A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ക്രിസ് മോറിസ് ഇനി മുതൽ കോടി കിലുക്കണ 'ചങ്ങായി '

'ഞാനെന്റെ ജീവിതത്തിൽ ഇത്രയധികം പണം കണ്ടിട്ടില്ല. ആദ്യം മാതാപിതാക്കൾക്ക് അവർ ആഗ്രഹിച്ചതൊക്കെ വാങ്ങി കൊടുക്കണം. ക്രിക്കറ്റ് കളിയുമായി നടക്കുന്ന എന്നിൽ നിന്നും അവർ ഇതൊന്നും പ്രതീക്ഷിച്ചിട്ടില്ല.'എട്ടു വർഷങ്ങൾക്കു മുൻപ് 2013 പ്രീമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിൽ 3.36 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിന്റെ ആദ്യപ്രതികരണം അതായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ നായകത്വത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ ഐ എസ് ബിന്ദ്ര സ്‌റ്റേഡിയത്തിൽ അരങ്ങേറ്റം കുറിച്ച ആ ഇരുപത്തി അഞ്ചുകാരൻ 13 മത്സരങ്ങളിൽ കളിച്ച് ടീമിനെ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെതിരെ ഫൈനലിൽ വരെ എത്തിച്ചാണ് അന്ന് മടങ്ങിയത്.

 ഇക്കഴിഞ്ഞ 2021 ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് താരലേലത്തിൽ, പതിന്നാലാം സീസണിൽ നാളിതുവരെയുള്ള ചരിത്രം ക്രിസ് മോറിസ് മാറ്റിയെഴുതുക തന്നെ ചെയ്തു.  ഈ ഓൾറൗണ്ടർക്കായി രാജസ്ഥാനും,മുംബൈയും,പഞ്ചാബും മത്സരിച്ചപ്പോൾ ലേലത്തുക 16 കോടിയുടെ മുൻ റിക്കാഡിനൊപ്പമെത്തി. പഞ്ചാബ് 16 കോടി ലേലത്തിന് വിളിച്ച ക്രിസ് മോറിസിനെ 25ലക്ഷം കൂടുതൽ കൊടുത്തു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയപ്പോൾ മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യുവരാജ് സിങ്ങിന്റെ റിക്കാർഡാണ് ഐപിഎൽ താരലേലത്തിൽ തകർക്കപ്പെട്ടത്. ഇത്ര വലിയ തുക കേട്ടമാത്രയിൽ ക്രിസ് മോറിസ് മനസ്സിൽ നന്ദി പറഞ്ഞിരിക്കുന്നത് ജനുവരി മാസം തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയ വിരാട് കോലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനോടായിരിക്കും.

 ദക്ഷിണാഫ്രിക്കൻ ടീമിനു വേണ്ടി നാലു ടെസ്റ്റുകളും, 42 ഏകദിന മത്സരങ്ങളും, 23 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളും മാത്രമെ കഴിഞ്ഞ ഒമ്പതു വർഷങ്ങളിൽ ക്രിസ് മോറിസ് കളിച്ചിട്ടുള്ളു. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 70 മത്സരങ്ങളിലാണ് മോറിസ് കളിക്കുവാൻ ഇറങ്ങിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ കേവലം 9 മത്സരങ്ങൾ മാത്രമാണ് പരിക്ക് കാരണം മോറിസിന് കളിക്കുവാൻ കഴിഞ്ഞത്.

 ഓൾറൗണ്ടർമാരെ വലിയ വില കൊടുത്തു വാങ്ങുവാൻ ടീമുകൾ മത്സരിച്ച ലേലത്തിൽ, ബാറ്റിങ്ങു കൊണ്ടും, ബോളിങ്ങ് കൊണ്ടും കളിയുടെ ഗതിയാകെ മാറ്റുവാനുള്ള മോറിസിന്റെ അസാമാന്യ കഴിവാണ് ആ താരം മറ്റുള്ളവരെക്കാൾ ഏറെ മുന്നിലെത്തിയത്. മണിക്കൂറിൽ 140 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്ന മോറിസ്, കളിയുടെ തുടക്കത്തിലും സ്ലോഗ് ഓവറുകളിലും ഒരുപോലെ മികവിൽ പന്തെറിയുന്ന ഓൾറൗണ്ടറാണ്. നിർണ്ണായകഘട്ടത്തിൽ അതിവേഗം റണ്ണടിച്ചു കൂട്ടുവാനുള്ള മോറിസിന്റെ കഴിവ് എടുത്തു പറയാതിരിക്കാനാവില്ല. ഇത്രയൊക്കെയാവാം, മുൻ ശ്രീലങ്കൻ നായകനും, മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായിരുന്ന കുമാർ സംഗക്കാര ഡയറക്ടറായ, മലയാളി ഇന്ത്യൻ താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന് പതിനാറെ കാൽ കോടി രൂപയ്ക്ക് മോറിസിനെ പുതിയ സീസണിൽ ടീമിൽ എടുക്കാൻ പ്രേരിപ്പിച്ചത്.

 2018 സെപ്തംബർ മുതൽ അബുദാബി ടി20 ട്രോഫിയിൽ ടൈറ്റൻ ടീമിനുവേണ്ടി മോറിസ് കളിക്കുന്നുണ്ട്. രാജസ്ഥാൻ റോയൽസ് ഡയറക്ടറായി വരുന്നതിനുമുൻപ് കുമാർ സംഗക്കാര ടൈറ്റൻ ക്ലബ്ബിന്റെ മെന്ററായിരുന്നു.  

2016 സീസണിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സ് വിട്ട് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കുമ്പോഴാണ് ഫിറോഷ് ഷാ കോട്‌ല ഗ്രൗണ്ടിൽ എട്ടു സിക്‌സറും, നാലു ബൗണ്ടറികളുമായി പുറത്താകാതെ 82 റൺസ് ഗുജറാത്ത് ലയൺസിനെതിരെ മോറിസ് ഏറ്റവും ഉയർന്ന റൺസ് നേടിയത്. 2018ൽ പരിക്കുമൂലം മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ കഴിയാത്ത മോറിസ് 2019ൽ ഡൽഹി ടീമിനെ പ്ലേ ഓഫ് വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ സീസണിലാണ് മോറിസ് ബാംഗ്ലൂർ ടീമിലേക്ക് മാറിയത്.

 ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിൽ നിന്നും നായകസ്ഥാനം ഏറ്റെടുത്ത  സഞ്ജു സാംസണ്  ഈ സീസണിലെ ഐപിഎൽ മത്സരങ്ങളിൽ രാജസ്ഥാൻ ടീമിനെ ഔന്നത്യങ്ങളിലെത്തിക്കുവാൻ, ക്രിസ് മോറിസിന്റെ   മികച്ച കളിയിലൂടെ കഴിയട്ടെ എന്ന് നമുക്കാശിക്കാം.

Foto

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ചങ്ങായി '' order by id desc' at line 1

    SELECT * FROM Comments where isActive = 2 AND heading = 'ക്രിസ് മോറിസ് ഇനി മുതൽ കോടി കിലുക്കണ 'ചങ്ങായി '' order by id desc;

    Filename: views/News/view.php

    Line Number: 96