു" എന്നും ചില മാധ്യമങ്ങൾ ആവേശത്തോടെ വാർത്ത കൊടുത്തു. എന്നാൽ  തനിക്ക് ഒറ്റ ഐഡി കാർഡേ ഉള്ളൂവെന്നും മറ്റ് ഐഡി കാർഡുകളെ പറ്റി അറിയില്ലെന്നുമാണ് അവർ പറയുന്നത്. ആരാണ് ഈ ഐഡി കാർഡുകൾ ഉണ്ടാക്കിയതെന്നും എങ്ങനെയാണ് അത് ഉണ്ടാക്കിയത് എന്നുള്ളതും ആരുടെ കൈയിലാണ് അവ ഉള്ളത് എന്നുള്ളതും ഗുരുതരമായ വിഷയമാണ്.
അതൊന്നും മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയായി മാറുന്നില്ല. കാരണം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞ  കോടികളുടെ പിആർ വർക്ക് പരസ്യത്തിന്റെ തുക ഇനിയും ലഭിക്കാനുണ്ട്. ആ തുക ലഭിക്കണമെങ്കിൽ ഈ സർക്കാർ തന്നെ ഭരണത്തിൽ വരണം എന്ന ചിന്തയും ഇതിനു പിന്നിലുണ്ടാകാം.
ഏതായാലും കേരളത്തിലെ ജനം തീരുമാനിക്കട്ടെ. ഏതു_സർക്കാർ_മനസ്സുവെച്ചാലും_നൽകാവുന്ന_കിറ്റും_പെൻഷനും അത്രമേൽ ജനമനസ്സുകളെ സ്വാധീനിക്കുകയും,  മറ്റു_പല_അടിസ്ഥാനവിഷയങ്ങളും_മൂല്യങ്ങളും_കിറ്റിലും_പെൻഷനും_താഴെയാണ് എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ചിന്തിച്ചാൽ, ഈ_ജനം_അതർഹിക്കുന്നു എന്നേ പറയാനുള്ളൂ !

Foto
Foto

Comments

leave a reply