ബാബു കദളിക്കാട്
ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട തൊഴിൽ രംഗത്തു വീണ്ടും കുതിപ്പ്
ലോക്ഡൗൺ പ്രതിസന്ധിയിൽ നിന്നു ലോകം കര കയറുന്നതിന്റെ ചുവടുപിടിച്ച് പുതിയ റിക്രൂട്ട്മെന്റിനുള്ള വൻ തയ്യാറെടുപ്പാരംഭിച്ചു ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികൾ. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ എന്നിവ 2022 സാമ്പത്തിക വർഷത്തോടെ 91000 പേരെ കാമ്പസുകളിൽ നിന്ന് നിയമിക്കും.
കഴിഞ്ഞ രണ്ട് പാദങ്ങളിൽ കമ്പനികൾ നിയമനം വർദ്ധിപ്പിച്ചിരുന്നു. ഐടി മേഖലയിൽ ഒരു 'ടാലന്റ് യുദ്ധം' നടക്കുമെന്ന് വിപ്രോയുടെ ചീഫ് എച്ച്ആർ ഓഫീസർ സൗരഭ് ഗോവിൽ പറഞ്ഞു.ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യത നല്ല വേഗത്തിലാണ് വർദ്ധിച്ചു വരുന്നത്. ഈ രംഗത്തു ധാരാളം വലിയ ഇടപാടുകൾ പുനരാരംഭിച്ചിട്ടുണ്ടെന്നാണു വിദഗ്ധ റിപ്പോർട്ട്.
അടുത്ത വർഷം 40,000 പേരുടെ കാമ്പസ് റിക്രൂട്ട്മെന്റ് ആണുദ്ദേശിക്കുന്നതെന്ന് ടിസിഎസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കമ്പനിയുടെ ആഗോള എച്ച് ആർ മേധാവിയുമായ മിലിന്ദ് ലക്കദ് മാധ്യമങ്ങളോടു പറഞ്ഞു. ഇക്കഴിഞ്ഞ വർഷവും ഏകദേശം ഇത്രയും പേർക്കു നിയമനം നൽകിയിരുന്നു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിൽ 24,000 കോളേജ് ബിരുദധാരികളെ നിയമിക്കുമെന്ന് ഇൻഫോസിസ് അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷം 15,000 പേരെയാണു കമ്പനി റിക്രൂട്ട് ചെയ്യുന്നത്.
കമ്പനികളുടെ നിയമന താൽപ്പര്യം വർദ്ധിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് എച്ച്സിഎൽ ടെക്നോളജീസിന്റെ ചീഫ് എച്ച്ആർ ഓഫീസർ വി വി അപ്പാറാവു പറഞ്ഞു. മൂന്നും നാലും സാമ്പത്തിക പാദവർഷത്തിൽ കാര്യങ്ങൾ മെച്ചപ്പെട്ടതിനാൽ തന്നെ 33 ശതമാനത്തോളം ജോലി സാധ്യത രാജ്യത്ത് ഈ മേഖലയിൽ ഉയർന്നിട്ടുണ്ട്. 2022 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 15,000 ത്തോളം പേർക്ക് പുതുതായി നിയമനം നൽകാൻ എച്ച്സിഎൽ പദ്ധതിയിടുന്നു.പരിചയ സമ്പന്നരായ 1,500-2,000 പേർക്കൂ കൂടി നിയമനം നൽകും.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ടാലന്റ് യുദ്ധം' അരികെ' order by id desc' at line 1
SELECT * FROM Comments where isActive = 2 AND heading = 'ഐടി റിക്രൂട്ട്മെന്റ് കൂടും; 'ടാലന്റ് യുദ്ധം' അരികെ' order by id desc;
Filename: views/News/view.php
Line Number: 96