തുച്ഛവരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് പടുത്തുയര്‍ത്തുന്നത് സ്വപ്നതുല്യമായ വീട്
അജി കുഞ്ഞുമോന്
തൃശൂര്‍: ഒരു വീട് എന്ന് സ്വപ്നം എല്ലാവര്ക്കും ഉണ്ട് അതിനായി മനുഷ്യന്റെ പകുതി ആയുസ് തന്നെ നല്‍കേണ്ടി വരുന്നുണ്ട് ഓരോ സാധാരണക്കാരനും,ലോണ്‍ എടുത്തും മറ്റുള്ളവരോട് കടം വാങ്ങിയും കൊള്ള പലിശയക്ക് പണം എടുത്ത് വീട് പണിയുന്നവരാണ് പലരും.എന്നാല്‍ തുച്ഛവരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് ബിഹാര്‍ സ്വദേശി തൃശൂരില്‍ പടുത്തുയര്‍ത്തുന്നത് സ്വപ്നതുല്യമായ വീടാണ്.ബിഹാറിലെ ആറ ജില്ലയില്‍നിന്ന് തൊഴില്‍തേടി രാജേഷ്സാ 1997-ലാണ് തൃശ്ശൂരിലെത്തിയത്. ഒല്ലൂരിലെ ഒരു കമ്പനിയില്‍ 700 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷം ജോലി ചെയ്തു. പിന്നീട് താണിക്കുടത്തിനടുത്തുള്ള കമ്പനിയിലേക്ക് മാറി. പ്രതിമാസം 1500 രൂപയായിരുന്നു ശമ്പളം. അതില്‍നിന്ന് മിച്ചംപിടിക്കാന്‍ തുടങ്ങി. 2000-ത്തില്‍ ബിഹാറിയായ അനിതാദേവിയെ വിവാഹം കഴിച്ച് തൃശ്ശൂരിലേക്ക് കൊണ്ടുവന്നു. വാടകവീട്ടിലായിരുന്നു താമസം. അതിനിടെ ചിട്ടിയും ചേര്‍ന്നു. ചെറിയ സമ്പാദ്യം തുടങ്ങി. ഇതെല്ലാം ചേര്‍ത്ത് നാല് സെന്റ് ഭൂമി വാങ്ങി. പിന്നീട് വീടുപണി. ചോദിച്ച തുക മുന്‍കൂറായി കിട്ടിയതോടെ കരാറുകാരനും അമ്പരന്നു. കോവിഡ് ആയതോടെയാണ് നിര്‍മാണം വൈകിയത്. രണ്ട് കിടപ്പുമുറി, ഹാള്‍, കിച്ചണ്‍, തുടങ്ങി എല്ലാ സൗകര്യവുമുള്ളതാണ് വീട്. അച്ഛനമ്മമാരെപ്പോലെ അഞ്ചു വയസുകാരി ആരാധനയും നന്നായി മലയാളം സംസാരിക്കും.മറ്റ് സംസ്ഥാനക്കാര്‍ കേരളത്തില്‍ സ്ഥലം വാങ്ങുന്നതിലുള്ള നൂലാമാലകളെല്ലാം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായവും ഇവര്‍ക്ക് ലഭിച്ചു.ഡിസംബര്‍ പകുതിയോടെ പുതിയ വീട്ടിലേക്ക് ഇവര്‍ താമസം മാറും
Comments