Foto

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പി.ജി.ഇപ്പോള്‍ അപേക്ഷിക്കാം

കാലടി സംസ്‌കൃത സർവകലാശാലയിൽ പി.ജി.

 

കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും 2022-2023 അധ്യയന വര്‍ഷത്തെ പി.ജി.പ്രോഗ്രാമുകളിലേക്കും, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഏപ്രില്‍ 22 വരെ ഓൺ

ലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

പ്രവേശന പരീക്ഷ

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.മേയ് അഞ്ചു മുതല്‍ 11 വരെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും പ്രവേശന പരീക്ഷകള്‍  നടക്കും.

 

ആർക്കൊക്കെ അപേക്ഷിക്കാം

എം.എ./എം.എസ്സി./എം.എസ്.ഡബ്ല്യു കോഴ്‌സുകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ബിരുദം പൂർത്തീകരിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

 

വിവിധ പ്രോഗ്രാമുകള്‍

I.പി.ജി. പ്രോഗ്രാമുകള്‍

1.മലയാളം

2.ഹിന്ദി

3.ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍

4.ഹിസ്റ്ററി

5.ഫിലോസഫി

6.മ്യൂസിക്

7.ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം)

8.തിയേറ്റര്‍

9.കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ്

10.ഉര്‍ദു

11.അറബിക്

12. സോഷ്യോളജി

13.മ്യൂസിയോളജി

14.സൈക്കോളജി

15.ജ്യോഗ്രഫി

16.സോഷ്യല്‍ വര്‍ക്ക്

17.ഫൈന്‍ ആര്‍ട്‌സ്-വിഷ്വല്‍ ആര്‍ട്‌സ്

18.ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്

 

II സംസ്കൃത പി.ജി. പ്രോഗ്രാമുകൾ

1.സാഹിത്യം

2.വേദാന്തം

3.വ്യാകരണം

4.ന്യായം

5.ജനറല്‍

6.വേദിക് സ്റ്റഡീസ്

 

III.പി. ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍

1.ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിങ്സ് ഇന്‍ ഹിന്ദി

2.വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്‌മെന്റ്

 

ഓണ്‍ലൈൻ അപേക്ഷ സമർപ്പണത്തിന്

www.ssus.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

Comments

leave a reply

Related News