Foto

ഐഎഎസ് തലപ്പത്ത്  മാറ്റങ്ങൾ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നു. നിലവില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ചുമതല വഹിക്കുന്ന ഹനീഷിന് വ്യവസായ വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കി.12 ദിവസത്തിനു ശേഷമാണ് വീണ്ടും വ്യവസായ വകുപ്പിലേക്ക് മുഹമ്മദ് ഹനീഷ് തിരിച്ചെത്തുന്നത്. നേരത്തെ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ഹനീഷിനെ ആദ്യം റവന്യൂ വകുപ്പിലേയ്ക്കും ശേഷം ആരോഗ്യവകുപ്പിലേയ്ക്കും മാറ്റിയിരുന്നു. എഐ കാമറ ഇടപാടില്‍ കെല്‍ട്രോണിന് അനുകൂലമായ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹനീഫിന് വീണ്ടും ചുമതല നല്‍കി ഉത്തരവിറക്കിയത്.


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply