A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഭിക്ഷാംദേഹികളുടെ 'നമ്പർ വൺ' കേരളം!

ഭിക്ഷാംദേഹികളുടെ 'നമ്പർ വൺ' കേരളം!

ഫാ. ജോഷി മയ്യാറ്റിൽ

ഇക്കഴിഞ്ഞ ഏപ്രിൽ നാലാം തീയതി മുൻ ഇൻഫോസിസ് സിഎഫ്ഒയും ആരിൻ ക്യാപിറ്റലിൻ്റെ ചെയർമാനുമായ മോഹൻദാസ് പൈ എക്‌സിൽ എഴുതി: "ഇതാണ് കേരളത്തിൻ്റെ ഏറ്റവും വലിയ ദുരന്തം. വിദ്യാസമ്പന്നരായ യുവാക്കൾ കേരളം വിട്ടുപോകുന്നു. സർക്കാർ വിഡ്ഢിത്തം കാട്ടുകയും മോശം നയങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. യുവത്വം നഷ്ടപ്പെട്ടാൽ ഏത് സംസ്ഥാനത്തിനും എങ്ങനെയാണ് വികസിക്കാനാകുന്നത്? കേരളത്തിന് വൻ പരിഷ്കരണങ്ങളുടെ ആവശ്യമുണ്ട്. വ്യവസായവും സേവനങ്ങളും സ്വാഗതം ചെയ്യുക, ബിസിനസ്സ് എളുപ്പമുള്ളതാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക".

കേരളത്തിന് എന്തു പറ്റി?

'കേരളം നമ്പർ വൺ' എന്ന രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ചതിപ്രയോഗത്തിൽ കുടുങ്ങി കാലിനടിയിൽ നിന്ന് മണ്ണൊലിച്ചു പോയത് തിരിച്ചറിയാൻ കഴിയാതെ പോയ ഒരു ജനതതി - ഇതാണ് മലയാളികൾ! പതിനാറാം നൂറ്റാണ്ടു മുതൽ ക്രൈസ്തവ മിഷണറിമാർ നല്കിയ വിദ്യാഭ്യാസ-ആരോഗ്യപരിപാലന മേഖലകളിലെ സംഭാവനകളായിരുന്നു സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ മേൽപറഞ്ഞ മേഖലകളിൽ അസൂയാവഹമായ അവസ്ഥയിലേക്ക് കേരളീയരെ എത്തിച്ചത്. സംസ്ഥാനരൂപീകരണം മുതലിങ്ങോട്ട് വിവിധങ്ങളായ മേഖലകളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞതും ആ അടിത്തറ ഉണ്ടായിരുന്നതുകൊണ്ടാണ്. എന്നാൽ രാഷ്ട്രീയ മേഖലയിൽ പിന്തിരിപ്പൻ പ്രത്യയശാസ്ത്രങ്ങളും അഴിമതിക്കാരും വർഗീയക്കോമരങ്ങളും പിടിമുറുക്കുകയും വിദ്യാഭ്യാസ മേഖലയിലെ കസേരകളിൽ കഴിവില്ലാത്തവർ രാഷ്ട്രീയ പരിരക്ഷയോടെ രൂഢമൂലരാവുകയും സർവകലാശാലകൾ കക്ഷിരാഷട്രീയത്തിൻ കീഴിലാവുകയും വ്യവസായവും വ്യാപാരവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്തവർ മന്ത്രിമാരാവുകയും ചെയ്തതോടെ കേരളത്തിൻ്റെ പടിയിറക്കം ആരംഭിച്ചു. ഇപ്പോൾ പരമ ദയനീയമായ അവസ്ഥയിൽ നാം എത്തിച്ചേരുകയും ചെയ്തു!

ഇന്നത്തെ കേരളം!

2017ലെ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ്റെ (NSSO) കണക്കനുസരിച്ച്
തൊഴിലില്ലായ്മയുടെ ഏറ്റവും ഉയർന്ന അവസ്ഥയുള്ളത് കേരളത്തിലാണ്. കേരള
പബ്ലിക് സർവീസ് കമ്മീഷൻ്റെ 2013ലെ കണക്കുകൾ പ്രകാരം കേരളത്തിൻ്റെ
തൊഴിലില്ലായ്മ നിരക്ക് 7.4% ആണ്. ഇത് ദേശീയ ശരാശരിയെ (2.3%) അപേക്ഷിച്ച് വളരെ കൂടുതലാണ്. 15-25 പ്രായപരിധിയിലുള്ള യുവാക്കളും
15-30 പ്രായപരിധിയിലുള്ള യുവതികളും കേരളത്തിൽ രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുന്നവരാണ്. 2024 ജനുവരി-മാർച്ച് പാദത്തിൽ കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ Periodic Labour Force Surveyയുടെ (PLFS) സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത് നഗരപ്രദേശങ്ങളിലെ 15-29 വയസ്സുകാർക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് കേരളത്തിലാണെന്നാണ്. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കിൽ ഏറ്റവും മുന്നിൽ കേരളവും (24.3) ഏറ്റവും പിന്നിൽ ഡൽഹിയും (2.5) ആണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കിൽ മുന്നിൽ നില്ക്കുന്നത് ജമ്മു-കാശ്മീരും (48.6) കേരളവും (46.6) പിന്നിൽ നില്ക്കുന്നത് ഡൽഹിയും (5.7)  ആണ്.

ദേശാടനപ്പക്ഷികളാകാൻ വിധിക്കപ്പെട്ട മലയാളികൾ!

2018-ൽ കേരളത്തിൽ നിന്നുള്ള മൊത്തം വിദേശകുടിയേറ്റക്കാരുടെ എണ്ണം ഇരുപത്തൊന്നു ലക്ഷം ആയിരുന്നു. കഴിഞ്ഞ ആഴ്ച ലോക കേരള സഭയിൽ അവതരിപ്പിക്കപ്പെട്ട കേരള മൈഗ്രേഷൻ സർവേ (KMS 2023) പ്രകാരം അത് ഇരുപത്തിരണ്ടു ലക്ഷം ആയി ഉയർന്നിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം, കേരളത്തിലേക്കു തിരിച്ചു വരുന്ന കുടിയേറ്റക്കാരുടെ എണ്ണം 2018-ൽ പന്ത്രണ്ടു ലക്ഷം ആയിരുന്നെങ്കിൽ 2023-ൽ അത് പതിനെട്ടു ലക്ഷമായി ഉയർന്നിട്ടുണ്ട് എന്നതാണ്.

സംസ്ഥാനത്ത് നിന്ന് നേരത്തെ കുടിയേറിയവർ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്ക് കുടിയേറി ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങൾ നിർമ്മിച്ച അവിദഗ്ധ തൊഴിലാളികളായിരുന്നു. മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സാന്നിധ്യം മൂലം ഗൾഫ് രാജ്യങ്ങളുടെ സാധ്യത അടുത്തിടെ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള കുടിയേറ്റക്കാരിൽ 89.1% പേരും ആറു ജിസിസി (Gulf Co-operation Council) രാജ്യങ്ങളിലാണ് താമസിക്കുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കണക്കുകൾപ്രകാരം 2019-ൽ കേരളത്തിൽ നിന്ന് 30,948 പേർ വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പോയിട്ടുണ്ട്. 2016-ൽ ഇത് 18,428 ആയിരുന്നു. KMS 2023 പ്രകാരം കേരളത്തിൽ നിന്നുള്ള കുടിയേറ്റ ജനസംഖ്യയിൽ 11.3%വും വിദ്യാർത്ഥികളാണ്. 2018-ൽ 1,29,763 ആയിരുന്നു അവരുടെ എണ്ണമെങ്കിൽ 2023-ൽ അത് ഇരട്ടിയായി ഉയർന്നു (2,50,000).

ഇന്ന് കേരളത്തിൽ നിന്ന് കുടിയേറുന്ന യുവാക്കൾ ലക്ഷ്യമിടുന്നത് പടിഞ്ഞാറൻ രാജ്യങ്ങളെയാണ്. വിദ്യാഭ്യാസമില്ലാത്തവരും വൈദഗ്ധ്യമില്ലാത്തവരുമായ യുവാക്കൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പാശ്ചാത്യലോകം ആഗ്രഹിക്കാത്തതിനാൽ, കേരളത്തിലെ യുവാക്കൾ ഇപ്പോൾ വിദ്യാഭ്യാസമാർഗം അവലംബിക്കുന്നു. ആ പ്രക്രിയയിൽ, തങ്ങൾക്കുണ്ടാകുന്ന സാമ്പത്തികഭാരത്തെ ആതിഥേയ രാജ്യങ്ങൾ പരിഗണിക്കുന്നത് മാനവശേഷി കുറഞ്ഞ സ്വന്തം ഭാവിയിലേക്കുള്ള ഗുണപ്രദമായ നിക്ഷേപമായിട്ടാണ്.

കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ സർവകലാശാലകളിൽ പഠിക്കാൻ പ്രവേശനം, താമസം, പാർട്ട് ടൈം ജോലി എന്നിവ ക്രമീകരിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടൻസികൾ കേരളത്തിലെ പല ചെറുപട്ടണങ്ങളിലും ഇപ്പോൾ ഉണ്ട്. ഈ വിഭാഗത്തിൻ്റെ റീ-പേയ്‌മെൻ്റ് നിരക്ക് ഏകദേശം 100% ആയതിനാൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പഠന വായ്പ നൽകാൻ കേരളത്തിലെ ബാങ്കുകൾ മത്സരിക്കുന്നു. 8 ലക്ഷം മുതൽ 35–45 ലക്ഷം രൂപ വരെയാണ് മിക്കവരും വിദ്യാഭ്യാസ വായ്പ എടുക്കുന്നത്. 2022 സെപ്റ്റംബർ 7-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, സംസ്ഥാനതല ബാങ്കേഴ്‌സ് കോൺഫറൻസ് (SLBC) പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ വായ്പകളിൽ വർധനയുണ്ടായിട്ടുണ്ടെന്നും മൊത്തം കുടിശ്ശിക തുക 2019 മാർച്ചിൽ 9,841 കോടി രൂപയിൽ നിന്ന് 11,061 രൂപയായി ഉയർന്നുവെന്നും റിപ്പോർട്ട് ചെയ്തു. വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കുള്ള ഭാഷാപഠന കേന്ദ്രങ്ങളും കൂണുപോലെ മുളയ്ക്കുകയാണ്. നിലവിൽ IELTS കേന്ദ്രങ്ങളിൽ രണ്ടു ലക്ഷത്തോളം ചെറുപ്പക്കാർ പേരു രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുകെ, യുഎസ്എ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ പരമ്പരാഗത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് മാത്രമല്ല, മെക്സിക്കോ, ഐസ്‌ലാൻഡ്, വിയറ്റ്‌നാം, കിർഗിസ്ഥാൻ, കരീബിയൻ ദ്വീപുകളിലെ ബാർബഡോസ്, സ്ലോവേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കും വിദ്യാർത്ഥികൾ കുടിയേറ്റം നടത്തുന്നു. ബാൾക്കൻ രാജ്യങ്ങളിലും മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലും ഫീസ് വളരെ കുറവായതിനാൽ, നല്ലൊരു വിഭാഗം വിദ്യാർത്ഥി കുടിയേറ്റക്കാരും ആ വഴിയാണ് സ്വീകരിക്കുന്നത്.

കണക്കിൽ പെടാത്ത വിദ്യാ-തൊഴിൽ ഭിക്ഷുക്കൾ

കുടിയേറുന്ന വിദ്യാർത്ഥികൾക്ക് ഫലപ്രദമായ രജിസ്ട്രേഷൻ സംവിധാനം പോലും ഇല്ലാത്തതിനാൽ, സംസ്ഥാന സർക്കാർ ചിലപ്പോൾ വൻതോതിലുള്ള അത്തരം വിദ്യാർത്ഥി കുടിയേറ്റയാഥാർത്ഥ്യത്തെക്കുറിച്ച് അറിയാതെ പോയെന്നും വരാം. അടുത്തിടെ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് കേരളത്തിൽ നിന്ന് 244 വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നതായി സർക്കാർ കണ്ടെത്തി. അതുപോലെ, ഉക്രെയ്ൻ-റഷ്യ യുദ്ധസമയത്ത്, ഉക്രെയ്നിൽ പഠിക്കുന്ന 322 വിദ്യാർത്ഥികളെ സർക്കാർ കണ്ടെത്തി. ഈ തിരിച്ചറിവ് സാധ്യമായത്, ഐഡി കാർഡുകൾക്കായുള്ള അപേക്ഷകൾ കേരളം ആസ്ഥാനമായുള്ള സഹായ സംഘടനയായ നോർക്ക വിശകലനം ചെയ്തപ്പോഴാണ്.

യുവതയുടെ അഗ്നിപരീക്ഷകൾ!

പത്തൊമ്പതും ഇരുപതും വയസ്സുള്ള ചെറുപ്പക്കാർ കൃത്യമായ ലക്ഷ്യബോധമില്ലാതെ, വൻ സാമ്പത്തിക ബാധ്യത തലയിലേറ്റിക്കൊണ്ട് യൂറോപ്പിലേക്കും മറ്റും കുടിയേറുമ്പോൾ അതു ഭാവിയിൽ അവർക്കു തന്നെയും അവരുടെ കുടുംബങ്ങൾക്കും വരുത്തിവയ്ക്കാവുന്ന വിനകളെക്കുറിച്ച് ഗൗരവമായ വിചിന്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിദേശരാജ്യങ്ങൾ അവയുടെ കുടിയേറ്റനയങ്ങളിലും നിയമങ്ങളിലും വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമുക്കു പരിഗണിക്കാതിരിക്കാനാവില്ലല്ലോ. മണ്ണിൻ്റെ മക്കൾ വാദം പലയിടത്തും പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതികൂലമായ കാലാവസ്ഥയും സാമൂഹികാന്തരീക്ഷവും ഒറ്റപ്പെടലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. കൗമാരപ്രായം കഴിയാത്ത പ്രവാസികൾക്ക് ഉണ്ടാകാവുന്ന
'കൾച്ചറൽ ഷോക്ക്' എന്ന അതിഗുരുതരമായ ഒരു വിഷയവും അവഗണിക്കാനാകില്ലല്ലോ.

തിരിച്ചുവരവില്ലാത്ത ദേശാടനമോ?

1970കളിൽ ആരംഭിച്ച ഗൾഫുകുടിയേറ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ, യൂറോപ്പിലേക്കും വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുമുള്ള ഇപ്പോഴത്തെ കുടിയേറ്റത്തിന് ഒരു വ്യത്യാസമുണ്ട്. സമ്പാദിക്കുക എന്നതിനെക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരവും സാമൂഹിക സാഹചര്യവും കണ്ടെത്തുക എന്നതാണ് പുതുതലമുറയുടെ ലക്ഷ്യം! ഒരു നിശ്ചിത സമയത്തിനുശേഷം കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കുടിയേറിയ യുവാക്കൾ തിരിച്ചെത്തി. എന്നാൽ, ഇന്നത്തെ കുടിയേറ്റത്തിൻ്റെ സ്വാഭാവികമായ പരിണതി ആ രാജ്യങ്ങളിലെ സ്ഥിരതാമസം ആയിരിക്കും. അതിനു പല കാരണങ്ങളുണ്ട് - ജീവിത സൗകര്യങ്ങൾ, ഉയർന്ന വരുമാനം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, സ്ത്രീ-പുരുഷസമത്വം, വ്യക്തിസ്വാതന്ത്ര്യം, ആരോഗ്യകരമായ രാഷ്ട്രീയാവസ്ഥ, സമാധാനമുള്ള ജീവിതം എന്നിങ്ങനെ പലതും. 2022-ൽ മലയാള മനോരമ പത്രം നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത് യുവജനങ്ങൾ സദാചാര പോലീസിംഗിന് എതിരാണെന്നും വികസിത രാജ്യങ്ങളിലേക്ക് പോകുന്നത് വിദേശത്തായിരിക്കുമ്പോൾ യുവാക്കൾക്ക് രക്ഷാകർതൃനിയന്ത്രണം കുറവാണെന്നും ഇത് യുവത ആഗ്രഹിക്കുന്നുവെന്നുമാണ്.

നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ?

സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി യുവജനകുടിയേറ്റത്തിൽ ഉണ്ടാകാൻ പോകുന്ന വൻ കുതിച്ചുചാട്ടമാണ്. നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിൽ, നൈപുണ്യവികസനം കുറവായതിനാൽ, ഭാവിയിൽ കൂടുതൽ കുടിയേറ്റങ്ങൾ തീർച്ചയായും ഉണ്ടാകും. ഓക്‌സ്‌ഫോർഡ് മാർട്ടിൻ സ്‌കൂൾ അടുത്തിടെ "നൈപുണ്യത്തിൻ്റെ ഭാവി: 2030-കളിലെ തൊഴിൽ" എന്ന തലക്കെട്ടിൽ നടത്തിയ ഒരു പഠനം പറയുന്നത് 2030-ഓടെ ലഭ്യമാകുന്ന തൊഴിലുകളുടെ മുപ്പത് ശതമാനവും ഇന്ന് നിലവിലില്ലാത്തവയായിരിക്കും എന്നാണ്. 

മുന്നോട്ടുവയ്ക്കാനുള്ള പരിമിതമായ പരിഹാരനിർദേശങ്ങൾ ഇവയാണ്:

1. വിദ്യാഭ്യാസ മേഖലയുടെയും തൊഴിൽ മേഖലയുടെയും അനന്തസാധ്യതകൾ ഗ്ലോബലൈസേഷൻ തുറന്നിടുന്നുണ്ട്. അവ സർഗാത്മകമായും കാലികമായും പ്രയോജനപ്പെടുത്താൻ ഉതകാത്ത വിദ്യാഭ്യാസ സമ്പ്രദായത്തെയും തൊഴിൽ സംസ്കാരത്തെയും പൊളിച്ചെഴുതാതെ തരമില്ല. അതിന് ഏറ്റവും അത്യാവശ്യം വേണ്ടത് ഈ മേഖലകളെ രാഷ്ട്രീയക്കാരുടെ കൈയിൽ നിന്ന് മോചിപ്പിച്ച് അന്തർദ്ദേശീയ പഠനനിലവാരമുള്ളവരും ലോകപരിചയം ഉള്ളവരും പ്രഗദ്ഭരും അടങ്ങുന്ന സ്വതന്ത്ര സംവിധാനത്തിനുകീഴിൽ ആക്കുക എന്നതാണ്.
2. കേരളത്തിൽ നിന്നുള്ള മസ്തിഷ്ക ചോർച്ചയ്ക്കു തടയിടാൻ ചെറുപ്പക്കാരെ ഹഠാദാകർഷിക്കാൻ പോന്ന കോഴ്സുകളോ തൊഴിൽസംരംഭങ്ങളോ യുദ്ധകാലാടിസ്ഥാനത്തിൽ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം, വയോജനങ്ങളുടെ കേന്ദ്രമാകുന്ന ഒരു കേരളത്തെ നാം കാണേണ്ടി വരും.
3. വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള തത്രപ്പാടിനപ്പുറത്ത് വിദ്യാഭ്യാസത്തിന് നൂതന മുഖം നല്കാനുള്ള ഗൗരവകരമായ വിചിന്തനങ്ങളിലും ചർച്ചകളിലും പദ്ധതിയിടലുകളിലും കത്തോലിക്കാസഭ മുഴുകണം.
4. ചെറുപ്രായത്തിൽത്തന്നെ തൊഴിൽപരമായ ലക്ഷ്യബോധം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ ഇടവകതലത്തിൽ ഉണ്ടാകണം. കരിയർ ഓപ്ഷനുകളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്കു ലഭിക്കാനുള്ള അവസരം ഒരുക്കാൻ ഇടവകൾക്കു കഴിയണം.
5. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടുന്നത് ഗുണകരമായിരിക്കും.
6. ഇൻഡസ്ട്രിയും അക്കാദമിയും തമ്മിലുള്ള വിടവ് നികത്താൻ അഥവാ, employability വളർത്താൻ ഉതകുന്നതാകണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരിക്കുലം.
7. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് "പഠനത്തോടൊപ്പം സമ്പാദനവും" (earn while you learn) ഉണ്ടാകാൻ അവസരം ലഭിക്കും വിധം അക്കാദമിക സമയം ക്രമപ്പെടുത്തണം.

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'നമ്പർ വൺ' കേരളം!' order by id desc' at line 1

    SELECT * FROM Comments where isActive = 2 AND heading = 'ഭിക്ഷാംദേഹികളുടെ 'നമ്പർ വൺ' കേരളം!' order by id desc;

    Filename: views/News/view.php

    Line Number: 96