Foto

കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായ് അധികാരമേറ്റെടുത്തു,ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു:കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായ് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ തന്നെ വോട്ടർമാർക്ക് സിദ്ധരാമയ്യ നന്ദി പറഞ്ഞു .ബംഗളൂരുവിൽ ഒട്ടനേകം അനുയായികൾ സത്യപ്രതിജ്ഞ ചടങ്ങിനായ് ഒത്തുകൂടിയിരുന്നു.ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം സിദ്ധരാമയ്യ ഇന്ന് കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു.
ഡോ ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, എം ബി പാട്ടീൽ
എന്നിവരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കർണാടക സർക്കാരിൽ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും വെള്ളിയാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള എല്ലാ പേരുകളും ചർച്ച ചെയ്യുകയും ശനിയാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിരുന്നു.
സിദ്ധരാമയ്യയ്ക്കും ക്യാബിനറ്റ് മന്ത്രിമാർക്കും കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആശംസകൾ നേർന്നു.
 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply

Related News