Foto

സ്‌കൂള്‍ തുറക്കല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി

ആദ്യ ആഴ്ചയില്‍ കുട്ടിയെ അറിയാന്‍ ശ്രമം
എല്ലാ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം

തിരുവനന്തപുരം: അടുത്ത മാസം സ്‌കൂള്‍ തുറക്കുന്നതിന്  മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  സ്‌കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങള്‍ ഏതെക്കൊ പഠിപ്പിക്കണം എന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ടൈം ടേബിള്‍ അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അക്കാദമിക് മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.വലിയ ഇടവേളക്ക്  ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യം നേരെ പാഠഭാഗങ്ങള്‍ പഠിപ്പിക്കില്ലെന്നാണ് തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയില്‍ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിന്റെ ലോകത്തേക്ക് എത്തിക്കും. ആ രീതിയിലാണ് അക്കാദമിക് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളില്‍ വീഡിയോകള്‍ വഴിയും ഗെയിമുകള്‍ വഴിയുമോക്കെ പാഠഭാഗങ്ങള്‍ കാണിച്ച് കൂട്ടായി ചര്‍ച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കും. കുട്ടിയെ സ്‌കൂളിലേക്ക് വിടാന്‍ പല രക്ഷിതാക്കള്‍ക്കും പേടിയുണ്ടെന്ന് തെളിഞ്ഞിരുന്നു. ആര്‍ക്കും ആശങ്ക വേണ്ടെന്നും ആരെയും ആദ്യനാളുകളില്‍ നിര്‍ബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ പരമാവധി കുട്ടികളെ സ്‌കൂളിന്റെ അന്തരീക്ഷത്തിലേക്ക് എത്തിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് അഭ്യര്‍ത്ഥിച്ചു.

Comments

leave a reply

Related News