Foto

വനിതകളുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ  മാധ്യമപ്രവര്‍ക്ക് നേരെ താലിബാന്റെ ക്രൂര മര്‍ദ്ദനം

വനിതകളുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ  മാധ്യമപ്രവര്‍ക്ക് നേരെ താലിബാന്റെ ക്രൂര മര്‍ദ്ദനം

മനുഷ്യാവകാശത്തെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും താലിബാന്‍ ആദ്യഘട്ടത്തില്‍ നല്‍കിയ ഉറപ്പുകള്‍ക്കൊന്നും യാതൊരു വിലയുമില്ലെന്നു വെളിപ്പെടുത്തുന്ന നടപടികളാണു പുതിയ ഭരണകൂടത്തിന്‍ കീഴില്‍ അഫ്ഗാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂര മര്‍ദ്ദനം. വനിതകളുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരാണ് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായത്. താലിബാന്‍ ഭരണ കൂടത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിന് അടിച്ച താലിബാന്‍കാര്‍ മാധ്യമപ്രവര്‍ത്തകരെയും ക്രൂരമായി തല്ലിച്ചതയ്ക്കുക ആയിരുന്നു.ചാട്ടവാറും വടികളും കൊണ്ടു മാധ്യമപ്രവര്‍ത്തകരുടെ പുറം അടിച്ചുപൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലൊസാഞ്ചലസ് ടൈംസ് ലേഖകന്‍ മാര്‍ക്കസ് യാം, അഫ്ഗാന്‍ മാധ്യമ സ്ഥാപനമായ എറ്റിലാട്രോസ് എന്നിവരാണു താലിബാന്‍ ക്രൂരതയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ പുറത്തും കാലിലും അടിയേറ്റു ചുവന്നു വീര്‍ത്തിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്.പടിഞ്ഞാറന്‍ കാബൂളില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിഡിയോ എഡിറ്ററും റിപ്പോര്‍ട്ടറുമായ താഖി ദര്യാബി, നെമത്തുള്ള നഖ്ദി എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അടിയേറ്റത്.പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവരെ തട്ടിക്കൊണ്ടുപോയ താലിബാന്‍ വ്യത്യസ്ഥമായ മുറികളില്‍ അടച്ച ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരാണെന്നു കരഞ്ഞുപറഞ്ഞിട്ടും പരിഗണിച്ചില്ലെന്നും കൊന്നുകളയുമെന്നാണു കരുതിയതെന്നും നെമത്തുള്ള നഖ്ദി പറഞ്ഞു. ഇത്തരത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്.
തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ തടഞ്ഞുവെന്നും പ്രതിഷേധക്കാരായ സ്ത്രീകളുടെ ചിത്രം എടുക്കുന്നതു വിലക്കിയെന്നും ലൊസാഞ്ചലസ് ടൈംസ് അറിയിച്ചു.
 

Comments

  • Alexander
    13-09-2021 01:10 AM

    This is the real face of Thaliban. We cannot trust them. They have Pakistan's support

leave a reply

Related News